ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് അബ്ദുള്‍ വാഹിദിനെ രണ്ടുദിവസത്തിനകം ഇന്ത്യയിലെത്തിക്കും. അബുദാബിയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.
കര്‍ണാടക ഭട്കല് മക്ദൂം കോളനിയിലെ അബ്ദുള്‍ വഹീദ് സിദ്ദിബാപ്പ(32) ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാക്കളായ റിയാസ് ഭട്കലിന്റെയും യാസിന് ഭട്കലിന്റെയും ബന്ധുവാണ്്.
2010 ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തുണ്ടായ സ്ഫോടനം, 2008ലെ ഡല്‍ഹി സ്ഫോടനം, 2006ലെ മുംബൈ സ്ഫോടന പരമ്പര എന്നിവയില്‍ അന്വേഷണ ഏജന്‍സികള്‍ വാഹിദിനെ തിരയുകയായിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇയാളെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായി. പാകിസ്താനും യു.എ.ഇയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാഹിദ് ആണ് റിയാസ് ഭട്കലും ഇക്ബാല്‍ ഭട്കലും അയക്കുന്ന പണം വിവിധ സ്ഥാപനങ്ങള്‍ വഴി ഇന്ത്യയിലേക്കെത്തിച്ചിരുന്നത്. ഖാന് എന്ന പേരിലാണ് ഇയാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ സംഘത്തിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. റിയാസ്, എന്‍ ഐ എ കസ്റ്റഡിയിലുള്ള യാസിന് ഭട്കല് എന്നിവരുമായുമുള്ള സംഭാഷണങ്ങളില്‍ ഖാന് എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
പത്തുവര്ഷത്തോളമായിദുബായ് കേന്ദ്രമാക്കി വിവിധ ബിസിനസുകള്‍ നടത്തുന്ന വാഹിദ് ഇടയ്ക്കിടെ അബുദാബി സന്ദര്‍ശിക്കാറുണ്ട്. ജിഹാദ് പോരാട്ടത്തിനായി പാകിസ്താനിലേക്കു തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍
അതിനിടെ റിയാസ് ഭട്കലിനും സംഘത്തിനുമായി ഡല്‍ഹിയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റിയാസ് അടക്കം അഞ്ചുപേരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകള്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: