Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 393-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 06:03 pm IST
in Samskriti

സാമാന്യം പരമം ചൈവ ദ്വേ രൂപേ വിദ്ധി മേ ള നഘാ

പാണ്യാദിയുക്തം സാമാന്യം ശംഖചക്രഗദാധരം

ഭഗവാന്റെ ഉപദേശം തുടരുകയാണ്‌: ബ്രഹ്മത്തിന്റെ അകവും പുറവും നിശ്ശൂന്യതയാണ്‌. യാതൊരു വ്യതിരിക്തതകളും ഉപാധികളും ഇല്ലാത്ത കേവല വസ്തുവാണത്‌. അതൊരു വിഷയമല്ല. വിഷയിയില്‍ നിന്നും വിഭിന്നവുമല്ല. ലോകമെന്ന കാഴ്ച അതില്‍ ആവിര്‍ഭവിക്കുന്നത്‌ ചെറിയൊരംശം മാത്രമായാണ്‌. ലോകമെന്നത്‌ വെറും തോന്നല്‍ കാഴ്ച മാത്രമായതിനാല്‍ അതിന്റെ യാഥാര്‍ഥ്യം നിശ്ശൂന്യത തന്നെയാണ്‌. അത്‌ അസത്താണ്‌. എന്നാല്‍ വിസ്മയകരമെന്നു പറയട്ടെ, ഇവയില്‍ എങ്ങനെയോ ‘ഞാന്‍’ എന്നൊരു പരിമിത ഭാവം കടന്നു കൂടുന്നു. കാണപ്പെടുന്ന ലോകത്തില്‍നിന്നും ‘ഞാന്‍’ തുലോം ചെറുതാണെന്നുള്ള തോന്നലും ഉണ്ടാകുന്നു.

ഇതുകൊണ്ടൊന്നും അനന്തതയ്‌ക്ക്‌ മാറ്റങ്ങള്‍ ഏര്‍പ്പെടുന്നില്ല. എന്നാല്‍ ഈ ‘ഞാന്‍’ എന്ന ഭാവം അനന്തതയ്‌ക്ക്‌ ആപേക്ഷികമായ ഭിന്നഭാവങ്ങള്‍ നല്‍കുന്നുണ്ട്‌. ‘ഞാന്‍’ എന്ന തോന്നലും അനന്തതയില്‍ നിന്നും വിഭിന്നമല്ല. ഒരു നിര്‍ജീവ പദാര്‍ഥവും ജീവനുള്ള ഒരു വാനരനും എല്ലാം അനന്തതയില്‍ ഒന്നുതന്നെ. ഈ ‘ഞാന്‍’ എന്ന ഭാവത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആര്‍ക്കാണ്‌ ആഗ്രഹമുണ്ടാവുക? എന്തിലേക്കെങ്കിലും ഒട്ടണമെങ്കില്‍ അത്‌ അനന്തതയിലേയ്‌ക്കായിക്കൂടെ ? അതാണല്ലോ തന്റെ നിഗൂഢമായ ചൈതന്യത്താല്‍ പലരീതിയില്‍ പലതായും എല്ലാമായും കാണപ്പെടുന്നത്‌.

ഈ മാനസീകഭാവത്തോടെ തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളില്‍ ഫലകാംക്ഷ കൂടാതെ കഴിയുന്ന അവസ്ഥയാണ്‌ സംന്യാസം. ആശാ സങ്കല്‍പ്പങ്ങളെ ത്യജിക്കലാണ്‌ സംന്യാസം. കാണപ്പെടുന്ന എല്ലാറ്റിലും ഭഗവദ്‌ ദര്‍ശനം, ദ്വൈതഭാവത്തിന്റെ പരിപൂര്‍ണ്ണ നിരാസം, ആത്മാവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്‌. എല്ലാം ഭാഗവാനായി അര്‍പ്പിക്കുന്ന ഭാവതലമാണത്‌.

പ്രത്യാശകള്‍ ഞാനാകുന്നു. ലോകം ഞാനാകുന്നു. ഞാന്‍ കാലമാകുന്നു. ഞാന്‍ ഏകനും അനേകനുമാകുന്നു. അതിനാല്‍ നിന്റെ മനസ്സെന്നില്‍ അര്‍പ്പിച്ചാലും. എന്നെ നീ ഭക്തിപുരസ്സരം സേവിക്കുക. നമസ്കരിക്കുക. അങ്ങനെ ഞാനുമായി നീ ഒന്നായിത്തീരട്ടെ. അത്‌ നിന്റെ പരമോന്നതലക്ഷ്യമാകുമ്പോള്‍ നീയെന്നെ പ്രാപിക്കും.

‘അര്‍ജുനാ എനിക്ക്‌ രണ്ടുതരം ഭാവങ്ങളുണ്ട്‌. ഒന്ന്‌! സാധാരണവും മറ്റേത്‌ പരമവുമാണ്‌. ശംഖചക്രഗദാധാരിയായുള്ളത്‌ എന്റെ സാധാരണ ഭാവമാണ്‌. എന്നാല്‍ പരമമായ രൂപത്തിന്‌ ആദിയന്തങ്ങള്‍ ഇല്ല. അതല്ലാതെ മറ്റൊന്നില്ല. അദ്വ‍ൈതമാണത്‌. അത്‌ ബ്രഹ്മം, പരംപൊരുള്‍, ആത്മാവ്‌ എന്നെല്ലാം അറിയപ്പെടുന്നു.

ആത്മീയമായി പരിപൂര്‍ണമായും ഉണര്‍വ്വ്‌ കൈവന്നിട്ടില്ലാത്തവര്‍ ആദ്യംപറഞ്ഞ സാധാരണ ഭാവത്തെവേണം പൂജിക്കാന്‍. അങ്ങനെയുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ ആത്മീയമായി ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരുവന്‌ പരംപൊരുളിനെക്കുറിച്ചുള്ള അറിവുറയ്‌ക്കും. പിന്നെ അയാള്‍ക്ക്‌ പുനര്‍ജന്മങ്ങള്‍ ഇല്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ നീ പ്രബുദ്ധനായെന്ന്‌ ഞാന്‍ കരുതുന്നു. ആത്മാവിനെ എല്ലാറ്റിലും കാണുക. ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുകയും ചെയ്യുക. നിരന്തരം യോഗഭാവത്തി ല്‍ അടിയുറച്ചു നിലകൊള്ളുക.

ഇങ്ങിനെ ദൃഢതയില്‍ അഭിരമിക്കുന്നവനു പുനര്‍ജനികളില്ല. എങ്കിലും ഈ ജന്മത്തിലെ നൈസര്‍ഗിക കര്‍മങ്ങള്‍ അയാള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

എകാത്മകത എന്ന ധാരണ നാനാത്വമെന്ന ധാരണയെ പാടേ നിരാകരിക്കാന്‍ ഉതകുന്നതാണ്‌. ആത്മാവെന്ന (അനന്തതയെന്ന) ധാരണ, എകാത്മകത എന്ന ധാരണയെ നിരാകരിക്കാന്‍ ഉപയോഗിക്കാം. കാരണം ആത്മാവ്‌ ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചെടുക്കുക അസാധ്യം. അതെന്തെന്നു നിര്‍വചിക്കുകയും സാധ്യമല്ല. തീര്‍ച്ചയായും ജീവജാലങ്ങളിലെ ശുദ്ധമായ അനുഭവത്തിന്റെ വെളിച്ചമാണ്‌, അന്തര്‍പ്രഭയാണ്‌ ഞാന്‍ എന്ന സംജ്ഞകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.