Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 392-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 06:59 pm IST
in Samskriti

അപി കുത്സിതമപ്യന്യദപ്യധര്‍മമയക്രമം

ശ്രേഷ്ഠം തേ സ്വം യഥാ കര്‍മ തഥേഹാമൃതവാന്‍ഭവ

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം ഇങ്ങനെ തുടരുന്നു: അര്‍ജുനാ, നീയല്ല കൊല്ലുന്നത്‌. ഈ വൃഥാഹങ്കാരത്തെ ദൂരെക്കളഞ്ഞാലും. ജനന മരണ ജരാനരകളില്ലാത്ത ആത്മാവാണ്‌ നീ.

അഹംകാരമില്ലാത്ത, ബുദ്ധി യാതൊന്നുമായും സംഗത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ഒരുവന്‍ കൊല്ലുന്നില്ല. അവനാല്‍ ഈ ലോകം മുഴുവനും നശിക്കപ്പെട്ടാലും അതയാളെ ബാധിക്കുകയില്ല. അതിനാല്‍ ‘ഇത്‌ ഞാനാണ്‌’, ‘ഇതെന്റെതാണ്‌’ എന്ന്‌ തുടങ്ങിയ ധാരണകളെ ഇല്ലാതാക്കൂ. ഈ ധാരണകള്‍ തന്നെയാണ്‌ ‘ഞാന്‍ നശിച്ചു’ എന്നെല്ലാം ചിന്തിച്ചു നമ്മെ പീഡിപ്പിക്കുന്നത്‌. ‘ഞാനാണ്‌ ഇത്‌ ചെയ്യുന്നത്‌’ എന്ന്‌ കരുതുന്നത്‌ കേവലം അഹംകാരത്തിനടിമയായവര്‍ മാത്രമാണ്‌. ഒരേയൊരാത്മാവിന്റെ, അനന്തമായ അവബോധത്തിന്റെ വൈവിധ്യമാര്‍ന്ന വിഭൂതികളാണിവയെല്ലാം.

കണ്ണുകള്‍ കണ്ടുകൊള്ളട്ടെ. കാതുകള്‍ കേട്ടുകൊള്ളട്ടെ. ത്വക്ക്‌ സ്പര്‍ശനമറിയട്ടെ. നാവ്‌ സ്വാദറിയട്ടെ. ഇതിലൊക്കെ ‘ഞാന്‍’ എവിടെയാണുള്ളത്‌? മനസ്സ്‌ പലവിധ ധാരണകളില്‍ മുങ്ങിനില്‍ക്കുമ്പോഴും ‘ഞാന്‍’ എന്ന്‌ പറയാനുള്ള യാതൊന്നും വാസ്തവത്തില്‍ ഇല്ല തന്നെ. യോഗികള്‍ തങ്ങളുടെ സ്വാത്മശുദ്ധിക്കായി മനസാലും ഇന്ദ്രിയങ്ങളാലും കര്‍മം ചെയ്യുന്നു. അവരെ അവ ബാധിക്കുന്നില്ല. ഒരാള്‍ക്കുള്ളില്‍ അഹങ്കാരം എന്ന ചെളിപുരണ്ടിട്ടുണ്ടെങ്കില്‍ എത്ര പണ്ഡിതശിരോമണിയാണെങ്കിലും അയാള്‍ നികൃഷ്ടന്‍ തന്നെ.

എന്നാല്‍ മറിച്ച്‌ അഹംകാരരഹിതനായ ഒരുവന്‍ സമ്പത്തിന്റെ ആശ്രയമില്ലാതെ എല്ലാവരെയും എല്ലാറ്റിനെയും സമചിത്തതയോടെ കണ്ടുവെങ്കില്‍ അയാള്‍ മുക്തനാണ്‌. അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ മറ്റുള്ളവരുടെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും അഹിതകര്‍മങ്ങളാണെങ്കില്‍പ്പോലും അവ അയാളെ ബാധിക്കുകയില്ല.

അതിനാല്‍ അര്‍ജുനാ, നിന്റെ ഇപ്പോഴത്തെ ധാര്‍മികമായ കര്‍മം ഒരു യോദ്ധാവിന്റേതാണ്‌. അതില്‍ ഹിംസയുണ്ടെങ്കില്‍പ്പോലും ആ കര്‍മം ഉചിതവും ഉത്കൃഷ്ടവുമാണ്‌. ‘ആ കര്‍മം എത്ര നികൃഷ്ടമെന്നും അധാര്‍മികമെന്നും ചിലപ്പോള്‍ തോന്നിയാലും അവ നിനക്ക്‌ ഉചിതമത്രെ. ഈ കര്‍മത്തെ സര്‍വ്വാത്മനാ അനുഷ്ഠിക്കുന്നത്‌ നിനക്ക്‌ ശ്രേയസ്കരവുമാണ്‌.’

കേവലം ഒരു മൂഢന്റെപോലും സ്വാഭാവികമായ കര്‍മങ്ങള്‍ ഉത്കൃഷ്ടം തന്നെയാണ്‌. അപ്പോള്‍പ്പിന്നെ ശ്രേഷ്ഠന്‍മാരുടെ കാര്യം പറയാനുണ്ടോ? യോഗമെന്ന രീതിയില്‍ നിന്റെ കര്‍മം ചെയ്യുക. കര്‍മത്തോട്‌ ആസക്തിയില്ലാത്ത പക്ഷം അത്‌ നിന്നെ ബന്ധിക്കുകയില്ല. പ്രശാന്തനായിരിക്കൂ. ബ്രഹ്മം പ്രശാന്തമാണ്‌. നിന്റെ കര്‍മം ബ്രഹ്മഭാവത്തിലായിത്തീരട്ടെ. നിന്റെ എല്ലാ കര്‍മങ്ങളും ബ്രഹ്മാര്‍ച്ചനകളാവട്ടെ. അങ്ങിനെ നീ ബ്രഹ്മം തന്നെയായിത്തീരട്ടെ.

ഈശ്വരന്‍ എല്ലാത്തിലും അധിവസിക്കുന്നു. നിന്റെ കര്‍മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്ത്‌ എല്ലാറ്റിലും അധിവസിക്കുന്ന ഭാഗവാനെപ്പോലെ നീയും പ്രശോഭിതനാവട്ടെ. എല്ലാ ചിന്തകളെയും ധാരണകളെയും ഉപേക്ഷിച്ച്‌ നീയൊരു യഥാര്‍ഥ സന്ന്യാസിയാകൂ. അങ്ങനെ നിന്റെ ബോധത്തെ പരിമിതികളില്‍ നിന്നും മുക്തമാക്കൂ. ചിന്താധാരണകളുടെ അന്ത്യം, മാനസീകോപാധികളുടെ അവസാനം, പരമാത്മാവാണ്‌; പരബ്രഹ്മം. ഇതിലേക്കുള്ള പ്രയത്നമാണ്‌ യോഗം. അല്ലെങ്കില്‍ ജ്ഞാനം.

‘ഞാന’ടക്കം കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം ബ്രഹ്മം തന്നെയാണെന്ന ഉറച്ചബോധമാണ്‌ ‘ബ്രഹ്മാര്‍പ്പണം’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.