Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 389-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 09:00 pm IST
in Samskriti

ബ്രഹ്മപൂര്യഷ്ടകസ്യാദാവര്‍ത്ഥ സംവിധ്യത്ഥോദിതാ

പൂര്യഷ്ടകസ്യ സര്‍വസ്യ തത്ഥൈവോദേതി സര്‍വദാ

വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രകൃതി ഘടകങ്ങള്‍ പ്രജ്ഞയുടെയും, ചൈതന്യത്തിന്റെയും സംഘാതത്താല്‍ ഉണ്ടാക്കിയെടുത്ത ദേഹം ? പ്രഥമ പൂര്യഷ്ടകം സൂക്ഷ്മശരീരമാണ്‌. അതും അനന്താവബോധത്തിലെ വെറുമൊരു ധാരണയായാണ്‌ ഉണ്ടായത്‌. മറ്റു പൂര്യഷ്ടകങ്ങളും (ദേഹങ്ങളും) ഇതേപോലെയാണ്‌ ഉണ്ടായത്‌. ജീവന്‍, അതായത്‌ പൂര്യഷ്ടകം എന്ന സൂക്ഷ്മ ശരീരം ഗര്‍ഭത്തില്‍വച്ച്‌ എന്ത്‌ സങ്കല്‍പ്പിക്കുന്നുവോ അത്‌ ഉള്ളതായി, സത്തായി ധരിക്കുകയാണ്‌.

പ്രപഞ്ചത്തില്‍ വിശ്വനിര്‍മ്മിതിക്കുള്ള ഘടകപദാര്‍ത്ഥങ്ങള്‍ ഉരുത്തിരിയുന്നപോലെ ജീവനിലും അവയ്‌ക്ക്‌ ചേര്‍ന്ന ഇന്ദിയങ്ങള്‍ സംജാതമാവുന്നു. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇപ്പറയുന്നതെല്ലാം കാര്യങ്ങള്‍ വിശദമാക്കാനുള്ള എളുപ്പത്തിനായി മാത്രമാണ്‌. തുടക്കത്തില്‍ അന്വേഷണങ്ങള്‍ക്ക്‌ പ്രചോദനം നല്‍കിയ ഇത്തരം ആശയങ്ങള്‍ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തകര്‍ന്നുപോവുന്നു. അവിദ്യയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അത്‌ താനേ ഇല്ലാതെയാവുന്നു. കാരണം മിഥ്യയുടെ അടിസ്ഥാനം മിഥ്യ തന്നെയാണ്‌.

മരുമരീചികയിലെ ജലത്തെപ്പറ്റിയാണ്‌ നാം സംസാരിക്കുന്നത്‌. ആ ജലം ഒരിക്കലും ഉണ്ടായിരുന്നിട്ടേയില്ലല്ലോ. സത്യത്തിന്റെ വെളിച്ചത്തില്‍ എല്ലാ വസ്തുക്കളുടെയും ഉണ്മ വെളിപ്പെടുന്നു. അപ്പോള്‍ മായക്കാഴ്ചകള്‍ ഇല്ലാതെയാവുന്നു. ആത്മാവാണ്‌ സത്യം.

ജീവന്‍, പൂര്യഷ്ടകം, സൂക്ഷ്മശരീരം എന്നെല്ലാം അറിയപ്പെടുന്നതൊന്നും തന്നെ സത്യമല്ല. അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം വാസ്തവത്തില്‍ അതിന്റെ മിഥ്യയെക്കുറിച്ചുള്ള അന്വേഷണമാണെന്നുള്ളതിനു സംശയമില്ല. ‘ജീവന്‍’ മുതലായ വാക്കുകള്‍കൊണ്ട്‌ മിഥ്യയുടെ യഥാര്‍ഥപ്രകൃതിയെ വിവരിക്കാനുള്ള പരിശ്രമമാണീ പ്രഭാഷണം.

അനന്തത ജീവന്റെഭാവം കൈക്കൊണ്ടുകൊണ്ട്‌ സ്വപ്രകൃതിയെ മറന്നെന്നപോലെ എന്തെന്തു അനുഭവവേദ്യമാക്കാന്‍ ഇഛിക്കുന്നുവോ അവ ഭവിക്കുന്നു. ഭൂതത്തെ ഭയക്കുന്ന കുട്ടിക്ക്‌ ഭൂതമെന്നത്‌ യഥാര്‍ഥത്തില്‍ ‘ഉള്ള’താണ്‌. അതുപോലെ ജീവന്‍ പഞ്ചഭൂതങ്ങളെ ‘ഉള്ള’തായി കണക്കാക്കി അവയുടെ അസ്തിത്വത്തെ സാധൂകരിക്കുന്നു. അവയെല്ലാം ജീവന്റെ ഭാവനകള്‍ മാത്രമാണെങ്കിലും ജീവന്‍ അവയെ തന്നില്‍ നിന്ന്‌ ബാഹ്യമായി നിലകൊള്ളുന്ന വസ്തുക്കളായി പരിഗണിക്കുന്നു. ചിലത്‌ ബാഹ്യമെന്നും ചിലത്‌ ആന്തരീകമെന്നും ജീവന്‍ സ്വയം അവയെ തരംതിരിക്കുന്നു. അങ്ങിനെ അവയെ അനുഭവിക്കുന്നു.

ആകാശത്തില്‍ ശൂന്യതയെന്നപോലെ അറിവ്‌ ബോധത്തില്‍ സഹജമാണ്‌. എന്നാല്‍ ബോധം സ്വയം അറിവിനെ തന്റെ ബോധത്തിന്‌ വിഷയമായ ‘വസ്തു’വായി കരുതുന്നു. വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ വാസ്തവത്തില്‍ കാലദേശാനുബദ്ധമാണ്‌. അവയുടെ പരിമിതികള്‍ ബോധത്തിലെ വിഭജനംകൊണ്ടുണ്ടാവുന്നതാണ്‌. അതായത്‌ അറിവും ബോധവും രണ്ടാണെന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നുമാണീ ഭിന്നത ഉടലെടുക്കുന്നത്‌.

വാസ്തവത്തില്‍ ഇത്തരം വിഭജനം ആത്മാവില്‍ ഇല്ല. കാരണം അത്‌ കാലദേശങ്ങള്‍ക്ക്‌ അതീതമാണ്‌. എങ്കിലും അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’. അതാണ്‌ മായയുടെ ശക്തി. ആര്‍ക്കും അതിനെ വെല്ലാനാവില്ല. നിശ്ശൂന്യതയ്‌ക്ക്‌ സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു, സ്വയം ദേഹരഹിതനെങ്കിലും തന്നെ സ്വയം രണ്ടായിക്കാണുന്നു

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.