Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 388 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 08:44 pm IST
in Samskriti

പൂര്‍ണാത്പൂര്‍ണമിദം പൂര്‍ണം പൂര്‍ണാത്പൂര്‍ണം പ്രസൂയതേ

പൂര്‍ണേനാപൂരിതം പൂര്‍ണം സ്ഥിതാ പൂര്‍ണേ ച പൂര്‍ണതാ

രാമന്‍ പറഞ്ഞു: എന്തറിയണമോ അതറിഞ്ഞിരിക്കുന്നു. എന്ത്‌ കാണണമോ അതു നാം കണ്ടിരിക്കുന്നു. പരമസത്യത്തിന്റെ നിറവ്‌ ഞങ്ങള്‍ക്ക്‌ പ്രാപ്യമായിരിക്കുന്നു. അങ്ങ്‌ പകര്‍ന്നു തന്ന ബ്രഹ്മജ്ഞാനമാണതിനു ഹേതുവായത്‌. ‘പൂര്‍ണം പൂര്‍ണത്താല്‍ പൂരിതമായിരിക്കുന്നു. പൂര്‍ണം ഉണ്ടായത്‌ പൂര്‍ണത്തില്‍ നിന്നാണ്‌. പൂര്‍ണം പൂര്‍ണത്തെ വിലയം ചെയ്യുന്നു. പൂര്‍ണത്തില്‍ പൂര്‍ണം ഇപ്പോഴും സുസ്ഥിരമായി നിലകൊള്ളുന്നു.’

എങ്കിലും എന്റെ അവബോധത്തെ ഒന്നുകൂടി വിക സിപ്പിക്കാനായി ഞാന്‍ വീണ്ടും ചോദിക്കട്ടെ. ദയവായി എന്നോടു ക്ഷമിച്ചാലും. എല്ലാ ദേഹത്തിലും ഇന്ദ്രിയങ്ങള്‍ ഉണ്ടല്ലോ. അപ്പോള്‍പ്പിന്നെ മരണമടഞ്ഞ ഒരുവന്‍ എന്തുകൊണ്ടാണ്‌ ഇന്ദ്രിയചോദനകള്‍ അനുഭവിക്കാത്തത്‌? അയാള്‍ ജീവിച്ചിരിക്കെ ഇതേ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവങ്ങളെ സ്വാംശീകരിച്ചിരുന്നുവല്ലോ.

വസിഷ്ഠന്‍ തുടര്‍ന്നു: ബോധമല്ലാതെ ഇന്ദ്രിയങ്ങളോ മനസ്സോ വസ്തുക്കളോ ഒന്നുമില്ല. ബോധമൊന്നുമാത്രമാണ്‌ പ്രകൃതിയില്‍ വസ്തുക്കളായും വ്യക്തികളില്‍ ഇന്ദ്രിയങ്ങളായും കാണപ്പെടുന്നത്‌. അതേ ബോധം സൂക്ഷ്മശരീരമായി (പൂര്യഷ്ടകം) ‘മാറുമ്പോള്‍’ അത്‌ ബാഹ്യവസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. ശാശ്വതവും അനന്തവുമായ ബോധം എല്ലാ മാറ്റങ്ങള്‍ക്കും അതീതമത്രേ.

എന്നാല്‍ ‘ഞാന്‍ ഉണ്ട്‌’ എന്നൊരു ധാരണ അതില്‍ ഉയരുമ്പോള്‍ ആ ധാരണയാണ്‌ ജീവന്‍. ഈ ജീവനാണ്‌ ജീവിക്കുകയും ദേഹത്തില്‍ വിരാജിക്കുകയും ചെയ്യുന്നത്‌. ‘ഞാന്‍’ എന്ന അഹംഭാവന (ധാരണ)യാണ്‌ അഹംകാരം. മനനം (ചിന്തകള്‍) ഉണ്ടാകുമ്പോള്‍ അത്‌ മനസ്സായി. അവബോധം ഉണ്ടാകുമ്പോള്‍ അത്‌ ബുദ്ധിയായി. വ്യക്തിഗത ആത്മാവ്‌ (ഇന്ദ്രന്‍) കാണുമ്പോ ള്‍ (ദൃശ്‌) അത്‌ ഇന്ദ്രിയമായി. ദേഹം എന്ന ധാരണയുണ്ടാകുമ്പോള്‍ ദേഹമാകുന്നു. വസ്തുക്കളെപ്പറ്റി ധാരണകളുണ്ടാകുമ്പോള്‍ വസ്തുക്കളും ഉണ്ടാകുന്നു.

ഇങ്ങനെയുള്ള ധാരണകളുടെ സ്ഥിരപ്രവാഹം മൂലം സൂക്ഷ്മമായിരുന്ന വ്യക്തിത്വം വസ്തുനിഷ്ഠമായ ഒന്നായി ഘനീഭവിക്കുന്നു. ആ ബോധം ‘ഞാന്‍ ദേഹമാണ്‌’, ‘ഞാന്‍ ഈ മരമാണ്‌’ എന്നെല്ലാം ചിന്തിക്കുന്നു. അങ്ങനെ സ്വയം ഭ്രമിച്ചുവശായി ഉയര്‍ന്നും താഴ്‌ന്നും ജന്മങ്ങള്‍ കടന്നു പോകുന്നു. ഒടുവില്‍ ആത്മാവബോധത്തോടെ നിര്‍മലമായ ഒരു ജന്മം സമാഗതമാകുന്നു. അപ്പോള്‍ സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാകുന്നു.

‘അത്‌’ വസ്തുക്കളെ എങ്ങനെ കാണുന്നുവെന്ന്‌ ഇനി ഞാന്‍ പറയാം. ‘ഞാന്‍ ഉണ്ട്‌’ എന്ന ധാരണകൊണ്ടാണ്‌ ബോധം ജീവനായി ദേഹത്തില്‍ നിവസിക്കുന്നതെന്ന്‌ ഞാന്‍ നേരത്തെ പറഞ്ഞു. അതിന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ ബാഹ്യമായ സമാനദേഹങ്ങളെ കാണുമ്പോള്‍ അവയോട്‌ സമ്പര്‍ക്കം പുലര്‍ത്താനും അവയെ കൂടുതല്‍ അറിയാനും അവയുമായി ഒന്നുചേരാനും ഉള്ള ചോദനയുണ്ടാകുന്നു. ഈ സമ്പര്‍ക്കം മൂലം ആ വസ്തുക്കള്‍ സ്വയം ഉള്ളിലാണ്‌ പ്രതിഫലിക്കുന്നത്‌ എങ്കിലും ജീവന്‍ അവ ബാഹ്യമായാണ്‌ കാണുന്നതെന്ന്‌ തെറ്റിദ്ധരിക്കുന്നു.

ജീവന്‍ ഈ പ്രതിഫലനം മാത്രമേ കാണുന്നുള്ളു. അതായത്‌ അതിന്‌ സ്വയമറിയാം. എങ്കിലും ഈ സമ്പര്‍ക്കമാണ്‌ ബാഹ്യവസ്തുക്കളെന്ന പ്രതീതിക്ക്‌ നിദാനം. ഇത്‌ അജ്ഞാനിയായ, മനസ്സ്‌ ഭ്രമിച്ചുപോയ ഒരുവനിലെ ഉള്ളു. പ്രബുദ്ധനായ ഋഷിക്ക്‌ ഈ വിഭ്രമമില്ല. തീര്‍ച്ചയായും വെറും ധാരണമാത്രമായ ജീവനും മേറ്റ്ല്ലാ വസ്തുവകകളും വെറും ജഡവും ചൈതന്യരഹിതവുമാണ്‌. അനുഭവവേദ്യമായ പ്രതിഫലനങ്ങള്‍ വെറും മായക്കാഴ്ചകളും ബുദ്ധിഭ്രംശങ്ങളും മാത്രം. ആത്മാവ്‌ എല്ലാമാണ്‌. എല്ലാക്കാലത്തും അതങ്ങിനെയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.