Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിതരണത്തീയതി മുന്‍കൂട്ടി അറിയിക്കണം ഏജന്‍സികള്‍ ബില്ലു നല്‍കണമെന്ന് കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 09:18 pm IST
inKottayam

കോട്ടയം: പാചകവാതകസിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നുണ്ടെന്ന് ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ നിര്‍ദേശിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത തുകയിലധികം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്നും വിതരണത്തീയതി സംബന്ധിച്ച ഏകദേശ വിവരമെങ്കിലും മുന്‍കൂട്ടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉപഭോക്താക്കളും ഉപഭോക്തൃസംഘടനാ പ്രതിനിധികളും പാചക വാതക ഏജന്‍സികള്‍ക്കെതിരായ നിരവധി പരാതികള്‍ യോഗത്തില്‍ ഉന്നയിച്ചു. സിലിണ്ടര്‍ വിതരണം വൈകുന്നു, ബില്ലില്ലാതെ അധിക തുക ഈടാക്കുന്നു, വിതരണം സംബന്ധിച്ച് വിവരം നല്‍കുന്നില്ല, സിലിന്‍ഡറുകളുമായി എത്തുന്ന ഏജന്‍സി ജീവനക്കാര്‍ മോശമായി പെരുമാറുന്നു തുടങ്ങിയവയായിരുന്നു പരാതികളിലേറെയും.

പാചകവാതക സിലിണ്ടറുകളുടെ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് മിന്നല്‍പരിശോധനകള്‍ നടത്തണം. പരിശോധനാ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

ബില്ല് നല്‍കാതെ ഉപഭോക്താക്കളില്‍നിന്ന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഇത് ഗൗരവത്തോടെ പരിഗണിക്കണം. ഏറെ ആരോപണ വിധേയമായ ഏരുമേലിയിലെ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.

ഓരോ ദിവസവും ഏതു മേഖലയിലാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതെന്ന് ഏജന്‍സികള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. വിതരണം സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള ആശയക്കുഴപ്പവും അതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഇത് അനിവാര്യമാണ്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഉന്നയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ സിലിണ്ടര്‍ വിതരണത്തിന് പോകുന്ന ജീവനക്കാര്‍ക്ക് ഏജന്‍സികള്‍ നിര്‍ദേശം നല്‍കണം. വിവരങ്ങള്‍ക്കായി ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് മാന്യമായി മറുപടി നല്‍കണം. സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഏജന്‍സികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് വിവരം നല്‍കണം. പുതിയതായി അനുമതി ലഭിച്ച ഏജന്‍സികള്‍ ആരംഭിക്കുന്നതിന് അതത് കമ്പനികള്‍ നടപടിയെടുക്കണം-കളക്ടര്‍ പറഞ്ഞു.

അതേസമയം ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്യാസ് സിലിണ്ടറുകളുടെ ബില്ലിംഗില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണെന്ന് ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സിയില്‍നിന്ന് നല്‍കിയ ബില്ലിലെ പിഴവ് ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹാര നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ കമ്പനി പ്രതിനിധിക്ക് നിര്‍ദേശം നല്‍കി. കാലാവധി കഴിഞ്ഞ സിലിന്‍ഡറുകള്‍ വിതരണം ചെയ്യുന്നതായും ഓപ്പണ്‍ ഫോറത്തില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ സപ്ലൈ ഓഫീസര്‍ അച്ചാമ്മ കുര്യാക്കോസ്, മറ്റ് ഉദ്യോഗസ്ഥര്‍ പാചകവാതക കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

Kerala

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.