Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 09:08 pm IST
in Vicharam

കേരളത്തിന്റെ വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനും തമിഴ്‌നാടിന്റെ തൂത്തുക്കുടി തുറമുഖം വികസിപ്പിക്കാനും തന്ത്രങ്ങള്‍ മെനയുന്ന ധനമന്ത്രി പി.ചിദംബരത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമല്ല. വിഴിഞ്ഞം തുറമുഖത്തിന്‌ എല്ലാവിധ പ്രകൃതിദത്തമായ സാധ്യതകളും ഉള്ളതിനാല്‍ അത്‌ സംരക്ഷിക്കാന്‍ പോലും അധികം ചെലവ്‌ വരില്ല എന്നു മാത്രമല്ല വിഴിഞ്ഞത്തിനടുത്ത്‌ കടലിന്റെ ആഴം 20 മീറ്റര്‍ ആയതിനാല്‍ അത്‌ ഒരു സര്‍വകാല കാലാവസ്ഥാ തുറമുഖമാക്കാന്‍ എളുപ്പമാണ്‌. ചരക്കുകള്‍ കയറ്റി അയയ്‌ക്കാന്‍ വിഴിഞ്ഞം വികസിച്ചാല്‍ സാധ്യതകളേറും.

അത്‌ ഗള്‍ഫ്‌ മലാക്കാ കടല്‍ പാതയില്‍നിന്നും വെറും 12 നോട്ടിക്കല്‍ മെയില്‍ ദൂരത്താണ്‌ എന്നതിനാലാണിത്‌. ഇതുകൊണ്ട്‌ ലോക ചരക്ക്‌ നീക്കം ഇതുവഴിയാക്കാന്‍ വികസിച്ച വിഴിഞ്ഞം തുറമുഖം സാധ്യത ഒരുക്കുമ്പോള്‍ കേരളത്തിന്റെ വരുമാനവും കൂടും. തെരഞ്ഞെടുപ്പ്‌ അടുത്ത ഈ വേളയില്‍ തമിഴ്‌നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിച്ച്‌ അത്‌ തൂത്തുക്കുടിയിലേക്ക്‌ കേന്ദ്രീകരിക്കാനാണ്‌ കേന്ദ്ര മന്ത്രി പി.ചിദംബരം ലക്ഷ്യമിടുന്നത്‌. പക്ഷേ വിഴിഞ്ഞം ബഹുമുഖ സാധ്യതകളുള്ള തുറമുഖമായതിനാല്‍ കോസ്റ്റ്‌ ഗാര്‍ഡും നേവിയും അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരു ബില്യണ്‍ യുഎസ്‌ ഡോളര്‍ മുടക്കിയാല്‍ ലോകചരക്കു നീക്കം ആകര്‍ഷിക്കാനും കിഴക്ക്‌-പടിഞ്ഞാറന്‍ ഇന്ത്യയെ ഒരുപോലെ സഹായിക്കാനും വിഴിഞ്ഞം തുറമുഖത്തിന്‌ സാധിക്കും. ഇതിന്‌ 18,000 ടിഇയു ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും ഉണ്ട്‌.

പക്ഷേ കേന്ദ്രമന്ത്രിമാരുള്ള കേരളത്തിലും ഒരു തുറമുഖത്തിന്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറാകുന്നില്ല എന്നത്‌ ഖേദകരമാണ്‌. തൂത്തുക്കുടി വികസിച്ചാല്‍ കേരളം വികസന പരിപ്രേക്ഷ്യത്തിന്‌ പുറത്തുവന്ന്‌ ഒന്നുമല്ലാതാകും. പക്ഷേ യുഡിഎഫ്‌ സര്‍ക്കാര്‍ നിസ്സംഗരാണ്‌. വിഴിഞ്ഞത്തിന്‌ പാരിസ്ഥിതിക അനുമതി ലഭിച്ചു എന്ന്‌ മന്ത്രി കെ.ബാബു പ്രസ്താവന നടത്തിയിരിക്കുകയാണ്‌. വിഴിഞ്ഞത്തെപ്പറ്റി പാരിസ്ഥിതിക പഠനം മാത്രമേ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ വേറെ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ടെര്‍മിനല്‍ ഇല്ല എന്നത്‌ വികസിക്കുമ്പോള്‍ കൊളംബോവിനെക്കാള്‍ മെച്ചപ്പെടും എന്ന യാഥാര്‍ത്ഥ്യവും വിഴിഞ്ഞത്തിന്റെ വികസനം ഒഴിവാക്കാന്‍ പറ്റാത്തതാക്കുന്നു. അറബിക്കടലിലുള്ള ഏക തുറമുഖമായി വികസിക്കാന്‍ വിഴിഞ്ഞത്തിന്‌ 6595 കോടി രൂപ മതി. കണ്ടെയ്നര്‍ ട്രാഫിക്‌ മാത്രമല്ല മറ്റു കാര്‍ഗോകളും കേരളത്തിന്റെ തന്നെ കയര്‍-റബര്‍ ഉല്‍പ്പന്നങ്ങളും വിഴിഞ്ഞം വഴി കയറ്റി അയയ്‌ക്കാം. ഇത്‌ ഗ്രീന്‍ ഫീല്‍ഡ്‌ പദ്ധതിയാണെന്നതും സ്വാഗതര്‍ഹമാകുന്നു. വിഴിഞ്ഞം പദ്ധതി പ്രാദേശികമായാല്‍ സ്വകാര്യപങ്കാളികളും മുന്നോട്ടു വരും. കൊളംബോ ഈ പ്രദേശത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ഹബ്‌ എന്ന പെരുമയ്‌ക്ക്‌ വിരാമമിട്ട്‌ വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാഫിക്കിനുള്ള ഗേറ്റ്‌വെ ആയി മാറാനും സാധ്യതയുണ്ട്‌. ഇപ്പോള്‍ കേരളത്തിനാവശ്യമുള്ള മരങ്ങള്‍ വരുന്നത്‌ മംഗലാപുരം തുറമുഖം വഴിയാണ്‌. ഇതും വിഴിഞ്ഞം വഴി ആകും. ഒരു ദശലക്ഷം ടണ്‍ മരം ഇറക്കുമതിയുടെ 10 ശതമാനം ഷെയര്‍ വിഴിഞ്ഞത്തുവന്നു ചേരും.

മറ്റൊരു വസ്തുത ഇവിടെ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയിലേയ്‌ക്കുള്ള സാധനങ്ങളും വിഴിഞ്ഞം വഴി എത്തിയ്‌ക്കും എന്നതാണ്‌. വിഴിഞ്ഞം തുറമുഖം റെയില്‍-ലോറി ചരക്ക്‌ ഗതാഗതക്കാര്‍ക്കും ഉപയോഗ പ്രദമാകും. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്‌ 1000 കോടി രൂപ ലഭിക്കാന്‍ സാധ്യമാകും എന്നും പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാന കാര്യം ഇത്‌ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ വര്‍ധിപ്പിക്കും എന്നതാണ്‌. നാഷണല്‍ ജോഗ്രഫിക്‌ ചാനല്‍ പറയുന്നത്‌ കേരളം ലോകത്തിലെ പത്ത്‌ സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ എന്നാണ്‌. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌ പ്രത്യേക സമുദ്രപഠനത്തിനും വിഴിഞ്ഞം സാധ്യത ഒരുക്കും. വിനോദസഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന കോവളത്തിനും വര്‍ക്കലയ്‌ക്കും സമീപമാണ്‌ വിഴിഞ്ഞം തുറമുഖം എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇങ്ങനെ പലവിധ ഗുണകരമായ സാധ്യതകളുള്ള വിഴിഞ്ഞം പോര്‍ട്ട്‌ പദ്ധതി അട്ടിമറിയ്‌ക്കപ്പെടുകയാണോ? തമിഴ്‌നാട്ടുകാരനായ ധനമന്ത്രി പി.ചിദംബരം തമിഴ്‌നാടിനെ സഹായിക്കാന്‍ ശ്രമിക്കുകയാണോ ? കേരളത്തിന്‌ ഇത്രയധികം വികസന-ധനാര്‍ജ്ജന സാധ്യതകളൊരുക്കുന്ന വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രതിഷേധത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.