Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 387 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 07:19 pm IST
in Samskriti

സമസ്യാദ്യന്തയോര്‍യേയം ദൃശ്യതേ വികൃതിഃ ക്ഷണാത്‌

സംവിദഃ സംഭ്രമം വിദ്ധി നാവികാരേളസ്തി വിക്രിയാ

രാമന്‍ ചോദിച്ചു: ബ്രഹ്മത്തിന്‌ മാറ്റങ്ങള്‍ ഒന്നും

ഉണ്ടാവുന്നില്ല എങ്കില്‍ ഈ അയാഥാര്‍ഥ്യമായ പ്രത്യക്ഷലോകം അതിലെങ്ങനെയാണുണ്ടായത്‌ ?

വസിഷ്ഠന്‍ പറഞ്ഞു: ശരിയായ മാറ്റം, അല്ലെങ്കില്‍ പരിണാമം എന്ന്‌ പറഞ്ഞാല്‍ ഒരു വസ്തു മറ്റൊന്നായി മാറുക എന്നതാണ്‌. പാല്‌ തൈരാകുന്നതുപോലെ. ഒരിക്കല്‍ തൈരായി മാറിയ പാലിന്‌ വീണ്ടും പാലാകാന്‍ കഴിയില്ലല്ലോ. എന്നാല്‍ ബ്രഹ്മത്തിന്റെ കാര്യം അങ്ങനെ യല്ല. എന്തുകൊണ്ടെന്നാല്‍ വിശ്വം പ്രത്യക്ഷമാവും മു മ്പും പിമ്പും ബ്രഹ്മത്തിന്‌ മാറ്റങ്ങള്‍ ഉണ്ടായിട്ടേയില്ല.

‘തുടക്കത്തിലും ഒടുക്കത്തിലും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത ഘനസാന്ദ്രമായ ഒന്നാണത്‌. ബോധതലത്തിലെ ചെരിയൊരിളക്കമായേ നൈമിഷികമായ ലോകക്കാഴ്ചകളെ കാണാവൂ. വാസ്തവത്തില്‍ അത്‌ സ്ഥായിയായ ഒരു മാറ്റമേയല്ല.’

ബ്രഹ്മത്തില്‍ ഒരു വിഷയവസ്തുവോ അതിനെ തിരിച്ചറിയുന്ന ഒരു വിഷയിയോ ഇല്ല. ആദ്യമേയുള്ളതും ഒടുക്കവും നിലനില്‍ക്കുന്നതും മാത്രമേ ഉണ്മയായുള്ളു. മാറ്റങ്ങള്‍ക്ക്‌ വിധേയമായ ഒരാപേക്ഷിക സത്തയായി മധ്യത്തില്‍ അതിനെ കാണുന്നുവെങ്കില്‍ അത്‌ ശരിയായ സത്തയല്ല എന്ന്‌ നിശ്ചയം. അതിനാല്‍ ആത്മാവ്‌ ആദിയിലും അന്തത്തിലും മാത്രമല്ല മധ്യത്തിലും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. അതു പരിണാമവിധേയമല്ല.

രാമന്‍ വീണ്ടും ചോദിച്ചു: ആത്മാവ്‌ നിര്‍മലമായ ബോധമാണല്ലോ. അതില്‍ എങ്ങനെയാണ്‌ ‘ചെറിയ ഒരിളക്കം’ ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഒരേയൊരു സത്ത്‌ മാത്രമായ, അനന്തമായ ആ അവബോധത്തില്‍ വാസ്തവത്തില്‍ യാതൊരിളക്കവും ഉണ്ടായിട്ടില്ല എന്ന്‌ എനിക്കുറപ്പാണ്‌. ‘ഇളക്കം’ അതിന്റെ സ്വഭാവത്തില്‍പ്പെട്ടതല്ല. ബ്രഹ്മം എന്ന വാക്ക്‌ നാം ഉപയോഗിക്കുന്നത്‌ ആശയം പ്രകടിപ്പിക്കാന്‍ മാത്രമാണ്‌. അതിനെപ്പറ്റി ധാരണകള്‍ ഉണ്ടാക്കാനല്ല. നീയും ഞാനും മേറ്റ്ല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്‌. വാസ്തവത്തില്‍ അവിദ്യയെന്നത്‌ ഇല്ലാത്ത ഒന്നാണ്‌.

രാമന്‍ വീണ്ടും ചോദിച്ചു: പക്ഷേ കഴിഞ്ഞ പ്രഭാഷണത്തില്‍ ഈ അവിദ്യയെക്കുറിച്ചന്വേഷിക്കാനാണല്ലോ അങ്ങ്‌ എന്നെ അനുശാസിച്ചത്‌?

വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്‌. ആ സമയത്ത്‌ നിനക്കിത്ര പ്രബുദ്ധത ഉണ്ടായിരുന്നില്ല. അവിദ്യ (അജ്ഞാനം), ജീവന്‍, തുടങ്ങിയ പദങ്ങള്‍ പൂര്‍ണപ്രബുദ്ധത ഇനിയും നേടിയിട്ടില്ലാത്തവര്‍ക്ക്‌ വേണ്ടി പ്രയോഗിക്കുന്നവയാണ്‌. സത്യത്തിന്റെ പരമപ്രകാശം തെളിയിക്കുന്നതിനായി ഗുരുക്കന്മാര്‍ പലവിധ യുക്തികളും സാധകന്റെ മേല്‍ ഉപയോഗിക്കും. ഒടുവില്‍ സത്യജ്ഞാനം സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ ഒരു സദ്ഗുരു സാധകനത്‌ നേരിട്ട്‌ ഉപദേശിക്കൂ.

പ്രബുദ്ധത പ്രാപിക്കാത്ത ഒരുവനോട്‌ ‘സര്‍വവും ബ്രഹ്മമാണ്‌’ എന്ന്‌ പ്രഖ്യാപിക്കുന്നത്‌ ഒരു മരത്തോടുചെന്ന്‌ ദുഃഖനിവൃത്തിക്കായി അപേക്ഷിക്കുന്നതുപോലെ അപഹാസ്യമാണ്‌. ഉചിതമായ മാര്‍ഗങ്ങളിലൂടെയാണല്ലോ പ്രബുദ്ധതയിലേക്ക്‌ ഒരുവന്‍ ഉയരുന്നത്‌. അതിനായി ഗുരുവിന്‌ പല മാര്‍ഗങ്ങളും അവലംബിക്കാം. സത്യമാണ്‌ ഒരുവനെ പ്രബുദ്ധനാക്കുന്നത്‌.

നീ പ്രബുദ്ധനായതുകൊണ്ടാണ്‌ ഈ സത്യത്തെ നിനക്ക്‌ ഞാന്‍ ഉപദേശിച്ചത്‌. നീ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മമാകുന്നു. ഈ വിശ്വമാകെ ബ്രഹ്മം മാത്രമാകുന്നു. നീ എന്ത്‌ ചെയ്യുമ്പോഴും ഈ സത്യത്തിന്റെ നിറവില്‍ വിരാജിക്കൂ. ആയിരം മണ്‍കുടങ്ങളുടെയും സത്ത ഒരേ കളിമണ്ണ്‌ തന്നെയെന്നതുപോലെ ബ്രഹ്മം, അല്ലെങ്കില്‍ ആത്മാവ്‌ തന്നെയാണ്‌ എല്ലാ ജീവജാലങ്ങളുടെയും സത്ത. കാറ്റും അതിന്റെ ചലനവും വിഭിന്നങ്ങളല്ലാത്തതുപോലെ ബോധവും അതിന്റെ ചൈതന്യവും അഭിന്നമാണ്‌. അതിന്റെ എല്ലാ ആവിഷ്കാരങ്ങളും അത്‌ തന്നെയാണ്‌.

നിനവാകുന്ന വിത്ത്‌ ബോധത്തിന്റെ മണ്ണില്‍ വീണു മുളപൊട്ടിയാണ്‌ കാണപ്പെടുന്നതായ, ആപേക്ഷികസത്തകള്‍ പ്രകടമാവുന്നത്‌. ഈ ധാരണാബീജം ഇല്ലങ്കില്‍ മനസ്സുണ്ടാകുകയില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.