വാഷിംഗ്ടണ്‍: കുടിയേറ്റ നിയമങ്ങളിലുള്ള കടുംപിടിത്തത്തില്‍ അയവ് വരുത്താന്‍ പ്രസിഡനൃ ബരാക്ക് ഒബാമയും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തയാറെടുക്കുന്നതായി സൂചന. കോണ്‍ഗ്രസിലേക്കു അടുത്തിടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ് ഇരുവിഭാഗത്തിന്റെയും നീക്കം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഒരു കോടിയിലധികം പേര്‍ക്കു പ്രത്യേക അനുമതിയോടെ പൗരത്വം ലഭ്യമാക്കുന്ന നിമയനിര്‍മാണത്തെ ഒബാമ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. പ്രസിഡനൃ പദത്തിലെ രണ്ടാമൂഴത്തില്‍ നിയമനിര്‍മാണ സഭകളില്‍ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഒബാമ കരുക്കള്‍ നീക്കുന്നത്. 2012 ലെ തെരഞ്ഞെടുപ്പില്‍ ഒബാമയെ പിന്തുണച്ച ഹിസ്പാനിക് വോട്ടര്‍മാരെ തങ്ങളുടെ പാളത്തിലെത്തിക്കുകയാണുപൗരത്വം ഉദാരമാക്കുന്നതിലൂടെ റിപ്പബ്ലിക്കന്‍ പക്ഷം ലക്ഷമിടുന്നത്. എന്നാല്‍ നീക്കത്തിനെതിരേ ഇരുപാളയത്തിലും എതിര്‍പ്പും രൂക്ഷമാണ്.
















