Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 385 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 08:53 pm IST
in Samskriti

സനാനാതോ?പ്യനാനാതോ യഥാണ്ഡരസബര്‍ഹിണഃ

അദ്വൈതദ്വൈതസത്താത്മാ തഥാ ബ്രഹ്മ ജഗദ്ഭ്രമം

വസിഷ്ഠന്‍ തുടര്‍ന്നു: കാലം, ദേശം എന്നുവേണ്ട സൃഷ്ടിയിലെ എല്ലാ ഘടകങ്ങളും ബോധമല്ലാതെ മറ്റൊന്നല്ല. അവയെല്ലാം ബോധത്തിന്റെ മറ്റു ഭാവങ്ങളാണ്‌. വൈവിധ്യതയാര്‍ന്ന എല്ലാമെല്ലാം ചിന്തകളും ധാരണകളും മാത്രമാണെന്നും ആത്മാവ്‌ അവിച്ഛിന്നമായ ഒരേയൊരു സത്തയാണെന്നും അറിവുറച്ചാല്‍ അവ അസത്താണെന്ന്‌ എങ്ങനെ പറയും?

എന്നാല്‍ വിത്തില്‍ വിത്തല്ലാതെ മറ്റു വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉണ്ടാവുക വയ്യ. എന്നാല്‍ അതില്‍ സാധ്യതകളായി പൂക്കളും കായ്‌കളും ഉണ്ടെന്നാണ്‌ നമ്മുടെ ധാരണ. അതുപോലെയാണ്‌ വിശ്വത്തിലെ നാനാത്വവും. അതും വെറും ധാരണ മാത്രം. മുമ്പ്‌ പറഞ്ഞ ദൃഷ്ടാന്തത്തിലെ പാറക്കല്ലില്‍ അനേകം താമരപ്പൂക്കളുള്ളത്‌ ധാരണാപരമായി മാത്രമാണ്‌. കല്ല്‌ സ്വയം അനേകം ഭാവങ്ങളെ ആര്‍ജിച്ചിട്ടല്ല ആ ധാരണയെ നിലനിര്‍ത്തുന്നത്‌. അതുപോലെയാണ്‌ വിശ്വവും. മരുഭൂമിയിലെ മരീചികാ ജലവും ശരിയായ ജലവും ഒരേസമയം ഉണ്ടാവുക എന്നത്‌ അസാധ്യം. അതുപോലെയാണ്‌ വൈവിധ്യതയും അനന്താവബോധവും. അവയ്‌ക്ക്‌ ഒരേസമയം നിലനില്‍ക്കാനാകില്ല.

എല്ലാമെല്ലാം ബ്രഹ്മമാകുന്നു. അനന്തമായ ബോധമാകുന്നു. കല്ലിലെ താമരപ്പൂക്കളുടെ ധാരണാസാന്നിധ്യം കല്ലിനെ ബാധിക്കാത്തതുപോലെ ലോകങ്ങളുടെ സാന്നിധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല. ബ്രഹ്മം ബ്രഹ്മമായി പരിലസിക്കുന്നു. ലോകവും ബ്രഹ്മവും ഉണ്മയില്‍ തമ്മില്‍ അന്തരമില്ല. അവ തുല്യാര്‍ഥ സംജ്ഞകളാണ്‌. എന്നാല്‍ സത്യസാക്ഷാത്കാരമാകുമ്പോള്‍ ബ്രഹ്മം മാത്രമേയുള്ളു. പുറമെ ജലമായി കാണപ്പെടുന്നുണ്ടെങ്കിലും ജലം വാസ്തവത്തില്‍ രണ്ടുതരം വാതകങ്ങളുടെ സംഘാതമാണല്ലോ. അതുപോലെ ഇന്ദ്രിയഗോചരമായ ഒന്നല്ല ബ്രഹ്മം.

ബഹുവര്‍ണത്തൂവലുകളായും മയില്‍പ്പേടകളുടെ ചിറകുകളായും മയിലിന്റെ മുട്ടയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാവിധ പ്രഭാവ സവിശേഷതകളും സാധ്യതകളായി അനന്തബോധത്തില്‍ അടങ്ങിയിരിക്കുന്നു. ഒരേയൊരു ബോധം മനസ്സായും മലകളായും ഇരിക്കുന്നു. വൈവിധ്യമാര്‍ന്നതായി വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാം ജ്ഞാനദൃഷ്ടികൊണ്ട്‌ കാണുമ്പോ ള്‍ ബ്രഹ്മം മാത്രമാണ്‌. ബോധം മാത്രമാണ്‌. ‘കാരണം വിവിധമെന്നു തോന്നുന്നുവെങ്കിലും അത്‌ അദ്വ‍ൈതമാണ്‌. മയിലിന്റെ മുട്ടയ്‌ക്കുള്ളിലെ ദ്രവാവസ്ഥയെപ്പോലെയാണ്‌ ഈ നാനാത്വഭാവം. ബ്രഹ്മം എന്ന ധാരണയും ലോകമെന്ന ധാരണയും രണ്ടും ഒരേസമയം ദ്വ‍ൈതവും അദ്വ‍ൈതവുമാണ്‌.

ഈ അവസ്ഥകള്‍ക്ക്‌ നിദാനമായ അടിസ്ഥാന തത്ത്വം പരമമായ അവസ്ഥയത്രേ. വിശ്വം മുഴുവനും വ്യാപരിക്കുന്നതാണ്‌ അനന്താവബോധം. എന്നാല്‍ ഈ വിശ്വം കുടികൊള്ളുന്നത്‌ ഇതേ ബോധത്തിലാണ്‌. മയിലിന്റെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വര്‍ണമനോഹരമായ ശരീര ഭാഗങ്ങളോടുകൂടിയ മയില്‍പേടയെന്ന പോലെയാണ്‌ വൈവിധ്യതയും ഏകതയും ഉള്ളത്‌. എല്ലാം മുട്ടയെന്ന ഏകവസ്തുവില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ ഇതില്‍ വൈവിധ്യത സത്യത്തില്‍ എവിടെയാണുള്ളത്‌?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.