ധ്യാനിക്കുന്ന സമയത്ത് ഉറക്കംവരികയാണെങ്കില്‍ ചുണ്ടനക്കി മന്ത്രം ജപിക്കണം. ജപമാലയുണ്ടെങ്കില്‍, മാല ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു ജപംചെയ്യണം. ജാഗ്രത പകരാന്‍ ഇതുപകരിക്കും. ധ്യാനിക്കാനിരിക്കുമ്പോള്‍ നട്ടെല്ലുനിവര്‍ന്നുതന്നെ ഇരിക്കണം. മടികൊണ്ടാണ് കുനിഞ്ഞിരിക്കണമെന്ന് തോന്നുന്നത്. ഇങ്ങനെയൊക്കെ നോക്കിയിട്ടും വീണ്ടും ഉറക്കംവരികയാണെങ്കില്‍ എഴുന്നേറ്റുനിന്നു ജപിക്കണം. നില്‍ക്കുമ്പോള്‍ എങ്ങാനും ചാരാതിരിക്കുവാന്‍ നോക്കണം. എവിടെയെങ്കിലും ചാരുമ്പോള്‍ മനസ്സ് ആ സുഖത്തിലേക്ക് പോകും. ജാഗ്രത നഷ്ടമാകും. എന്നിട്ടും ഉറക്കമകറ്റാന്‍ കഴിയുന്നില്ലെങ്കില്‍ കുറെ ഓടിയിട്ടുവന്ന് ധ്യാനിക്കണം. രജസ്സുകൊണ്ട് തമസ്സിനെ അകറ്റണം. യോഗാസനം ചെയ്യുന്നതും നല്ലതാണ്. ശരിയായ ലക്ഷ്യബോധമുണ്ടെങ്കില്‍ മാത്രമേ ഉറക്കത്തെ അകറ്റുവാന്‍ കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
















