Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 377 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 07:15 pm IST
inSamskriti

ദേശകാലപരിച്ഛിന്നോ യേഷാം സ്യാത്പരമേശ്വരഃ

അസ്മാകമുപദേശ്യാസ്തേ ന വിപശ്ചിദ്വിപശ്ചിതാം

ഭഗവാന്‍ തുടര്‍ന്നു: എന്തുതന്നെ ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും എപ്പോഴാണെങ്കിലും അത്‌ ശുദ്ധബോധസ്വരൂപനായ ഭഗവാനില്‍ അര്‍പ്പിക്കുക. എല്ലാമെല്ലാം ഭഗവദ്‌ പൂജയായി, സ്വാത്മപൂജയായി ചെയ്യുന്നത്‌ ആ ഭഗവാനെ സംപ്രീതനാക്കും. ആത്മാവില്‍ നിന്ന്‌ സ്വതന്ത്രമായി, അതിന്റെ സ്വഭാവത്തില്‍ ഇഷ്ടാനിഷ്ടങ്ങളോ ആകര്‍ഷണവികര്‍ഷണങ്ങളോ ഇല്ല. അവയെല്ലാം വെറും വാചകക്കസര്‍ത്തുകള്‍ മാത്രം.

ആശയധാരണകള്‍ ഉണ്ടാക്കാന്‍ ഇടനല്‍കുന്ന പ്രജ്ഞ, ആത്മാവ്‌ തന്നെയായതിനാല്‍ അധികാരം, ദാരിദ്ര്യം, സുഖം, വേദന, സ്വന്തം, അപരന്‍ തുടങ്ങിയ വാക്കുകളും അവയാല്‍ വിവക്ഷിക്കാവുന്ന അര്‍ഥങ്ങളും എല്ലാം ഭഗവദ്പൂജകള്‍ തന്നെയാണ്‌. വിശ്വത്തെക്കുറിച്ച്‌ ജ്ഞാനമാര്‍ജിക്കുകയാണ്‌ വിശ്വപുരുഷനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം.

ഇഹലോകം എന്ന സംജ്ഞകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ആത്മാവ്‌ അല്ലെങ്കില്‍ അനന്താവബോധത്തെ തന്നെയാണ്‌. എത്ര വിസ്മയകരമെന്നു നോക്കൂ, ശുദ്ധബോധവും പ്രജ്ഞയുമായ ആത്മാവ്‌ എങ്ങനെയോ സ്വയം മറന്ന്‌ വെറുമൊരു ജീവന്‍ മാത്രമാണെന്ന്‌ കരുതി വശാവുന്നു. എന്നാല്‍ ആ വിശ്വപുരുഷന്‍ മാത്രമാണെല്ലാം എന്ന്‌ നാമറിയണം. അതില്‍ പൂജ, പൂജാരി, പൂജിക്കപ്പെടുന്ന വസ്തു എന്നീ വിവേചനങ്ങള്‍ ഇല്ലതന്നെ. ഒരിക്കലും വിഭജിച്ചിട്ടില്ലാത്ത ഈ വിശ്വത്തെ താങ്ങിനിര്‍ത്തുന്ന വിശ്വപുരുഷനെപ്പറ്റി വിവരിക്കാന്‍ വാക്കുകള്‍ക്കാകില്ല. മറ്റൊരാളെ അതിനെപ്പറ്റി പഠിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയുമില്ല.

കാലദേശബന്ധിതനാണ്‌ അല്ലെങ്കില്‍ അവയാല്‍ പരിമിതപ്പെട്ടവനാണ്‌ ദൈവം എന്ന്‌ വിചാരിക്കുന്നവന്‍ നമ്മുടെ പാഠങ്ങള്‍ സ്വീകരിക്കാന്‍ യോഗ്യനാണെന്നു ഞാന്‍ കരുതുന്നില്ല. അതിനാല്‍ എല്ലാ പരിമിതധാരണകളും ഉപേക്ഷിച്ച്‌ പൂജ, പൂജാരി, പൂജനീയന്‍ എന്നീ ത്രിപുടികളെ ത്യജിച്ച്‌ ആത്മാവിനാല്‍ ആത്മപൂജ ചെയ്താലും. ആസക്തികളൊഴിഞ്ഞു പരിശുദ്ധനും പ്രശാന്തനുമായി വര്‍ത്തിച്ചാലും. അങ്ങയുടെ അനുഭവങ്ങളും പ്രകടിതഭാവങ്ങളുമെല്ലാം ഭഗവദ്പൂജയായി കണക്കാക്കൂ.

പരമശിവന്‍, ബ്രഹ്മം, ആത്മാവ്‌, എന്നിങ്ങനെ പലവിധ നാമങ്ങളും വൈവിധ്യങ്ങളും എങ്ങനെയുണ്ടായി എന്ന്‌ വിശദമായി പറയാന്‍ അഭ്യര്‍ഥിച്ചതിനു മറുപടിയായി ഭഗവാന്‍ തുടര്‍ന്നു: ഉണ്മയ്‌ക്ക്‌ ആദിയന്തങ്ങള്‍ ഇല്ല. അത്‌ ഒരിടത്തും പ്രതിഫലിക്കപ്പെടുന്നില്ല. അതാണ്‌ സത്യാവസ്ഥ. മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അനുഭവിക്കാന്‍ ആവില്ലാത്ത ഒന്നായതുകൊണ്ട്‌ അതിനെ അസത്ത്‌ ആയും ചിലര്‍ കണക്കാക്കുന്നു.

അത്‌ മനസ്സിന്‌ അതീതമാണെങ്കില്‍ എങ്ങനെയാണത്‌ സാക്ഷാത്ക്കാരിക്കുക എന്ന്‌ വസിഷ്ഠന്‍ ചോദിച്ചതിനുത്തരമായി ഭഗവന്‍ ഇങ്ങനെ പറഞ്ഞു: വസ്ത്രം അലക്കുന്നയാള്‍ അതിലെ ചെളി കളയുന്നത്‌ മറ്റൊരു മാലിന്യത്തിന്റെ (സോപ്പിന്റെ) സഹായത്താലാണ്‌. അജ്ഞാനത്തില്‍ നിന്നും വിടുതിയാഗ്രഹിക്കുന്ന സാധകന്റെയുള്ളില്‍ സാത്വികാവിദ്യ നിലനില്‍ക്കുന്നുണ്ടാവും. വേദശാസ്ത്രങ്ങള്‍ (അവയും അവിദ്യ തന്നെ) ഉപയോഗിച്ച്‌ ഈ സാത്വികാവിദ്യ അജ്ഞാനത്തെ ഇല്ലായ്‌മചെയ്യുന്നു. അജ്ഞാനമില്ലാതാക്കുന്ന രാസത്വരകപ്രവര്‍ത്തനമാണിത്‌. ആത്മാവിനെ ആത്മാവിനാല്‍ സാക്ഷാത്കരിക്കുന്ന, ആത്മപ്രഭയില്‍ ആത്മദര്‍ശനം സാധിതമാവുന്ന പ്രതിഭാസം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.