Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2014, 09:24 pm IST
in Samskriti

നിത്യപാരായണം 376 -ാം ദിവസം

സമതാകാശവത് ഭൂത്വാ യത്തു സ്യാല്ലീനമാനസം

അവികാരമനായാസം തദേവാര്‍ച്ചനമുച്യതേ

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: പ്രീതികരമോ അല്ലാത്തതുമായ എന്തും പരിപൂര്‍ണ്ണ സമതാഭാവത്തോടെ കണക്കാക്കി സദാ സമയവും ഒരുവന്‍ ഭഗവല്‍ പൂജയില്‍ ആമാഗ്‌നനാവണം. എല്ലാത്തിനെയും നന്മനിറഞ്ഞതും ഐശ്വര്യമാര്‍ന്നതും ആണെന്നും എല്ലാം നന്മതിന്മകളുടെ സമ്മിശ്രമാണെന്നും കണക്കാക്കിവേണം ജീവിക്കാന്‍. എല്ലാമെല്ലാം ആ ‘ഒന്ന്’ തന്നെയാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ നിറവിലാവണം നമ്മുടെ ആരാധനകള്‍ . തികച്ചും സന്തോഷപ്രദമായതിനെയും അതീവജുഗുപ്‌സാജനകമായതിനെയും കാണുന്നത് ഒരേ ഭാവത്തോടെയാവണം. എന്നിട്ട് സാധകന്‍ സ്വന്തം ആത്മാവിനെ പൂജിക്കണം.

‘ഇത് ഞാന്‍, ഇത് ഞാനല്ല’, തുടങ്ങിയ ധാരണകള്‍ നീക്കിയ മനസ്സില്‍ ‘ഇതെല്ലാം ബ്രഹ്മം മാത്രമാണ്’ എന്നും അത് അവിച്ഛിന്നമായ അനന്താവബോധമാണെന്നും ഉള്ളുറയക്കണം. അങ്ങിനെ വേണം ഒരു സാധകന്‍ ആത്മപൂജയില്‍ ഏര്‍പ്പെടാന്‍. തനിക്ക് കിട്ടുന്ന എന്തായാലും അതുപയോഗിച്ച്, എല്ലാ രൂപഭാവങ്ങളും വഴി  എല്ലാ സമയത്തും സാധകന് ആത്മപൂജയില്‍ മുഴുകാം.

അഭിമതമെന്നും അനഭിമതമെന്നുമുള്ള വിവേചനത്തെ ഇല്ലാതാക്കി, ചില വസ്തുക്കളെപ്പറ്റി അങ്ങിനെയൊരു തോന്നല്‍ ഉള്ളപ്പോള്‍പ്പോലും അതിനെ അവഗണിച്ചുവേണം ആത്മപൂജയിലേര്‍പ്പെടാന്‍. യാതൊന്നിനോടും ആസക്തിയോ വെറുപ്പോ ഇല്ലാതെ യാദൃശ്ചികമായി, അനായാസമായി ലഭിക്കുന്ന വസ്തുക്കളെ ആസ്വദിക്കുന്നതാണ് ഉത്തമം.

മൂല്യവത്തായതോ അല്ലാത്തതോ ആയ എന്ത് ലഭിച്ചാലും അമിതമായ ആഹ്ലാദമോ, നിരാശയോ ഇല്ലാതെ വേണം നാം കഴിഞ്ഞുകൂടാന്‍. ആകാശത്തിന് അതില്‍ നിലകൊള്ളുന്ന അനേകം വസ്തുക്കളോട് എന്ത് ബന്ധമാണുള്ളത്?

ആത്മപൂജാനിരതരായ  നമ്മില്‍ യാതൊരു മാനസീക അസ്വാസ്ഥ്യങ്ങളും ഉണ്ടാവാന്‍ ഇടയാവരുത്. സമയമോ സ്ഥലമോ പ്രവര്‍ത്തനങ്ങളോ ഒന്നിനും നല്ലത് – ചീത്ത എന്നിങ്ങിനെയുള്ള വേര്‍തിരിവ് ഉണ്ടാക്കാതെയിരിക്കുക. അവയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം എങ്ങിനെതന്നെയായിരുന്നാലും അതിനു ചെവികൊടുക്കാതെയിരിക്കുക.

ഈ പൂജാവിധിയില്‍ പറഞ്ഞിട്ടുള്ള സാമഗ്രികളുടെ എല്ലാം സ്വഭാവം ഒന്നുതന്നെ സമതാഭാവമാണ് എല്ലാത്തിലും ഉള്ളത്. അവയെ പല പേരുകളില്‍ പറയപ്പെടുന്നു എന്ന് മാത്രം. സമതാഭാവംകൊണ്ട് സ്പര്‍ശിച്ചാല്‍ എല്ലാം മധുരതരമാവുന്നു. അവയുടെ നാമരൂപങ്ങള്‍ എന്തായാലും അതിന്റെ മധുരിമയ്‌ക്ക് മാറ്റമേതുമില്ല.

ആകാശംപോലെ സമതാഭാവത്തില്‍ നിന്നുകൊണ്ട് ചെയ്യുന്ന പൂജകള്‍ മാത്രമേ ശരിയായ ആരാധനയാകുന്നുള്ളു. മനസ്സ് പ്രശാന്തതയിലമര്‍ന്നു ചിന്താലേശംപോലുമില്ലാതെയിരിക്കുന്ന അയത്‌നലളിതവും വികലതകളോ വിജ്രുംഭണങ്ങളോ അലട്ടാനില്ലാത്ത അവസ്ഥയിലേ ശരിയായ ആരാധന നടക്കുന്നുള്ളൂ.

പുറമേയ്‌ക്ക് എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുതന്നെയെങ്കിലും യാതൊന്നിനെയും തള്ളാതെയും കൊള്ളാതെയും സമതാഭാവത്തില്‍ അഭിരമിച്ച് അനന്തമായി വികാസം പ്രാപിക്കാന്‍ ജ്ഞാനിക്കാവുന്നു. ഈ മേധാശക്തി സ്വായത്തമായ സാധകന്റെ സ്ഥിതി ഇപ്രകാരമാണ്. അയാളില്‍ ഭ്രമാത്മകചിന്തകളോ ശൈഥില്യങ്ങളോ അവിദ്യയോ അഹങ്കാരമോ മുളപൊട്ടുകപോലുമില്ല. മഹര്‍ഷേ, ഇ സ്ഥിതിയെ പ്രാപിച്ചാലും. ഒരു ശിശുവിനെപ്പോലെ എല്ലാം അനുഭവിച്ചാലും. ഈ ദേഹത്തിന്റെ നാഥനും അതില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനവുമായ ആ ഭഗവാനെ ആരാധിക്കൂ. സമയം, ചുറ്റുപാടുകള്‍ , പ്രകൃതി എന്നിവയെല്ലാം സമ്യക്കായി നല്‍കുന്ന സകലതും അര്‍ച്ചിച്ചുകൊണ്ട്, ആഗ്രഹലേശംപോലുമില്ലാതെ പരമപ്രശാന്തതയില്‍ ഭഗവല്‍ പൂജയിലേര്‍പ്പെടൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.