Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 374 -ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 09:52 am IST
in Samskriti

പാവനം പാവനാനാം  യദ്യത സര്‍വതമസാം ക്ഷയ:

തദിദാനീം പ്രവക്ഷ്യേളഹമന്ത: പൂജനമാത്മന:

ഭഗവാന്‍ തുടര്‍ന്നു: ‘ഇനി ഞാന്‍ എല്ലാ ശുദ്ധീകരണ പ്രക്രിയകളിലും വെച്ച് ഉത്തമമായതും അന്തരാ അനുഷ്ഠിക്കേണ്ടതുമായ ആരാധനാക്രമത്തെപ്പറ്റി പറഞ്ഞു തരാം. എല്ലാ അന്ധകാരത്തെയും അശേഷം ഇല്ലാതാക്കാന്‍ ഉത്തകുന്നതാണീ ആരാധന.’

ഇത് നിസ്തന്ദ്രമായി, ഇടമുറിയാതെ എപ്പോഴും അനുഷ്ഠിക്കപ്പെടുന്ന ധ്യാനമാണ്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, എല്ലാ പ്രവൃത്തിവേളകളിലും നാമിതില്‍ നൈസര്‍ഗ്ഗികമായി ആമഗ്‌നമായിരിക്കണം. സ്വാത്മാവില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കെല്ലാം നാന്ദിയായ, ഹൃദയനിവാസിയായ പരമപുരുഷനെ ധ്യാനിക്കുക.

ബോധലിംഗം എന്ന പ്രത്യക്ഷബോധത്തെ അല്ലെങ്കില്‍ സ്വാവബോധത്തെയാണ് നാം ആരാധിക്കുന്നത്. അതാണ് ഉറങ്ങുന്നതും ഉണരുന്നതും നടക്കുന്നതും എല്ലാം. തൊടേണ്ടതിനെ തൊടുകയും തള്ളേണ്ടതിനെ തള്ളുകയും, സുഖാനുഭവങ്ങളെ വേദിക്കുകയും, ബാഹ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും, എല്ലാ പ്രവൃത്തികള്‍ക്കും മൂല്യമേകുകയും, ശരീരത്തിലെ സുപ്രധാനഭാഗങ്ങളില്‍ പ്രശാന്തതയായി വര്‍ത്തിക്കുകയും ചെയ്യുന്നത് ഇതാണ്. മനസ്സുമായി ബന്ധപ്പെട്ട മൂന്നു ലിംഗങ്ങളായി തിരിച്ചിട്ടുള്ള ദേഹലിംഗം എന്ന സംജ്ഞയാലും ഇതറിയപ്പെടുന്നുണ്ട്.

ഈ അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത്. ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും ആമഗ്‌നമായി, ജീവധാരയിലും അതിലെ  അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.

ഇപ്രകാരണ് ഭഗവാനെ ധ്യാനിക്കേണ്ടത്:

സൂര്യന്റെയും ചന്ദ്രന്റെയും പ്രഭയാണവിടുന്ന്.

എല്ലാ വസ്തുക്കളിലും മറഞ്ഞ്‌നില്‍ക്കുന്ന പ്രജ്ഞയും ശാശ്വതമായി നിലനില്‍ക്കുന്ന അന്ത:സത്തയുമാണവിടുന്ന്.

ശരീരത്തിലൂടെ പ്രവഹിച്ച് ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന അവബോധമാണവിടുന്ന്.

ഒരുവന്റെ നാസാഗ്രത്തില്‍ ചലിക്കുന്ന പ്രാണവായുവാണവിടുന്ന്.

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവത്തായ മാനങ്ങള്‍ നല്‍കുന്നത് അവിടുന്നാണ്.

പ്രാണാപാനന്മാരുടെ രഥമോടിക്കുന്നത് അവിടുന്നുതന്നെയാണ്.

അവിടുന്നു ജീവികളുടെ ഹൃദയഗുഹരത്തില്‍ നിവസിക്കുന്നു.

അറിവുകളുടെ അറിവാളിയും പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവും അവിടുന്നാണ്.

അനുഭവങ്ങളെ വേദിക്കുന്നതും അവിടുന്നാണ്.

ചിന്തകളുടെ ചിന്തകന്‍ അവിടുന്നാണ്.

എല്ലാ ഭാഗങ്ങളും അവയുടെ സംഘാതവും അവിടുത്തേയ്‌ക്ക് സുപരിചിതം.

ജീവനിര്‍ജീവജാലങ്ങള്‍ക്കെല്ലാം അങ്ങയെ അറിയാം. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് പ്രഭയേകുന്നത് അങ്ങാണല്ലോ.

ഭാഗങ്ങളില്ലാത്ത, വിഭജിക്കാനരുതാത്ത അങ്ങാണ് എല്ലാറ്റിന്റെയും സത്ത.

അവിടുന്ന് എല്ലാമെല്ലാം ആസ്വദിക്കുന്നു, എന്നാല്‍ ഒന്നും  ആസ്വദിക്കുന്നില്ലതാനും.

എല്ലാ അവയവങ്ങളുടെയും ജീവനാണങ്ങ്.

മനസ്സിന്റെ ചിന്താശക്തിയാണ്.

പ്രാണന്റെയും അപാനന്റെയും മദ്ധ്യേ അങ്ങ് വിളങ്ങുന്നു.

ഹൃദയത്തിലും, കണ്ഠത്തിലും, അണ്ണാക്കിലും, പുരികമദ്ധ്യത്തിലും, നാസാഗ്രത്തിലും അങ്ങ് വാഴുന്നു. അഭൗമഘടകങ്ങളായ മുപ്പത്തിയാറു ഭൂതങ്ങളുടെയും സത്ത അവിടുന്നാണ്.

അന്തരാ ഉള്ളതും ഉണ്ടാവുന്നതുമായ അനുഭവതലങ്ങള്‍ക്കെല്ലാം അതീതനാണവിടുന്ന്.

ഉള്ളിലെ എല്ലാ ശബ്ദങ്ങള്‍ക്കും കാരണഭൂതനാണവിടുന്ന്.

മനസ്സെന്ന പക്ഷിയെ പറത്തിവിടുന്നതും മറ്റാരുമല്ല.

സങ്കല്‍പ്പങ്ങള്‍ക്കും അസങ്കല്‍പ്പങ്ങള്‍ക്കും പിന്നിലുള്ള സത്യം അങ്ങ് മാത്രം.

വിത്തില്‍ എണ്ണയെന്നപോലെ എല്ലാടവും അങ്ങ് നിറഞ്ഞു വിളങ്ങുന്നു.

ഹൃദയ കമലത്തില്‍ മാത്രമല്ല, ശരീരമാകെ അങ്ങ് നിറഞ്ഞു നില്‍ക്കുന്നു.

അങ്ങ് ശുദ്ധബോധമായി പ്രോജ്വലിക്കുന്നു.

എല്ലാടവും എപ്പോഴും കാണപ്പെടുന്ന സത്യം അങ്ങാണ്. കാരണം എല്ലാ അനുഭവങ്ങളുടെയും വേദ്യത അങ്ങാണല്ലോ. എന്നാല്‍ അനുഭവങ്ങള്‍ക്ക് വിധേയമായ വസ്തുക്കളെ അങ്ങില്‍നിന്നും വ്യതിരിക്തമായി കാണുന്നതോടെ ഒരു ധ്രുവീകരണം നടക്കുന്നതായി തോന്നുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.