ഹൃദയത്തിലൂടെ, ഹൃദയത്തലൂടെ മാത്രമാണ്, പ്രചോനം വരുന്നത്. ഏറ്റവും ഉത്കൃഷ്ടമായ രഹസ്യങ്ങളില്‍ ചെന്നെത്തുന്നത് ഭാവങ്ങളിലൂടെയാണ്.
അതിനാല്‍ ഭാവസമ്പന്നനായ ബംഗാളിയാണ് ഈ ജോലി ചെയ്യേണ്ടത്. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ! ‘എഴുന്നേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’ യുവജനങ്ങളേ, എഴുന്നേല്ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.
നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.
എഴുന്നേല്ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്. യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: