Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 371 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 07:03 pm IST
inSamskriti

തതശ്ചിദ്രൂപമേവൈകം സര്‍വസത്താന്തരസ്ഥിതം

സ്വാനുഭൂതിമയം ശുദ്ധം ദേവം രുദ്രേശ്വരം വിദുഃ

ഭഗവാന്‍ പറഞ്ഞു: ‘അങ്ങനെ എല്ലാത്തിന്റെയും ഉള്ളില്‍ നിറഞ്ഞു നിവസിക്കുന്ന രുദ്രഭഗവാന്‍തന്നെയാണ്‌ ശുദ്ധവും സ്വാനുഭൂതിമയവുമായ ഏകാത്മകബോധം.’

അത്‌ എല്ലാ ബീജങ്ങള്‍ക്കും ബീജമാകുന്നു. അതാണ്‌ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം. പ്രവര്‍ത്തനങ്ങളില്‍ വച്ച്‌ ഏറ്റവും മഹത്തായ കര്‍മവും കാര്യവും അതു തന്നെ. എല്ലാ കാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന, എല്ലാ ജീവജാലങ്ങള്‍ക്കും ഹേതുവായിരിക്കുമ്പോഴും അത്‌ യാതൊന്നിനും ഉത്തരവാദിയല്ല. അതിനെക്കുറിച്ച്‌ നിയതമായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഉണ്ടാവുക അസാധ്യം.

ചൈതന്യവത്തായ എല്ലാത്തിന്റെയും അവബോധമാണത്‌. അതിനു സ്വയം സ്വാത്മാവായി അറിയാം. അതാണ്‌ പരമവസ്തു. താന്‍ തന്നെ അനന്തവൈവിധ്യതയാര്‍ന്നു വികസിച്ചു നിറഞ്ഞു നില്‍ക്കുന്നതായി അത്‌ സ്വയം അറിയുന്നുണ്ട്‌. എല്ലാ അനുഭവങ്ങളുടെയും ബോധസത്തയായ അത്‌ ശുദ്ധവും ഉപാധിരഹിതവുമത്രേ. അത്‌ പരമമായ സത്യമായതിനാല്‍ സത്യമെന്ന വെറുമൊരു ധാരണയല്ല അത്‌. സത്യാസത്യങ്ങളുടെ നിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ അതിനെ തളച്ചിടാന്‍ ആകില്ല. പരമസത്യത്തിന്റെ അവസാനവാക്കും അനാദിയായ സത്യത്തിന്റെ സാക്ഷാത്കാരവുമാണ്‌ അത്‌.

പരമമായ ബോധമല്ലാതെ മറ്റൊന്നുമല്ലത്‌. എങ്കിലും സുഖാസക്തികളുടെ നിറഭേദം അതിനെ ബാധിക്കുന്നതുപോലെ തോന്നുന്നു. അത്‌ സ്വയം സുഖവും സുഖാനുഭവവും ഭോക്താവും ആ അനുഭവത്തിന്റെ ഹേതുവായ കളങ്കവും എല്ലാം അതു തന്നെ. ആകാശംപോലെ അനിയതവും നിത്യശുദ്ധവുമാണെങ്കിലും പൊടുന്നനെ അതിനു കളങ്കം ബാധിച്ചതുപോലെ അത്‌ പരിമിതപ്രഭാവം കൈക്കൊള്ളുന്നു.

അനന്താവബോധത്തില്‍ ലക്ഷക്കണക്കിന്‌ പ്രത്യക്ഷലോകമെന്ന മരുമരീചികകള്‍ ഉണ്ടായിട്ടുണ്ട്‌ . ഇനിയും ഉണ്ടാകുകയും ചെയ്യും. എന്നാല്‍ സര്‍വസ്വതന്ത്രമായ അനന്തതയ്‌ക്ക്‌ മാറ്റങ്ങള്‍ ഒന്നുമില്ല. വെളിച്ചവും ചൂടും അഗ്നിയില്‍ നിന്നും വരുന്നതായി കാണപ്പെടുന്നു. എന്നാല്‍ അവ അഗ്നിയില്‍ നിന്നും സ്വതന്ത്രമല്ല. മഹാമേരുക്കളുടെയുള്ളില്‍പ്പോലും ഒളിഞ്ഞിരിക്കുന്നതായ പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയൊരണുവിന്റെ സൂക്ഷ്മമായ തന്മാത്രയായുമായി ഈ അനന്താവബോധത്തെ താരതമ്യപ്പെടുത്താം.

അത്‌ അനേകം യുഗങ്ങള്‍ താണ്ടുന്നു, എന്നാല്‍ ഒരു നിമിഷം പോലും ഇല്ലാതെയാകുന്നില്ല. ഒരു രോമാഗ്രത്തിനെക്കാള്‍ സൂക്ഷ്മവും അതേസമയം വിശ്വവ്യാപകവുമത്രേ അത്‌. അതിന്റെ അതിരുകള്‍ കണ്ടവരായി ആരുമില്ല. അത്‌ സ്വയം ഒന്നും ചെയ്യുന്നില്ല. എന്നാല്‍ വിശ്വത്തിന്റെ എല്ലാം മൂലമതാണ്‌. വിശ്വസംരക്ഷണം അതിനാല്‍ നടക്കുന്നുവെങ്കിലും അതൊന്നും ചെയ്യുന്നില്ല. എല്ലാ വസ്തുക്കളും അതില്‍ നിന്നും വിഭിന്നമല്ല. എന്നാല്‍ അതൊരു വസ്തുവല്ല താനും.

അവസ്തുവാണത്‌. എന്നാല്‍ ലോകം മുഴുവനും വ്യാപരിചിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. അതിന്റെ ദേഹമാണ്‌ ഈ വിശ്വം. എന്നാല്‍ സ്വയം അത്‌ ദേഹരഹിതമാണ്‌. അതിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും ‘ഇപ്പോഴാണ്‌’, ഈ നിമിഷമാണ്‌. എന്നാല്‍ അത്‌ സുപ്രഭാതങ്ങളും പ്രദോഷങ്ങളുമാണ്‌. പലപ്പോഴും അര്‍ഥമൊന്നുമില്ലാത്ത ശബ്ദങ്ങള്‍ സംസാരമധ്യേ ആശയങ്ങളെ ഭംഗിയായിത്തന്നെ വിനിമയം ചെയ്യുന്നതുപോലെ അനന്താവബോധം എന്നത്‌ ഒരേസമയം ഉള്ളതും ഇല്ലാത്തതുമാണ്‌. ‘എന്തല്ല’, എന്നതുമല്ല അത്‌.

ഇപ്പറഞ്ഞ വിവരണങ്ങള്‍ എന്താണത്‌, എന്തല്ലത്‌, എന്നെല്ലാമുള്ള ചിന്തകള്‍ക്കെല്ലാം അപ്പുറമാണ്‌ അനന്താവബോധം. യാതൊരു ധാരണകള്‍ക്കും വഴങ്ങാത്ത പരമസത്തയാണത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.