Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്റ്റില്‍ ഹിതപരിശോധനയില്‍ സംഘര്‍ഷം: 11 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 10:44 pm IST
inWorld

കെയ്റോ: ഈജിപ്റ്റില്‍ പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കുന്നതിനു വേണ്ടി രണ്ട്‌ ദിവസങ്ങളിലായി നടന്ന ഹിതപരിശോധനയില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘര്‍ഷം. ഹിതപരിശോധനയെ എതിര്‍ക്കുന്ന മുസ്ലീം ബ്രദര്‍ ഹുഡ്‌ പ്രവര്‍ത്തകര്‍ രാജ്യത്ത്‌ പരക്കെ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഹിതപരിശോധന പൂര്‍ത്തിയായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന ഒറ്റപ്പെട്ട ആക്രമണത്തില്‍ മുര്‍സി അനുകൂലികള്‍ ഉള്‍പ്പെടെ പതിനൊന്നോളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ ന്യൂസ്‌ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈജിപ്റ്റിന്റെ മുന്‍ ഭരണാധികാരി മുര്‍സി സര്‍ക്കാര്‍ രൂപം നല്‍കിയ ഭരണഘടന അപ്പാടെ മാറ്റി പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കുകയായിരുന്നു. സൈനിക പിന്തുണയോടെയാണ്‌ നിലവിലെ സര്‍ക്കാര്‍ പുതിയ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്‌. ഈ ഭരണഘടന നടപ്പിലാക്കുന്നതിലേക്കാണ്‌ ജനഹിതപരിശോധന നടത്തുന്നത്‌.

പ്രക്ഷോഭകാരികള്‍ ടയറുകള്‍ കത്തിച്ചും, സുരക്ഷാ ഉദ്യോഗസ്ഥരെ കല്ല്‌, പെട്രോള്‍ ബോംബ്‌ തുടങ്ങിയവ കൊണ്ട് നേരിട്ടുമാണ്‌ ആക്രമണം നടത്തിയത്‌. പ്രതിഷേധങ്ങള്‍ക്കും മുസ്ലീം ബ്രദര്‍ഹുഡിന്റെ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കും നടുവിലാണ്‌ ഈജിപ്റ്റിലെ ഭരണഘടനാ ഹിതപരിശോധന നടന്നത്‌. പോളിങ്ങ്‌ സ്്റ്റേഷനു മുന്നില്‍ സംഗീതവും ഈജിപ്റ്റ്കാര്‍ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. രാജ്യത്തെ 23 പ്രവിശ്യകളിലായി നടക്കുന്ന ഹിതപരിശോധനക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഭീകരതയെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും ഇത്‌ ജനങ്ങള്‍ തെളിയിക്കണമെന്നും പ്രസിഡന്റ്‌ ആദ്ലി മന്‍സൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനത്തില്‍ അത്ഭുതപ്പെട്ടുവെന്നും 50 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ്‌ സ്റ്റേഷനും സജീവമായിരുന്നെന്നും നിയമമന്ത്രാലയം അറിയിച്ചതായി അല്‍ഹയാത്ത്‌ ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സൈനികമേധാവി സിസിയുടെ അധികാരമോഹമാണ്‌ പുതിയ ഭരണഘടനക്ക്‌ പിന്നിലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണ്‌ ഹിതപരിശോധനയെന്നും മുര്‍സിയെ അനുകൂലിക്കുന്ന സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ്‌ ആരോപിച്ചു. ഹിതപരിശോധനക്കെതിരെ ബ്രദര്‍ഹുഡ്‌ ആഹ്വാനം ചെയ്ത പ്രതിഷേധം പലയിടങ്ങളിലും അക്രമത്തില്‍ കലാശിച്ചു. ബ്രദര്‍ഹുഡിന്റെ ബഹിഷ്കരണാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ഹിതപരിശോധനാ നടപടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 400,000 സൈനികരെ രാജ്യത്താകമാനം വിന്യസിച്ചിട്ടുണ്ട്‌.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 50 അംഗ സമിതിയാണ്‌ പുതിയ ഭരണഘടനക്കു രൂപം നല്‍കിയത്‌. ഇതില്‍ മുര്‍സിയുടെ ഇസ്ലാമിസ്റ്റ്‌ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ രണ്ട്‌ പേരെയാണ്‌ സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാന്‍ പാര്‍ലമെന്റിന്‌ അംഗീകാരം നല്‍കുന്നതാണ്‌ പുതിയ ഭരണഘടന. കൂടാതെ അടുത്ത 8 വര്‍ഷത്തേക്ക്‌ ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രിയെ നിയമിക്കുവാനുള്ള അവകാശം സൈന്യത്തിനായിരിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയും പുതിയ ഭരണഘടനയിലെ ശ്രദ്ധേയമായ ഭാഗമാണ്‌. സ്ത്രീക്കും പുരുഷനും തുല്യത, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ക്കും ഭരണഘടന സംരക്ഷണം നല്‍കുന്നു. ഈജിപ്റ്റില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ്‌ മുഹമ്മദ്‌ മുര്‍സി.

2012 ല്‍ 64 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മുര്‍സി അധികാരത്തിലേറിയത്‌. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ മുപ്പത്‌ ശതമാനം പോളിങ്‌ മാത്രമെ നടന്നുള്ളു. സൈന്യത്തിന്റെ പിന്തുണയോടെ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന്‌ രാജ്യത്ത്‌ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ 1000 ക്കണക്കിന്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. ഭരണഘടനക്ക്‌ അംഗീകാരം ലഭിക്കുന്നതോടെ ഈജിപ്തില്‍ അടുത്ത്‌ തന്നെ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

India

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Varadyam

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.