Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 369 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 07:32 pm IST
inSamskriti

സമസ്തം സുശിവം ശാന്തമതീതം വാഗ്വിലാസത:

ഓമിത്യസ്യ ച തന്മാത്രാ തുര്യാ സാ പരമാ ഗതി:

ഭഗവാന്‍ പറഞ്ഞു: അങ്ങിനെ വിശ്വം സത്തായും അസത്തായും നിലകൊള്ളുന്നു. എന്നാല്‍ ദിവ്യത്വം സ്വയം ദ്വന്ദതയ്‌ക്കു വശംവദമല്ലാത്തതുകൊണ്ട്‌ അത്‌ ഈ ‘രണ്ടിനെയും’ ഒന്നാക്കി അവയ്‌ക്കതീതമായി വര്‍ത്തിക്കുന്നു. അതിനാല്‍ യാഥാര്‍ത്ഥ്യമായതും അല്ലാത്തതുമായ എല്ലാം ദിവ്യമാണ്‌. പ്രത്യക്ഷമായി പ്രകടിക്കപ്പെട്ട ബോധമാണ്‌ വിശ്വം. എന്നാല്‍ അപ്രകടിതമായ വിശ്വമാണ്‌ ബോധം.

‘ഞാന്‍ ഇതാണ്‌’, എന്ന ധാരണയുണ്ടാവുമ്പോള്‍ ബോധം പരിമിതപ്പെട്ട്‌ ബന്ധനത്തിലാവുന്നു. എന്നാല്‍ ബന്ധനത്തെപ്പറ്റിയുള്ള അവബോധമുണ്ടാവുമ്പോള്‍ അത്‌ സ്വതന്ത്രമാവുകയും ചെയ്യുന്നു. വസ്തുബോധം എന്ന ധാരണാരൂപീകരണം ബോധത്തെ സ്വയം മറക്കുവാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും ബോധം അവിഛിന്നവും അവിഭിന്നവുമാണ്‌. മനസ്സെന്ന ഉപകരണത്തിലൂടെയും അതിന്റെ മൂന്നു ഭാവങ്ങളിലുടെയും (സത്വരജസ്തമോ ഗുണങ്ങള്‍ , ജാഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ ) വിശ്വമായി പ്രകടിതമാകുന്ന പ്രശാന്തസ്വരൂപസത്യമാണ്‌ പരബ്രഹ്മം.

എന്നാല്‍ മനസ്സിന്റെ പ്രയത്നംകൊണ്ട്‌ തന്നെ മനസ്സിനെ ഇല്ലായ്‌മചെയ്താല്‍ ഈ മൂടുപടം പൊട്ടിത്തകര്‍ന്നു ചിതറും. അപ്പോള്‍ ലോകമെന്ന മായക്കാഴ്ചയുടെ സത്യം അറിയുമാറാകും. അപ്പോള്‍ പ്രത്യക്ഷലോകമെന്ന ധാരണയും ജീവന്റെ അസ്തിത്വവും നശിക്കുന്നു. വിഷയധാരണകളുടെ ആവര്‍ത്തനം ഉപേക്ഷിച്ച്‌ മനസ്സിനങ്ങിനെ സുതാര്യമാകുന്ന അവസ്ഥയ്‌ക്ക്‌ ‘പശ്യന്തി’ എന്ന്‌ പറയും. ആ മനസ്സ്‌ വിഷയവസ്തുക്കളുടെ ഛായകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന്‌ പൂര്‍ണ്ണമായും വിട്ടുനില്‍ക്കും.

അത്‌ ദീര്‍ഘനിദ്രയെന്നപോലുള്ള ഒരവസ്ഥയെ പ്രാപിച്ച്‌, ബോധസാന്ദ്രതയില്‍ മാത്രം നിലകൊണ്ട്‌ പുനര്‍ജന്മസാദ്ധ്യതകള്‍ക്കുമപ്പുറം പോവുന്നു. പ്രശാന്തതയില്‍ അഭിരമിക്കുന്ന ഈ അവസ്ഥ ആദ്യത്തേതാണ്‌.

ഇനി രണ്ടാമത്തെ അവസ്ഥയെന്തെന്നു പറയാം. മനസ്സില്ലാത്ത ബോധം, അന്ധകാരവിമുക്തമായതും പ്രകാശം മാത്രമുള്ളതുമായ അതിസുന്ദരമായ ഒരാകാശമത്രേ. ഇനിയും ശില്‍പ്പിയാല്‍ കൊത്തുപണിചെയ്തുണ്ടാക്കിയിട്ടില്ലാത്ത വെണ്ണക്കല്‍ശില്‍പ്പമെന്നപോലെ അനന്താവബോധം സ്വയം സര്‍വ്വസ്വതന്ത്രമാണ്‌. അതില്‍ ദ്വന്ദതയുടെ ഉപാധികള്‍ ഒന്നുമില്ല.

സമയദൂരഘടകങ്ങളുടെ പരിമിതികളെ അതുപേക്ഷിക്കുന്നു. അത്‌ ചരാചരഭാവങ്ങള്‍ക്കും അപ്പുറം എല്ലാ വ്യാഖ്യാനങ്ങള്‍ക്കും അതീതമായി നിത്യശുദ്ധമായി നിലകൊള്ളുന്നു. അവസ്ഥാത്രയങ്ങളെയും മറികടന്ന്‌ നാലാമത്തെ അവസ്ഥയില്‍ അവിഛിന്നമായ അനന്താവബോധമായിട്ടാണതിന്റെ നില.

‘ബ്രഹ്മം, ആത്മാവ്‌’, എന്നൊക്കെപ്പറയുന്നതിനും അപ്പുറമായ മൂന്നാമത്തെ അവസ്ഥയാണ്‌ തുരീയാതീതാവസ്ഥ. അതാണ്‌ പരമമായ തലം. അത്‌ യാതൊരുവിധ വിവരണങ്ങള്‍ക്കും വഴങ്ങാത്തതും സാധകരുടെ സാധനാക്രമങ്ങള്‍ക്ക്‌ അതീതവുമാണ്‌. മഹര്‍ഷേ, ഈ തലത്തില്‍ എപ്പോഴും വിരാജിച്ചാലും. അതാണ്‌ ഏറ്റവും ഉത്തമമായ ഭഗവല്‍ പൂജ.

അങ്ങിനെ ഭാവാഭാവങ്ങള്‍ക്ക്‌ അതീതമായ ഒരു തലത്തില്‍ അങ്ങേയ്‌ക്ക്‌ സുദൃഢമായി നിലകൊള്ളാന്‍ സാധിക്കും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒന്നിനെയും നശിപ്പിക്കാനും ഇല്ല. ഏകത്തിനും ദ്വ‍ൈതത്തിനും അതീതമാണാ തലം. അത്‌ ശാശ്വതമാണ്‌, ശാശ്വതാതീതമാണ്‌, ക്ഷണികമാണ്‌, ശുദ്ധമായ ബോധഘനമാണ്‌. അതില്‍ വൈവിദ്ധ്യതയുടെ നിഴല്‍പോലുമില്ല.

‘അത്‌ എല്ലാമാണ്‌, പരമാനന്ദവും പ്രശാന്തവുമാണ്‌, വിവരണാതീതമാണ്‌. ശുദ്ധമായ ‘ഓം’ ആണത്‌. ക്ഷണികമാണത്‌. പരംപൊരുളുമാണ്‌.’

വാല്മീകി പറഞ്ഞു: ഇത്രയും പറഞ്ഞശേഷം പരമശിവന്‍ നിശ്ശബ്ദനായിരുന്നു ധ്യാനത്തിന്റെ അഗാധതയില്‍ ആമഗ്നനായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.