Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 52: അപ്രതീക്ഷിതമായ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 08:49 pm IST
in Samskriti

തെക്കുങ്കൂറു വാഴുന്നവര്‍ക്ക്‌ കലശലായ ദാഹം തോന്നി. അഭിമാനത്തിന്റെ കനത്ത തട കീറി വെള്ളം ചോദിച്ചാല്‍ തരുമായിരിക്കും. ഒരു പക്ഷേ തരാതിരിക്കാനും മതി. അല്ലെങ്കില്‍ ഇനി എന്തഭിമാനമാണ്‌ ബാക്കിയുള്ളത്‌? തെക്കുങ്കൂറു വാഴുന്നവര്‍ വെള്ളത്തിനായി യാചിച്ചുനോക്കി. ഇരുളുതേച്ച കാരാഗൃഹഭിത്തിയില്‍ തട്ടി യാചന കുഴഞ്ഞു വീണിരിക്കാം. ഒരു പ്രതികരണവും ഇല്ല. തെക്കുങ്കൂറു വാഴുന്നവര്‍ വീണ്ടും ഭൂതകാലത്തിലേക്ക്‌ അത്യാഗ്രഹത്തോടെ നോക്കി. പലപ്പോഴായി ഗുപ്തരൂപത്തില്‍ പെരുങ്കൂറിലെത്തിയ തെക്കുങ്കൂറിലെ പടയാളികള്‍ മുന്‍ നിശ്ചയപ്രകാരം ചന്തയില്‍ സന്ധിച്ചു. തമ്പിമാരുടെ നേതൃത്വത്തില്‍ കോവിലകത്തിനു നേരെ ആക്രമം അഴിച്ചുവിടാനും കാവല്‍ക്കാരെ അരിഞ്ഞുതള്ളാനും നിശ്ചയിച്ചു. രണ്ടാമത്തെ ഓളമായി കേളുവാശാന്റെ നേതൃത്വത്തില്‍ ഒരു സംഘം കൂടി എത്തിയാല്‍ ചെറുത്തുനില്‍ക്കാന്‍ കരുത്തു കാട്ടുന്നവര്‍ അന്ധാളിച്ചുപോകും. അതോടെ കാര്യങ്ങള്‍ എളുപ്പമാകും. പെരുങ്കൂറിന്റെ അന്തപ്പുരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു ദാസിയോട്‌ കോവിലകത്തിന്റെ വാതില്‍ തുറക്കാനും വാഴുന്നവരുടെ പള്ളിയറയിലേയ്‌ക്ക്‌ പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു തരാനും എര്‍പ്പാടാക്കുകകൂടി ചെയ്തതാണ്‌.

പട രണ്ടായി പിരിയുന്നതിന്‌ മുമ്പ്‌ തന്നെ ഇരുളിന്റെ കവചം ഭേദിച്ചുകൊണ്ട്‌ ചന്തയുടെ നാലുപുറവും പന്തങ്ങളില്‍ നിന്ന്‌ പന്തങ്ങളിലേക്ക്‌ വെളിച്ചം പകര്‍ന്നു തുടങ്ങി. അപ്പോള്‍ അന്ധാളിച്ചുപോയത്‌ തെക്കുങ്കൂറിലെ പടയായിരുന്നു. അന്ധാളിപ്പില്‍നിന്ന്‌ വിട്ടുപോരാനുള്ള സമയമുണ്ടായിരുന്നില്ല. എതിര്‍ക്കേണ്ടത്‌ എത്രപേരോടാണെന്ന വ്യക്തമായ ധാരണയും ഉണ്ടായിരുന്നില്ല. പക്ഷേ തമ്പിമാരുടെയും കേളുവാശാന്റെയും നേതൃത്വത്തിലുള്ള വിദഗ്ധരായ പടയോളം ഉണ്ടാകില്ല എന്ന നിഗമനത്തില്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. എതിര്‍ത്തു വന്നവരുടെ നേതൃത്വം വഹിച്ച ചെറുപ്പക്കാരന്‍ കീഴടങ്ങാന്‍ ആജ്ഞാപിച്ചതു വകവയ്‌ക്കാതെ ആക്രമിക്കാന്‍ ആജ്ഞകൊടുത്തു. ആ നിമിഷം എതിരാളികളുടെ പിന്നില്‍ പിന്നെയും ആളുകളുണ്ടെന്നു ബോധ്യപ്പെടുന്ന വിധത്തില്‍ ഒരു നിരകൂടി പന്തങ്ങള്‍ ജ്വലിച്ചു. അതിനപ്പുറത്തും മറച്ചുപിടിച്ച പന്തങ്ങളുടെ വെളിച്ചത്തില്‍ ആളനക്കം കാണുകയും ചെയ്തു. ആ കാഴ്ചയുടെ ഞെട്ടലില്‍നിന്ന്‌ രക്ഷപ്പെടുംമുമ്പ്‌ ചെറുപ്പക്കാരന്‍ ‘നീചനായ തെക്കുങ്കൂറു വാഴുന്നവരെ ബന്ധിക്കൂ’ എന്ന്‌ ആജ്ഞ കൊടുത്തു. നാലു പുറത്തുനിന്നും ഒരുമയോടെ അടുക്കുന്ന എതിരാളികള്‍ക്കു മുമ്പില്‍ തെക്കുങ്കൂറുപടയാളികള്‍ വീണുപോകുന്നത്‌ നോക്കിനില്‍ക്കാനേ ആയുള്ളൂ. വീരനായ കേളുവാശാന്‌ ആ ചെറുപ്പക്കാരനോട്‌ എതിര്‍ത്ത്‌ ഒന്നു പൊരുതാനുള്ള സമയം പോലും കിട്ടിയില്ല. അതിനുമുമ്പ്‌ വീണുപോയി. ഇരുളില്‍നിന്ന്‌ ചീറിവരുന്ന ബാണമേറ്റ്‌ തമ്പിമാരില്‍ ഒരാളും വീണു. അതോടുകൂടി ധൈര്യമുണ്ടെന്ന്‌ അഭിമാനിച്ചിരുന്ന തെക്കുങ്കൂര്‍ പടയില്‍നിന്ന്‌ പേടിയുടെ പ്രതിധ്വനികള്‍ വ്യക്തമായി കേട്ടുതുടങ്ങി. അത്‌ പരാജയത്തിന്റെ ലക്ഷണമാണെന്ന തിരിച്ചറിവില്‍ കീഴടങ്ങുന്നതായി പറയേണ്ടിവന്നു. ചെറുപ്പക്കാരന്റെ മുന്നില്‍ വാള്‍ വയ്‌ക്കുന്നതായി നടിച്ച്‌ കുമ്പിട്ടു. നേതാവായ ചെറുപ്പക്കാരന്‍ വീണുപോയാല്‍ രക്ഷപ്പെടാന്‍ പറ്റുമെന്ന കണക്കുകൂട്ടലില്‍ ചതിയില്‍ മാരകമായി വെട്ടി. അത്‌ ധീരനായ തനിക്ക്‌ ചേര്‍ന്ന പണിയായിരുന്നില്ല. അപ്രതീക്ഷിതമായ അത്‌ എതിരാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള സമയം കിട്ടുന്നതിനു മുമ്പ്‌ ബലത്തിന്റെ അവതാരമൂര്‍ത്തിയായ ഒരാള്‍ ഇടിവെട്ടുന്ന സ്വരത്തില്‍ ആജ്ഞകള്‍ പുറപ്പെടീച്ച്‌ എതിരാളികളുടെ നേതൃത്വം ഏറ്റെടുത്തു. അതുവരെ ശത്രുപക്ഷത്തില്‍ കണ്ട ഭടന്മാരെയല്ല പിന്നെ കണ്ടത്‌. അനേകായിരം നരസിംഹങ്ങള്‍ പടനിലത്തിറങ്ങിയ പ്രതീതിയായിരുന്നു പിന്നെ. ഒരു സാധാരണഭടന്റെ മുന്നില്‍ വീരശൂരപരാക്രമിയായ വലിയ തമ്പി ഒന്നും ചെയ്യാന്‍ പറ്റാതെ മുറിഞ്ഞു വീണു. ഒരൊറ്റ ഭടന്മാരെയും അവര്‍ വെറുതെ വിട്ടില്ല. തമ്പിമാരില്‍ ശേഷിച്ച തമ്പിയെ മുറിഞ്ഞു വീണ കൈയ്യുമായിട്ടാണ്‌ അവസാനം കണ്ടത്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടാകുമോ?

ആരാണാ ചെറുപ്പക്കാരന്‍ ? എങ്ങോ കണ്ടിട്ടുണ്ട്‌. വെട്ടിയ വെട്ട്‌ ആഴത്തില്‍ കൊണ്ടിട്ടുണ്ട്‌. മരിച്ചിരിക്കുമോ ? ഒരു വീരനു ചേര്‍ന്ന രീതിയിലല്ല ആ ചെറുപ്പക്കാരനോട്‌ പെരുമാറിയത്‌. ഇതിലധികം നല്ലത്‌ മരണം വരിക്കലായിരുന്നു. അപമാനവും ഭീരുത്വവും വേദനകളും ചുറ്റും ചുടലനൃത്തമാടുകയാണ്‌. മരിച്ചാല്‍ മതിയായിരുന്നു. ഒരു പക്ഷേ മരണം തന്നെയായിരിക്കും കാത്തിരിക്കുന്നത്‌. പക്ഷേ അതൊരു വീരഗതിയാകില്ല. നീചനും ഭീരുവുമായ കൊലയാളിക്കുള്ള വധശിക്ഷയാകും.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.