Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രക്തപുഷ്പമായി എസ്കോബാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 07:54 pm IST
inSports

കളിക്കളത്തിലെ ഒരു ചെറിയ പിഴവ്‌.. അതിന്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുക. ആരാധകരുടെ നെഞ്ചിലെ നീറുന്ന നൊമ്പരമായിത്തീരുക. അതാണ്‌ ആന്ദ്രെ എസ്കോബാര്‍. 1994 ലോകകപ്പില്‍ കൊളംബിയയുടെ പ്രതീക്ഷകള്‍ തകര്‍ത്തു എസ്കോബാറിന്റെ സെല്‍ഫ്‌ ഗോള്‍. കഠിനാധ്വാനിയും പ്രതിഭാധനനുമായ ആ ഫുട്ബോളറുടെ ജീവിതത്തിന്‌ തന്നെ റെഡ്‌ കാര്‍ഡ്‌ കാട്ടിക്കൊണ്ടായിരുന്നു ബെറ്റിങ്‌ മാഫിയ അതിന്‌ പകരംവീട്ടിയത്‌.

94ലെ അമേരിക്കന്‍ ലോകകപ്പില്‍ കൊളംബിയയ്‌ക്ക്‌ ഏറെ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. യോഗ്യതാ റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്‌ തകര്‍ത്തടക്കമുള്ള ഉശിരന്‍ പ്രകടനങ്ങള്‍. ഗ്രൂപ്പ്‌ ഘട്ടം കൊളംബിയെ സംബന്ധിച്ച്‌ ഒരു ചടങ്ങുമാത്രമെന്ന്‌ വിലയിരുത്തപ്പെട്ടു. എന്നാല്‍ ആദ്യ മത്സരത്തില്‍ റുമാനിയയോട്‌ തോറ്റു തുടങ്ങാനായിരുന്നു ലാറ്റിനമേരിക്കന്‍ ടീമിന്റെ വിധി (3-1). അതോടെ ആതിഥേയരായ അമേരിക്കയുമായുള്ള രണ്ടാം മത്സരത്തില്‍ കൊളംബിയയ്‌ക്ക്‌ സമനിലയെങ്കിലും അനിവാര്യമായി.ആ കളിയില്‍ തുടക്കത്തില്‍ നല്ല രീതിയില്‍ തന്ന എസ്കോബാറും കൂട്ടരും പന്തുതട്ടി. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ എതിര്‍ പ്രതിരോധത്തെ പൊറുതിമുട്ടിച്ചു കൊളംബിയ. 35-ാ‍ം മിനിറ്റില്‍ എസ്കോബാറിന്റെ ജീവിതത്തിന്റെ ഗതിമാറ്റിമറിച്ച നീക്കത്തിന്‌ തുടക്കം. ജോണ്‍ ഹാര്‍ക്കസിന്റെ നേതൃത്വത്തില്‍ അമേരിക്ക കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക്‌ കുതിച്ചുകയറി. പെനാല്‍റ്റി ഏരിയയ്‌ക്കുള്ളില്‍ നിന്ന എറെയ്ന്‍ സ്റ്റ്യുവര്‍ട്ടിനെ ലക്ഷ്യമിട്ട്‌ ഹാര്‍ക്കസിന്റെ ക്രോസ്‌. തടയാന്‍ എസ്കോബാറിന്റെ ശ്രമം. പക്ഷേ, എസ്കോബാറിന്റെ വലതുകാലില്‍ സ്പര്‍ശിച്ച പന്ത്‌ കൊളംബിയന്‍ വലയില്‍ കയറി. അമേരിക്ക 1-0ന്‌ മുന്നില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ അമേരിക്ക കളി ജയിച്ചു. കൊളംബിയയുടെ സാധ്യതകള്‍ കയ്യാലപ്പുറത്ത്‌. അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെ കൊളംബിയ കീഴടക്കി. എങ്കിലും റുമാനിയ അമേരിക്കയെ തോല്‍പ്പിച്ചതോടെ കൊളംബിയ പുറത്ത്‌.

കളത്തില്‍ പോരാട്ടം മുറുകിയ വേളയില്‍ അതിലും വലിയൊരു ഗെയിം പുറത്തുനടക്കുന്നുണ്ടായിരുന്നു. കൊളംബിയയിലെ ബെറ്റിങ്‌ സിന്‍ഡിക്കേറ്റുകള്‍ തമ്മിലെ വാശിയും പകയും നുരയുന്ന യുദ്ധം. മയക്കുമരുന്ന്‌ മാഫിയാ ലോബികള്‍ കൊളംബിയയുടെ വിജയ പരാജയങ്ങളെ കേന്ദ്രീകരിച്ച്‌ പണംവാരിയെറിഞ്ഞ്‌ വാതുവച്ചു. ദേശീയ ടീം അപ്രതീക്ഷിതമായി തോറ്റുമടങ്ങിയപ്പോള്‍ വാതുവയ്‌പ്പുകാരില്‍ വലിയൊരു വിഭാഗം നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു. അവര്‍ കൊളംബിയന്‍ താരങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചു. ലോകകപ്പിനിടെ വാതുവയ്‌പ്പുകാര്‍ കൊളംബിയന്‍ ടീമംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അതാണ്‌ മിഡ്ഫീല്‍ഡര്‍ ഗബ്രിയേല്‍ ഗോമസിനെ പിന്മാറാന്‍ പ്രേരിപ്പിച്ചതും.

ലോകകപ്പിനുശേഷം സഹതാരങ്ങള്‍ക്കൊപ്പം എസ്കോബാറും രാജ്യത്തേക്ക്‌ മടങ്ങി. സുരക്ഷാ ഭീഷണികളുണ്ടായിരുന്നിട്ടും ജന്മനാടായ മെഡെലിനെ ഉപേക്ഷിക്കാന്‍ എസ്കോബാര്‍ തയാറായില്ല. മറ്റേതെങ്കിലും രാജ്യത്തേക്കുപോകാനുള്ള പ്രേരണകളെയും ആന്ദ്രെ തള്ളിക്കളഞ്ഞു. ആ നേര്‍വഴി എസ്കോബാറിന്‌ ‘ജെന്റില്‍മാന്‍ ഓഫ്‌ ഫുട്ബോള്‍’ എന്ന വിളിപ്പേര്‌ നേടിക്കൊടുത്തു. വീട്ടില്‍ തിരിച്ചെത്തി ഒരു ദിവസത്തിനുശേഷം ജൂലൈ ഒന്നിന്‌ എസ്കോബാര്‍ സുഹൃത്തുകള്‍ക്കൊപ്പം ഊരു ചുറ്റാനിറങ്ങി. കൂടുതല്‍ സമയവും ബാറുകളില്‍ ചെലവിട്ട സംഘം അവസാന ‘എല്‍ ഇന്‍ഡിയോ’ എന്ന മദ്യശാലയിലെത്തി. പാര്‍ട്ടിക്കുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ എസ്കോബാറും കൂട്ടുകാരും ബാറിന്‌ പുറത്തിറങ്ങി. ഇതിനിടെ ബാറിനുള്ളില്‍ ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊളംബിയന്‍ മയക്കുമരുന്ന്‌ മാഫിയയുടെ ഭാഗമായ ഗാലന്‍ ബ്രദേഴ്സ്‌ എസ്കോബാറിനെ സെല്‍ഫ്‌ ഗോളിന്റെ പേരില്‍ കളിയാക്കുകയുണ്ടായി. അപ്പോഴെല്ലാം എസ്കോബാര്‍ അചഞ്ചലനായി നിന്നു. മാഫിയ സംഘം എസ്കോബാറിനെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാറിനടുത്തുവരെ ചെന്ന്‌ പ്രകോപിപ്പിച്ചു. അപ്പോള്‍പ്പോലും എസ്കോബാര്‍ മാന്യതവിട്ടു പെരുമാറിയില്ല. താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന്‌ ശാന്തമായി മറുപടി പറഞ്ഞു. പിന്നെ മുഴങ്ങിയത്‌ 12 വെടിയൊച്ചകള്‍… ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും മാഫിയാ സംഘം ‘ഗോള്‍.. ഗോള്‍’ എന്നാര്‍ത്തുവിളിച്ചു. പിന്നെ കാറിന്റെ സീറ്റില്‍ ചോരയില്‍കുളിച്ച നിലയില്‍ എസ്കോബാറിനെ കണ്ടെത്തി. മരിക്കുമ്പോള്‍ 27 വയസായിരുന്നു എസ്കോബാറിന്‌. ആറ ഹംബര്‍ട്ടോ കാര്‍ലോസ്‌ മുനോസ്‌ എന്നയാളാണ്‌ എസ്കോബാറിന്റെ ഘാതകന്‍ എന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു. 1994ല്‍ ഇയാളെ 43 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. 2005ല്‍ നല്ലനടപ്പിന്റെ പേരില്‍ മുനോസിനെ മോചിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.