Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്‌എ കപ്പ്‌: ആഴ്സനല്‍ മുന്നോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:11 pm IST
inSports

ലണ്ടന്‍: എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ആഴ്സനലിന്‌ മികച്ച ജയം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ടോട്ടനത്തെ വീഴ്‌ത്തിയ ആഴ്സനല്‍ നാലാം റൗണ്ടിലേക്ക്‌ മുന്നേറി. അതേസമയം, കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബ്ലാക്ക്ബേണ്‍ 1-1ന്‌ പിടിച്ചുകെട്ടി.

പ്രീമിയര്‍ ലീഗിലെ ഉജ്ജ്വല ഫോം ഇവിടെയും തുടര്‍ന്ന ആഴ്സനല്‍ ടോട്ടനവുമായുള്ള കളിയുടെ 31-ാ‍ം മിനിറ്റില്‍ ലീഡ്‌ നേടി. സെര്‍ജി ഗ്നാര്‍ബിയുടെ പാസ്‌ സ്വീകരിച്ച സാന്റി കാസറോള ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ ടോട്ടനം ഗോളിയെ മറികടന്ന്‌ വല ചുംബിച്ചു (1-0). പിന്നീട്‌ മത്സരത്തിന്റെ 62-ാ‍ം മിനിറ്റില്‍ ആഴ്സനല്‍ രണ്ടാം ഗോളും കുറിച്ചു. തോമസ്‌ റോസിക്കി ബോക്സിനുള്ളില്‍ നിന്ന്‌ ഉതിര്‍ത്ത ഷോട്ട്‌ ലക്ഷ്യത്തില്‍ നിന്നകന്നില്ല (2-0).

ഒരു ഗോളിന്‌ മുന്നിട്ടുനിന്നശേഷം മാഞ്ചസ്റ്റര്‍ സിറ്റി ബ്ലാക്ക്ബേണിനോട്‌ സമനില വഴങ്ങുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ആല്‍വാരോ നെഗ്രഡോയിലൂടെ സിറ്റി ലീഡ്‌ നേടിയെങ്കിലും രണ്ടാം പകുതിയില്‍ സ്കോട്ട്‌ ഡാന്‍ (10-ാ‍ം മിനിറ്റ്‌) ബ്ലാക്ക്ബേണിന്‌ സമനില ഒരുക്കി.

എവര്‍ട്ടണ്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ ക്യുപിആറിനെ തകര്‍ത്തു. 35-ാ‍ം മിനിറ്റില്‍ റോസ്‌ ബാര്‍ക്ക്ലി, 44, 68 മിനിറ്റുകളില്‍ നിക്കിക ജെലാവിക്ക്‌ 76-ാ‍ം മിനിറ്റില്‍ സീമസ്‌ കോള്‍മാന്‍ എന്നിവരാണ്‌ എവര്‍ട്ടന്റെ ഗോളുകള്‍ നേടിയത്‌.

ന്യൂകാസിലിന്റെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മറികടന്ന്‌ കാര്‍ഡിഫും മുന്നേറി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം സിസെയിലൂടെ ന്യൂകാസില്‍ ആധിപത്യം നേടി (1-0).

പിന്നീട്‌ 7 മിനിറ്റിനിടെ രണ്ട്‌ ഗോളുകള്‍ മടക്കി കാര്‍ഡിഫ്‌ വിജയം പിടിച്ചെടുക്കുകയായിരുന്നു (2-1). 73-ാ‍ം മിനിറ്റില്‍ ക്രെയ്ഗ്‌ നൂണും 80-ാ‍ം മിനിറ്റില്‍ ഫ്രയ്സിയര്‍ കാംപെല്ലുമാണ്‌ കാര്‍ഡിഫിന്റെ സ്കോര്‍മാരായത്‌.

മറ്റ്‌ മത്സരങ്ങളില്‍ ഷെഫീല്‍ഡ്‌ യുണൈറ്റഡ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ആസ്റ്റണ്‍വില്ലയെയും ബോള്‍ട്ടണ്‍ ഇതേ സ്കോറിന്‌ ബ്ലാക്ക്പൂളിനെയും ഹള്‍ സിറ്റി 2-0ന്‌ മിഡില്‍സ്ബറോയെയും സതാമ്പ്ടണ്‍ മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ബേണ്‍ലിയെയും ക്രിസ്റ്റല്‍ പാലസ്‌ 2-0ന്‌ വെസ്റ്റ്‌ ബ്രോമിനെയും സ്റ്റോക്ക്‌ സിറ്റി 2-1ന്‌ ലീസസ്റ്ററിനെയും തോല്‍പ്പിച്ചു.

നിലവിലെ ചാമ്പ്യന്മാരായ വീഗന്‍ അത്ലറ്റിക്‌ എംകെ ഡോണ്‍സിനോട്‌ 3-3ന്‌ സമനില വഴങ്ങി. നോര്‍വിച്ചും ഫുള്‍ഹാമും ഓരോ ഗോള്‍ വീതമടിച്ച്‌ സന്ധി ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.