Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആരോടും പരിഭവമില്ലാതെ ബെന്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 05:09 pm IST
in Varadyam

അപകടമുണ്ടാക്കിയ അംഗഭംഗത്തെ അതിജീവിച്ച്‌ സംഗീത ലോകത്ത്‌ സജീവസാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്‌ ആലപ്പി ബെന്നി. ഇരുന്നൂറിലധികം ഗാനങ്ങളുടെ സംഗീത സംവിധായകന്‍, പതിനഞ്ചോളം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്‍, കൈവിരലുകളില്‍ മാസ്മരിക സംഗീതം തീര്‍ക്കുന്ന ഓര്‍ഗനിസ്റ്റ്‌, അനുഗൃഹീത ഗായകന്‍, എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി തുടങ്ങിയ വിശേഷണങ്ങളെല്ലാം ആലപ്പി ബെന്നിക്ക്‌ സ്വന്തം. ബാല്യ കാലം മുതല്‍ നന്നായി പാടിയിരുന്ന ബെന്നിക്ക്‌ സംഗീതം ലഹരിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 45 വര്‍ഷം മുമ്പ്‌ ആലപ്പുഴയില്‍ നടന്ന ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ തുടങ്ങിയതാണ്‌ ആ സംഗീത യാത്ര. തുടര്‍ന്ന്‌ സംഗീതം പഠിച്ചു, നിരവധി നാടകഗാനങ്ങള്‍ക്ക്‌ ഈണം നല്‍കി പാടുകയും ചെയ്തു. പിന്നീട്‌ നാടകരംഗത്ത്‌ സജീവമായി.

വയലാര്‍ രാമവര്‍മയുടെ ‘ആയിഷ’ എന്ന നാടകം ചാലക്കുടി കൈനഗിരി തിയറ്റേഴ്സ്‌ ആവിഷ്കരിച്ചപ്പോള്‍ ആലപ്പി ബെന്നി ഈണം നല്‍കിയ ഗാനങ്ങള്‍ ഒരു തലമുറ മുഴുവന്‍ നെഞ്ചിലേറ്റി. സംഗീതപ്രേമികള്‍ക്ക്‌ നെഞ്ചോടുചേര്‍ത്ത്‌ വെയ്‌ക്കാന്‍ ഒരു പിടിഗാനങ്ങള്‍ നല്‍കിയ ബെന്നി ആരാലും അവഗണിക്കപ്പെട്ടിരിക്കുകയാണ്‌. ശാരീരിക അവശതയിലും സാമ്പത്തിക പരാധീനതയാലും ഉഴലുന്ന ബെന്നിയെ ഒരു സംഘടനയോ ഒരു സര്‍ക്കാരോ കണ്ടില്ല. ആരോടും പരിഭവമില്ലാതെ കലയെ സ്നേഹിച്ച കലാകാരന്‍ ഇന്ന്‌ തന്റെ ദൗര്‍ഭാഗ്യം ഓര്‍ത്ത്‌ വിലപിക്കുന്നു.

സംഗീതസംവിധായകനായ ബാബുരാജ്‌ അവിചാരിതമായി ബെന്നിയുടെ ഹാര്‍മോണിയം വായന കേള്‍ക്കാനിടയായി. അതില്‍ ആകൃഷ്ടനായ ബാബുരാജ്‌ കൊല്ലം യൂണിവേഴ്സല്‍ തീയറ്റേഴ്സിന്റെ കുഞ്ഞാലിമരയ്‌ക്കാര്‍ നാടകത്തിന്‌ സംഗീതമൊരുക്കാന്‍ ബെന്നിയെ ക്ഷണിക്കുകയായിരുന്നു. നാടകത്തില്‍ ഗായകനും ഹാര്‍മോണിസ്റ്റുമായിരുന്നു ബെന്നി. ഹാര്‍മോണിയം വായന ബാബുരാജിനെ ആകര്‍ഷിക്കുകയും കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നിട്‌ ബാബുരാജിന്റെ കൂടെ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

പുള്ളിമാന്‍, ലക്ഷപ്രഭു തുടങ്ങിയ പന്ത്രണ്ടോളം സിനിമകളില്‍ ബാബുരാജിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ബാബുരാജിന്റെ മരണ ശേഷം വീണ്ടും നാടകത്തിലേക്ക്‌ തിരിഞ്ഞു. പിന്നീട്‌ പലരുമായി ചേര്‍ന്ന്‌ ആല്‍ബങ്ങളിറക്കി. തന്റെ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തില്‍ നടന്‍ മോഹന്‍ലാലിനെക്കൊണ്ടും കോട്ടയം മുന്‍ ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ആല്‍ബങ്ങളില്‍ പാടി. പിന്നീട്‌ കഥാപ്രസംഗരംഗത്തും നിറസാന്നിധ്യമാകാന്‍ ബെന്നിക്ക്‌ കഴിഞ്ഞു. കഥാപ്രസംഗ രംഗത്തെ അതികായകനായ സാംബശിവന്റെ സംഘത്തില്‍ ഹാര്‍മോണിസറ്റായിരുന്നു. കൊല്ലം ജവഹര്‍ ബാലഭവനില്‍ എട്ടു വര്‍ഷം സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യ സമ്പത്തുണ്ട്‌. സംഗീത സംവിധായകന്‍ ശരത്തും തന്റെ ശിഷ്യന്മാരിലൊരാളാണെന്ന്‌ ബെന്നി പറയുന്നു.

രാജീവ്‌ ഗാന്ധിയുടെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മകളുമായി പുറത്തുവന്ന രാജീവ്‌ ജ്യോതി എന്ന ഓഡിയോ സിഡി ഏറെ ശ്രദ്ധിക്കപ്പെട്ടു.

1996 മാര്‍ച്ച്‌ ഒമ്പതിന്‌ നെടുമങ്ങാട്‌ നാടകം കഴിഞ്ഞു വരവെ കൊല്ലത്തുവെച്ചുണ്ടായ അപകടത്തില്‍ ബെന്നിക്ക്‌ ഇടതുകാല്‍ നഷ്ടപ്പെട്ടു. ഇതോടെ ജീവിതത്തിന്റെ താളം തെറ്റി. കൂടെയുണ്ടായിരുന്നവര്‍ ഒന്നൊന്നായി വിട്ടുപോയി. സംഗീതത്തിലലിഞ്ഞപ്പോള്‍ ജീവിതപങ്കാളിയെ കണ്ടെത്താന്‍ പോലും മറന്നു.

നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ബെന്നിയ്‌ക്ക്‌ ഇപ്പോള്‍ ആരും ആശ്രയമില്ല. ഒമ്പതു സഹോദരങ്ങളാണ്‌ ബെന്നിയ്‌ക്ക്‌. അപകടശേഷം സഹോദരസഹായവും ലഭിക്കാതെ ബെന്നി തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ആശുപത്രിയും വിശ്രമ ജീവിതവുമായി മുന്നോട്ടു പോകുമ്പോഴും തളര്‍ന്നില്ല.
മനസില്‍ അപ്പോഴും സംഗീതവും താന്‍ നെഞ്ചോടുചേര്‍ത്തു പിടിച്ച ഹാര്‍മോണിയവും മാത്രമായിരുന്നു ഏക സമ്പാദ്യമെന്ന്‌ ബെന്നി പറയുന്നു. ആശുപത്രിയില്‍ നിന്നും ചികിത്സയ്‌ക്ക്‌ ശേഷം പത്തനാപുരം ഗാന്ധിഭവന്‍, തിരുവല്ല ഗില്‍ഗാല്‍, പാല മരിയന്‍ സദനം തുടങ്ങിയ അഭയകേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരം. സഹപ്രവര്‍ത്തകര്‍ ആരും അന്ന്‌ അന്വേഷിച്ചെത്തിയില്ലെങ്കിലും ആരോടും പരിഭവമില്ല. പിന്നീട്‌ ജീവിതം അവിടെ അവസാനിക്കുമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ തന്നെ അന്വേഷിച്ച്‌ വീണ്ടും സിനിമയെന്ന ഭാഗ്യം കടന്നുവന്നത്‌.

കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച്‌ വീണ്ടും ചലച്ചിത്ര ലോകത്തേക്ക്‌ കടന്നുവരികയാണ്‌. പ്രശാന്ത്‌ മോഹന്‍ സംവിധാനം ചെയ്യുന്ന ജലകന്യക എന്ന സിനിമയില്‍ കാവാലം നാരായണ പണിക്കര്‍ എഴുതിയ ആറുഗാനങ്ങള്‍ക്ക്‌ ആലപ്പി ബെന്നിയാണ്‌ സംഗീതം ചിട്ടപ്പെടുത്തുന്നത്‌. ഡോ. കെ.ജെ.യേശുദാസ്‌, എസ്‌.പി.ബാലസുബ്രഹ്മണ്യം, ജി.വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍, മഞ്ജരി തുടങ്ങിയവരാണ്‌ ഗായകര്‍. ഈ സിനിമയോടെപ്പം നിരവധി അവസരങ്ങള്‍ തേടി എത്തിയതില്‍ ബെന്നി സംതൃപ്തനാണ്‌.

കെ.പി.അനിജാമോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.