Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്ട്രേലിയ 326ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 08:07 pm IST
inSports

സിഡ്നി: ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 326 റണ്‍സിന്‌ പുറത്തായി. തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 8 റണ്‍സെടുത്തിട്ടുണ്ട്‌. 7 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഒരു റണ്‍സുമായി ആന്‍ഡേഴ്സണുമാണ്‌ ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ കാര്‍ബെറിയാണ്‌ പുറത്തായത്‌. നേരത്തെ സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ബ്രാഡ്‌ ഹാഡിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തിലാണ്‌ ഓസ്ട്രേലിയ 326 റണ്‍സ്‌ നേടിയത്‌. കഴിഞ്ഞ നാല്‌ ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ട്‌ നേരത്തെ തന്നെ പരമ്പര അടിയറവെച്ച ഇംഗ്ലണ്ട്‌ മൂന്ന്‌ താരങ്ങള്‍ക്ക്‌ അരങ്ങേറ്റത്തിനുള്ള അവസരം കൊടുത്തു. ഗ്യാരി ബല്ലാന്‍സ്‌, സ്കോട്ട്‌ ബോത്ത്‌വിക്ക്‌, ബോയ്ഡ്‌ റാന്‍കിന്‍ എന്നിവരാണ്‌ ഇംഗ്ലണ്ട്‌ നിരയില്‍ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയത്‌.

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ അലിസ്റ്റര്‍ കുക്ക്‌ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ വിറപ്പിച്ചു. ഒരുഘട്ടത്തില്‍ 97 റണ്‍സെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ വന്‍ തകര്‍ച്ചയെ നേരിട്ട ഓസീസിനെ സ്മിത്തും ഹാഡിനും ചേര്‍ന്നുള്ള ആറാം വിക്കറ്റ്‌ കൂട്ടുകെട്ടാണ്‌ രക്ഷിച്ചത്‌.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി സ്കോര്‍ബോര്‍ഡില്‍ 22 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഓസ്ട്രേലിയക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 16 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണറെ ബ്രോഡ്‌ ബൗള്‍ഡാക്കി. പിന്നീട്‌ റോജേഴ്സും വാട്സണും ചേര്‍ന്ന്‌ സ്കോര്‍ 51-ല്‍ എത്തിച്ചു. എന്നാല്‍ 11 റണ്‍സെടുത്ത റോജേഴ്സിനെ സ്റ്റോക്ക്സ്‌ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അടുത്ത ഊഴം ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റേതായിരുന്നു. 10 റണ്‍സെടുത്ത ക്ലാര്‍ക്കിനെ സ്റ്റോക്ക്സ്‌ ഇയാന്‍ ബെല്ലിന്റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ 3ന്‌ 78 എന്ന നിലയിലായി. പിന്നീട്‌ സ്കോര്‍ 94-ല്‍ എത്തിയപ്പോള്‍ 43 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണെ ആന്‍ഡേഴ്സണ്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ബോര്‍ഡില്‍ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത ജോര്‍ജ്‌ ബെയ്‌ലിയെ ബ്രോഡ്‌ കുക്കിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ പിന്നീട്‌ കളി മാറി. സ്റ്റീവന്‍ സ്മിത്തിനൊപ്പം ബ്രാഡ്‌ ഹാഡിന്‍ ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട്‌ ബൗളര്‍മാരുടെ പിടിഅയഞ്ഞു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 128 റണ്‍സ്‌ നേടിയതോടെ ഓസ്ട്രേലിയന്‍ സ്കോര്‍ 200 പിന്നിട്ടു. ഒടുവില്‍ സ്കോര്‍ 225 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ കഴിഞ്ഞത്‌. അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ട്‌ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്യുകയായിരുന്ന ഹാഡിനെ സ്റ്റോക്ക്സ്‌ കുക്കിന്റെ കൈകളിലെത്തിച്ചു. 90 പന്തുകളില്‍ നിന്ന്‌ 13 ബൗണ്ടറികളോടെ ഹാഡിന്‍ 75 റണ്‍സെടുത്തു. പിന്നീട്‌ സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച്‌ സ്മിത്ത്‌ ഓസ്ട്രേലിയന്‍ സ്കോര്‍ 300 കടത്തിവിട്ടു. സ്കോര്‍ 269-ല്‍ നില്‍ക്കേ 12 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണ്‍ അരങ്ങേറ്റക്കാരന്‍ ബോര്‍ത്ത്‌വിക്കിന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ മടങ്ങി. തുടര്‍ന്ന്‌ സ്മിത്ത്‌ റയാന്‍ ഹാരിസിനൊപ്പം ചേര്‍ന്ന്‌ ഓസ്ട്രേലിയന്‍ സ്കോര്‍ 325-ല്‍ എത്തിച്ചു. ഇതിനിടെ സ്മിത്ത്‌ പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. 22 റണ്‍സെടുത്ത ഹാരിസിനെ സ്റ്റോക്ക്സ്‌ ആന്‍ഡേഴ്സന്റെ കൈകളിലെത്തിച്ചതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഇതേ സ്കോറില്‍ തന്നെ പീറ്റര്‍ സിഡിലിനെയും ഓസീസിന്‌ നഷ്ടപ്പെട്ടു. നേരിട്ട ആദ്യപന്തില്‍ തന്നെ സിഡില്‍ സ്റ്റോക്കിന്റെ പന്തില്‍ ബെയര്‍സ്റ്റോവിന്‌ ക്യാച്ച്‌ നല്‍കി. സ്കോര്‍ 326-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന സ്റ്റീവന്‍ സ്മിത്തും വീണതോടെ ഓസീസ്‌ ഇന്നിംഗ്സിനും വിരാമമായി. 154 പന്തുകളില്‍ നിന്ന്‌ 17 ബൗണ്ടറികളും ഒരു സിക്സറുമടക്കം 115 റണ്‍സെടുത്ത സ്മിത്തിനെ സ്റ്റോക്ക്സിന്റെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ജോ റൂട്ട്‌ പിടികൂടി. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റോക്ക്സ്‌ 99 റണ്‍സ്‌ വഴങ്ങി ആറ്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ ഇത്തവണയും പരാജയപ്പെട്ടു. സ്കോര്‍ ബോര്‍ഡില്‍ വെറും ആറ്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ അവര്‍ക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒമ്പത്‌ പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതിരുന്ന കാര്‍ബെറിയെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ലിയോണ്‍ കയ്യിലൊതുക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.