വാഷിംഗ്ടണ്‍: ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്കു പ്രതിഫലക്കുറവുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്ക നിഷേധിച്ചു. നയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ നിയമങ്ങളും കീഴ് വഴക്കങ്ങളും അനുശാസിക്കുന്ന വേതനം ജീവനക്കാര്‍ക്കു നല്‍കുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു.
ദേവയാനി ഖോബ്രഗഡ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും സമാന പദവിയില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണു ഇന്ത്യന്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
















