ഗാസാസിറ്റി: മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ച ഈജിപ്ത് സര്‍ക്കാര്‍ നടപടിക്കെതിരെ ഹമാസ് രംഗത്ത്. ഒരു കാരണവശാലും ഈ നടപടിയെ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയ പറഞ്ഞു.
ബ്രദര്‍ഹുഡുമായുള്ള ഹമാസിന്റെ ബന്ധം തുടരുമെന്നും ഈജിപ്ത് പോലുള്ള രാജ്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹനിയ വ്യക്തമാക്കി. പലസ്തീന്‍ ജനതയ്‌ക്കും സുരക്ഷ ലഭിക്കുന്ന രാജ്യമായാണ് ഈജിപ്തിനെ കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















