ഭക്തിയും ആത്മസമര്‍പ്പണവുമാകുന്ന ചരടുകള്‍കൊണ്ട് തന്നെത്താന്‍ ബന്ധിച്ച് ഉന്നത പദവിയിലേക്ക് തന്നെ ഉയര്‍ത്തണമെന്ന ദൈവത്തോടും ഗുരുവോടും പ്രാര്‍ഥിക്കുന്ന ബുദ്ധിമാനായ ഭക്തന് തോല്‍വി പറ്റുകയില്ല. അവസാനം അയാള്‍ പ്രാപ്യസ്ഥാനത്തെത്തുക തന്നെ ചെയ്യും. തന്നെ വലിച്ചുകയറ്റുന്ന ചരടുകള്‍ താന്‍തന്നെ മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ‘വരുന്നത് വരട്ടെ. ദൈവത്തെയും ഗുരുവെയും ഞാന്‍ ഒരിക്കലും വിടില്ല’ എന്ന മനോഭാവമാണ് മായിസത്തിലെ വിജയരഹസ്യം.
– മായി സ്വരൂപ മായി മാര്‍ക്കണ്ഡന്‍
















