ആദര്ശമുദ്രയിലെ സര്‍വജ്ഞാനം, രൂപാന്തരത്തിനു ശേഷം സദ്ഗുണങ്ങളായി വര്‍ധിച്ചു. ഈ സദ്ഗുണം ഏകോപിച്ച് തപഃശക്തിയായും അത് സര്വശക്തിയായും ഭവിച്ചു. ഇങ്ങനെ ഇവ ഒത്തുചേര്‍ന്ന് സത്കര്‍മമായി പ്രകാശിച്ച് ആത്മാക്കളുടെ അജ്ഞാനവും അധര്മവുമാകുന്ന ഇരുട്ടിനെ നിഷ്കാസനം ചെയ്ത് നിഷ്കളങ്കസ്വരൂപന്റെ സ്വയംപ്രകാശമാക്കി തീര്‍ത്ത് സമ്പൂര്‍ണ ശാന്തി ലോകത്തിന് പ്രദാനം ചെയ്യുന്നു. ഈ മഹദ് ചിഹ്നത്തിലെ വൃത്താകാരം സര്‍വജ്ഞാനത്തെയും അതില്‍ മുക്കോണായ മൂന്നു നക്ഷത്രങ്ങള്‍ ഗുണത്രയങ്ങളെയും മധ്യഭാഗത്തുള്ള പാല് നിറമൊത്തെ ശംഖ് സര്‍വജ്ഞാനത്തെയും, സദ്ഗുണത്തെയും തപഃശക്തിയെയും സ്പഷ്ടമാക്കുന്നു. ഇവ മൂന്നും ഏകോപിച്ച് ഉപരിയായി കാണുന്ന ബാലാര്‍ക്ക ബിംബം സദ്കര്മത്തെയും അധോഭാഗത്തുള്ള അര്‍ധചന്ദ്രക്കല ഇവനാലും ഒടുങ്ങിയാലും സമ്പൂര്‍ണ ശാന്തിയും ആകുന്നു. അംശാംശങ്ങളായി പലഭാഗങ്ങളിലും പറഞ്ഞിട്ടുണ്ട്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: