Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 353 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 08:01 pm IST
in Samskriti

ന ഭൂതം ന ഭവിഷ്യം ച ചിന്തയാമി കദാചന

ദൃഷ്ടിമാലംബ്യ തിഷ്ഠാമി വര്‍ത്തമാനാമിഹാത്മനാ

ഭുശുണ്ടന്‍ തുടര്‍ന്നു: ഞാനിപ്പോള്‍ പറഞ്ഞ പ്രാണായാമസാധനകള്‍ കൃത്യമായി അനുഷ്ഠിച്ചതുമൂലം മേരുപര്‍വ്വതം ഇളകിയാല്‍പ്പോലും എന്നില്‍ യാതൊരിളക്കവും ഉണ്ടാകാത്ത രീതിയില്‍ ഞാന്‍ നിര്‍മലനായിത്തീര്‍ന്നു. ഞാന്‍ നാടക്കുകയാണെങ്കിലും നില്‍ക്കുകയാണെങ്കിലും ജാഗ്രദ്സ്വപ്നസുഷുപ്തി അവസരങ്ങളിലും ഒന്നും സര്‍വഭൂതസമതാഭാവത്തിലുള്ള എന്റെ ഈ സമാധിസ്ഥിതിക്ക്‌ മാറ്റമൊന്നുമില്ല. അത്‌ നഷ്ടമായിപ്പോകുന്നില്ല. ഈ ലോകത്തും എന്റെ ചുറ്റുപാടുകളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായാലും ഞാന്‍ ആത്മാഭിമുഖമായി എന്റെ ധ്യാനം തുടരുന്നു. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. കഴിഞ്ഞ യുഗപ്രളയം മുതല്‍ ഞാന്‍ ഇങ്ങനെ ജീവിച്ചു.

‘എന്റെ ധ്യാനം ഭൂതത്തിലോ ഭാവിയിലോ അല്ല. അത്‌ വര്‍ത്തമാനത്തെ മാത്രം ലക്ഷ്യമാക്കുന്നു.’ ഫലങ്ങളെപ്പറ്റി യാതൊരാശങ്കകളും ഇല്ലാതെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ ഉചിതമായി ചെയ്യുന്നു. ഭാവാഭാവങ്ങളെന്ന ചിന്തകളാല്‍ ബന്ധിതനാകാതെ, വിഷയങ്ങള്‍ക്ക്‌ അഭികാമ്യം, അനഭികാമ്യം എന്നീ വിഭജനങ്ങളില്ലാതെ ഞാന്‍ ആത്മാവില്‍ നിലകൊള്ളുന്നു. അതുകൊണ്ട്‌ ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്‌. രോഗങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്നില്ല.

‘പ്രാണാപാനന്മാരുടെ സംഗമ ക്ഷണത്തിലാണല്ലോ ആത്മസത്യം വെളിപ്പെടുന്നത്‌.’ എനിക്കിത്‌ കിട്ടി, എനിക്കിത്‌ കൂടി കിട്ടുവാനുണ്ട്‌ എന്നിത്യാദി ധാരണകള്‍ എന്നിലില്ല. ഞാന്‍ എന്നെയോ മറ്റാരെയുമോ എന്തിനെയെങ്കിലുമോ പുകഴ്‌ത്തുകയോ ഇകഴ്‌ത്തുകയോ ചെയ്യുന്നില്ല. നന്മയെന്നു വിവക്ഷിക്കുന്നവയുടെ ലാഭത്തില്‍ ഞാന്‍ സന്തോഷിക്കുകയോ തിന്മയുടെ പ്രകടനത്തില്‍ വിഷാദിക്കുകയോ ചെയ്യുന്നില്ല. അതാണെന്റെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം. ജീവിക്കുവാനുള്ള ആഗ്രഹം പോലും ഉപേക്ഷിച്ച്‌ പരമമായ സംന്യാസമാണ്‌ ഞാന്‍ അനുഷ്ഠിക്കുന്നത്‌. അതിനാല്‍ എന്റെ മനസ്സ്‌ യാതൊന്നിനായും ആഗ്രഹിക്കുന്നില്ല. അതിനാല്‍ത്തതന്നെ അത്‌ പരമപ്രശാന്തമാണ്‌.

ഒരു തടിക്കഷണം, ഒരു സുന്ദരതരുണി, ഒരു മാമല, പുല്‍ക്കൊടി, മഞ്ഞുകട്ട, ആകാശം എന്നുവേണ്ട ഏതവസ്ഥയിലുമുള്ള എല്ലാറ്റിന്റെയും അടിസ്ഥാനമായ ആ പരബ്രഹ്മത്തെത്തന്നെയാണ്‌ ഞാന്‍ സ്വായത്തമാക്കിയിരിക്കുന്നത്‌ !.

‘ഞാനിനി എന്തുചെയ്യും?, നാളെ രാവിലെ എനിക്കെന്തു കിട്ടും?’ തുടങ്ങിയ ചിന്തകള്‍ എന്നിലില്ല. ജരാനരകളെപ്പറ്റി എനിക്ക്‌ ആശങ്കകളില്ല. ഞാന്‍ ആനന്ദത്തിനായി ദാഹിക്കുന്നില്ല. ‘എന്റേത്‌, നിന്റേത്‌’ എന്ന ചിന്ത ഒന്നിനെക്കുറിച്ചും എനിക്കില്ല. എല്ലായിടത്തുമുള്ള, എല്ലാകാലത്തുമുള്ള എല്ലാമെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ലെന്നു ഞാനറിയുന്നു.

ഐശ്വര്യമോ അനൈശ്വര്യമോ എനിക്കുണ്ടാകുമ്പോള്‍ ഞാനവയെ എന്റെ രണ്ടു കൈകളെന്നപോലെ ഒരേപോലെ കാണുന്നു. അഹംഭാവത്തിന്റെയോ ആഗ്രഹങ്ങളുടെയോ കറപുരളാത്തവയാണെന്റെ കര്‍മങ്ങള്‍. ഞാന്‍ അതുകൊണ്ട്‌ അധികാരവും പ്രബലതയും ഉള്ളപ്പോള്‍ മതിമറക്കുകയോ പരിക്ഷീണനാകുമ്പോള്‍ വിവശനായി ഭിക്ഷാംദേഹിയാകുകയോ ചെയ്യുന്നില്ല. ആശകളും പ്രത്യാശകളും എന്നെ തീണ്ടാന്‍കൂടി ഞാന്‍ അനുവദിക്കില്ല. ഒരു വസ്തു പഴയതും പിഞ്ഞിക്കീറിയതുമാണെങ്കിലും ഞാനവയെ നോക്കുന്നത്‌ നവീനമായ കണ്ണോടെയാണ്‌. മറ്റുള്ളവരുടെ സന്തോഷവും സന്താപവും ഞാന്‍ പങ്കുവയ്‌ക്കുന്നുണ്ടെങ്കിലും ഞാന്‍ എല്ലാവര്‍ക്കും സുഹൃത്താണെങ്കിലും ഞാന്‍ ആരുടെയും വരുതിയിലല്ല. എനിക്കാരും സ്വന്തമായില്ല താനും.

ഞാന്‍ തന്നെയാണീ ലോകമെന്നും അതിലെ പ്രവര്‍ത്തനങ്ങളെന്നും അതിലെ മേധാശക്തിയെന്നും എനിക്ക്‌ വ്യക്തമായറിയാം. അതാണെന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.