2014 ലോകകപ്പ് ഫുട്ബോളിനുള്ള ഘാന ടീമിനെ സൂപ്പര്‍ സ്ട്രൈക്കര്‍ അസമോവ ഗ്യാന്‍ നയിക്കും. ആഫ്രിക്കന്‍ നേഷന്‍സ് കാപ്പിലെ നേതൃപാടവമാണ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഗ്യാന്‍ നേടിക്കൊടുത്തത്. നേഷന്‍സ് കാപ്പില്‍ ഘാന മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഗ്യാന്‍ നേടിയ സോളോ ഗോള്‍ കാണികളുടെ കണ്ണില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ബ്രസീലിയന്‍ ലോകകപ്പില്‍ ജര്‍മ്മനിക്കും അമേരിക്കയ്ക്കും പോര്‍ച്ചുഗലിനുമൊപ്പം ശക്തമായ ഗ്രൂപ്പ് ജിയിലാണ് ഘാന മാറ്റുരയ്ക്കുന്നത്.
ആശ്രയിക്കാവുന്ന ഒരാളാണ് ഗ്യാന്‍. അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കേണ്ടതുണ്ട്, ഘാന കോച്ച് ക്വെവ്സി അപ്പിയ പറഞ്ഞു. നേഷന്‍സ് കപ്പിന് പോകുമ്പോള്‍ ടീമില്‍ പല പ്രമുഖ താരങ്ങളുമുണ്ടായിരുന്നില്ല. ഗ്യാനായിരുന്നു സീനിയര്‍. അതിനാലാണ് ഗ്യാനെ നായകനാക്കിയത്. അദ്ദേഹം ദൗത്യം നിര്‍വഹിച്ചു. പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നെന്നും അപ്പിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പില്‍ ഗ്യാന്റെ ഉശിരന്‍ കളി ഘാനയെ സെമി ഫൈനല്‍വരെ എത്തിച്ചിരുന്നു. ഉറുഗ്വെയോടു തോറ്റാണ് ഘാന പുറത്തായത്. ആ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി ഗ്യാന്‍ ദുരന്ത നായകനുമായി. എന്നാല്‍ ഡൊമിനിക് അഡിയയുടെ ഗോളെന്ന് ഉറച്ച ഹെഡ്ഡര്‍ കൈകൊണ്ട് തട്ടിക്കളഞ്ഞ ഉറുഗ്വെ താരം ലൂയീസ് സുവാരസാണ് യഥാര്‍ത്ഥ വില്ലനെന്ന് ഘാനയുടെ ആരാധകര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: