Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 350 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 07:04 pm IST
in Samskriti

യത്കരോതി യദശ്നാതി ബുദ്ധ്യൈവാലമനുസ്മരന്‍

കുംഭകാദീന്നര: സ്വാന്തസ്തത്ര കര്‍ത്താ ന കിംചന

ഭുശുണ്ടന്‍ തുടര്‍ന്നു: പ്രാണവായു ശരീരത്തിനകത്തും പുറത്തും അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മേല്‍ഭാഗത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്‌ പ്രാണന്‍… അതുപോലെയാണ്‌ അപാനനും. എന്നാല്‍ അത്‌ ശരീരത്തിന്റെ താഴെയുള്ള പകുതിയെയാണ്‌ ചലനോന്‍മുഖമാക്കുന്നത്‌.

പ്രാണവായുവിന്റെ നിയന്ത്രണത്തെക്കുറിച്ച്‌ ? പ്രാണായാമത്തെക്കുറിച്ച്‌ ഇനി ശ്രദ്ധിച്ചുകേട്ടാലും. ജാഗ്രദിലും ദീര്‍ഘനിദ്രയിലും പ്രാണായാമം നമുക്ക്‌ ഗുണം ചെയ്യും. പ്രാണവായു ഹൃദയപദ്മത്തില്‍ നിന്നും അനായാസമായി പുറത്തേക്ക്‌ ഉഛ്വസിക്കുന്നതിനു രേചകം എന്ന്‌ പറയും. ഹൃദയപദ്മത്തില്‍ നിന്നും പന്ത്രണ്ടു വിരല്‍ ദൂരം താഴെയുള്ള പ്രാണസ്രോതസ്സുമായി ബന്ധപ്പെടുമ്പോള്‍ അത്‌ ‘പൂരകം’ ആണ്‌. അതായത്‌ ശ്വാസമകത്തേക്കെടുക്കലാണ്‌. അപാനവായു ചലിക്കാതിരിക്കുകയും പ്രാണവായു മുകളിലേയ്‌ക്ക്‌ ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അതിന്‌ കുംഭകം എന്ന്‌ പറയുന്നു. കുടത്തിലടച്ചുവച്ച വായുപോലെ അചലമായ അവസ്ഥയാണല്ലോ അത്‌.

രേചക, കുംഭക പൂരകങ്ങള്‍ക്ക്‌ മൂന്നു കേന്ദ്രസ്ഥാനങ്ങളുണ്ട്‌. ഒന്ന്‌, മൂക്കിന്റെ തുമ്പത്ത്‌, ശരീരത്തിന്‌ വെളിയിലാണത്‌ ; രണ്ട്‌, നെറ്റിത്തടത്തിനു മുന്നിലോ മുകളിലോ ആയി പന്ത്രണ്ടുവിരല്‍ അകലത്ത്‌. (ദ്വാദശാംഗുലം); മൂന്ന്‌!, ഹൃദയപദ്മം എന്നറിയപ്പെടുന്ന പ്രാണസ്രോതസ്സില്‍ . പ്രാണന്റെ അനായാസവും നൈസര്‍ഗ്ഗികവുമായ ചലനത്തെ എപ്പോഴും സസൂക്ഷ്മം ശ്രവിച്ചറിയുക എന്നത്‌ വളരെ പ്രധാനമാണ്‌.

പ്രാണവായു ഒരാളുടെ ശരീരത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരം ഉയരേയ്‌ക്ക്‌ പോകുന്നതാണ്‌ രേചകം. അവിടെ സാങ്കല്‍പ്പികമായ ഒരു കുടത്തിലെന്നവണ്ണം പ്രാണന്‍ ദ്വാദശാന്തത്തില്‍ നില്‍ക്കുന്നതാണ്‌ ബാഹ്യകുംഭകം. പുറത്തേയ്‌ക്കുള്ള വായു മൂക്കിന്‍തുമ്പത്ത്‌ കൂടി പുറത്തുപോകുന്നതും രേചകം തന്നെ. അത്‌ ദ്വാദശാന്തം വരെ എത്തുമ്പോള്‍ അത്‌ ബാഹ്യ രേചകമായി. പ്രാണന്റെ ചലനം ശരീരത്തിന്‌ വെളിയില്‍ത്തന്നെ നിലയ്‌ക്കുകയും അപാനന്‍ ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അത്‌ ബാഹ്യകുംഭകമായി. എന്നാല്‍ പ്രാണന്‍ ഉയരാതെ, അപാനന്‍ ഉള്ളിലേയ്‌ക്ക്‌ ഒഴുകുകയാണെങ്കില്‍ അത്‌ ആന്തരകുംഭകമാണ്‌. അപാനന്‍ ദ്വാദശാന്തത്തില്‍ ഉയര്‍ന്നുവന്ന്‌ ആന്തരീകമായി വ്യാപരിക്കുമ്പോള്‍ അത്‌ അന്തരപൂരകമെന്നറിയപ്പെടുന്നു. ഈ കുംഭകങ്ങളെ ശരിയായി അറിഞ്ഞവന്‌ പുനര്‍ജന്മങ്ങളില്ല.

ഇരിക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമെല്ലാം പ്രാണവായു സദാ സഞ്ചാരത്തിലാണല്ലോ. എന്നാല്‍ ഇപ്പറഞ്ഞ പ്രാണായാമങ്ങള്‍ അതിനെ നിയന്ത്രിച്ച്‌ ക്രമീകരിക്കുന്നു. ‘കുംഭകങ്ങളെക്കുറിച്ചു ശരിയായ അറിവുറച്ച, പ്രാണായാമനിരതനായ ഒരുവന്‍ എന്തുചെയ്താലും എന്ത്‌ ആഹരിച്ചാലും അയാള്‍ ആ കര്‍മ്മങ്ങളുടെ കര്‍ത്താവല്ല.’ കുറച്ചു ദിനങ്ങള്‍കൊണ്ട്‌ അയാള്‍ പരമപദത്തെ പ്രാപിക്കുന്നു. ഈ കുംഭകങ്ങള്‍ അഭ്യസിക്കുന്നയാളെ ബാഹ്യമായ ആകര്‍ഷണങ്ങള്‍ സ്വാധീനിക്കുകയില്ല. ഈ ദര്‍ശനത്തില്‍ അടിയുറച്ചയാള്‍ കര്‍മ്മനിരതനായിരുന്നാലും അല്ലെങ്കിലും അയാള്‍ ഒന്നിനാലും ബന്ധിക്കപ്പെടുന്നില്ല. നേടാന്‍ യോഗ്യമായ എല്ലാം അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു.

കുറിപ്പ്‌: ദ്വാദശാന്തം എന്നത്‌ ദേഹത്തിന്റെ കാന്തികവലയത്തെ പ്രതിപാദിക്കുന്നു. ശരീരത്തിനു ചുറ്റും പന്ത്രണ്ടുവിരല്‍ അകലത്തിലുള്ള കാന്തവലയം അപാനപ്രാണന്മാരുടെ സംഘാതമാണെന്ന്‌ ജ്ഞാനികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.