Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോളടിയിലെ മാന്ത്രികന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 08:51 pm IST
inSports

കാല്‍പ്പന്തുകളിയില്‍ ഗോളടിച്ചുകൂട്ടുന്നവരാണ്‌ യഥാര്‍ത്ഥ ഹീറോകള്‍. അത്‌ ലോകകപ്പിലാണെങ്കിലോ, അത്‌ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും.
ലോകത്തിലെ വമ്പന്‍ ക്ലബ്ബുകളെല്ലാം ഈ താരത്തിനുപിന്നാലെ പണച്ചാക്കുകളുമായി ചെല്ലും. അത്തരമൊരു താരമാണ്‌ ബ്രസീലിന്റെ മുന്‍ഗോളടിയന്ത്രം റൊണാള്‍ഡോ. നാല്‌ ലോകകപ്പുകളില്‍ നിന്നാണ്‌ റൊണാള്‍ഡോ 15 ഗോളുകള്‍ നേടി ടോപ്‌ സ്കോറര്‍ പദവി സ്വന്തമാക്കിയത്‌. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ജപ്പാനെതിരെ രണ്ട്‌ ഗോള്‍ നേടിയതോടെയാണ്‌ റൊണാള്‍ഡോ ജര്‍മ്മനിയുടെ ഇതിഹാസതാരം ജെറാര്‍ഡ്‌ മുള്ളറുടെ 14 ലോകകപ്പ്‌ ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്‌. ഇതേ ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനക്കെതിരെ ഒരു ഗോള്‍ കൂടി നേടിയതോടെ മുള്ളറുടെ റെക്കോര്‍ഡും മറികടന്നു. ലോകകപ്പ്‌ ഫുട്ബോളിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്‌ മൂന്നുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ റൊണാള്‍ഡോ. മൂന്നുതവണ ലോക ഫുട്ബോളര്‍ അവാര്‍ഡും റൊണാള്‍ഡോയെ തേടിയെത്തി. 1996-ല്‍ 20-ാ‍ം വയസ്സിലാണ്‌ റൊണാള്‍ഡോയെ തേടി ഈ ബഹുമതി ആദ്യമായെത്തിയത്‌. പിന്നീട്‌ പിന്നീട്‌ 1997ലും 2002ലും റൊണാള്‍ഡോയായിരുന്നു ലോക ഫുട്ബോളര്‍ ഓഫ്‌ ദി ഇയര്‍.

1998ലെ ഫ്രാന്‍സ്‌ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ച റൊണാള്‍ഡോ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ പന്ത്‌ സ്വന്തമാക്കി. നാല്‌ ഗോളുകള്‍ നേടിയ റൊണാള്‍ഡോ മൂന്നെണ്ണതിന്‌ അവസരമൊരുക്കുകയും ചെയ്തു. അതേസമയം ഒരു ദുരന്തനായകന്‍ കൂടിയാണ്‌ റൊണാള്‍ഡോ. 1998-ലെ ലോകകപ്പ്‌ ഫൈനലില്‍ റൊണാള്‍ഡോയുടെ നിറംമങ്ങലിനു കാരണം ആരോഗ്യപരമായ കാരണങ്ങളാണെന്ന്‌ വാര്‍ത്തകള്‍ പരുന്നു. കലാശക്കളിയുടെ ദിനത്തില്‍ ഉറക്കത്തിനിടെ റൊണാള്‍ഡോക്ക്‌ അപസ്മാരമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പിന്നാലെയെത്തി. റൊണാള്‍ഡോയുടെ വായില്‍ നിന്ന്‌ നുരയും പതയും വന്നതായും വിളറി വെളുത്ത അദ്ദേഹം ശ്വാസംകിട്ടാതെ പിടഞ്ഞതായും ടീമിലെ പ്രതിരോധ ഭടനായ ഗോണ്‍സാല്‍വസ്‌ വെളിപ്പെടുത്തി. ബ്രസീലിയന്‍ ടീമിന്റെ മുറിയില്‍ നിന്ന്‌ ‘അവന്‍ മരിച്ചു, അവന്‍ മരിച്ചു’ എന്ന നിലവിളി ഉയര്‍ന്നെന്ന്‌ ഹോട്ടല്‍ മാനേജരും സാക്ഷ്യപ്പെടുത്തി. അമിത പ്രതീക്ഷകളുടെ കടുത്ത സമ്മര്‍ദ്ദം കുഞ്ഞു റോയ്‌ക്ക്‌ താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. പ്രകടനം മോശമായതിന്റെ കാരണവും ഇതുതന്നെയായിരുന്നു.

എന്നാല്‍ 2002-ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പലാണ്‌ റൊണാള്‍ഡോ വിശ്വരൂപം പുറത്തെടുത്തത്‌. ലോകകിരീടത്തോടൊപ്പം എട്ട്‌ ഗോളുകള്‍ നേടി ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണബൂട്ടും റൊണാള്‍ഡോ കരസ്ഥമാക്കി. ഫൈനലില്‍ അതുവരെ ഒരു ഗോള്‍ മാത്രം വഴങ്ങി ഏറെക്കുറെ അജയ്യനായി നിന്ന ജര്‍മ്മനിയുടെ ഇതിഹാസ ഗോളി ഒളിവര്‍ ഖാന്റെ വലയില്‍ രണ്ടുതവണ പന്തെത്തിച്ചത്‌ റൊണാള്‍ഡോയായിരുന്നു. ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ പന്തും റൊണാള്‍ഡോയെ തേടിയെത്തി. ഈ ലോകകപ്പിലാണ്‌ റോ ത്രയങ്ങള്‍ എന്ന്‌ പ്രസിദ്ധരായ റൊണാള്‍ഡോ-റിവാള്‍ഡോ-റൊണാള്‍ഡീഞ്ഞോ എന്നിവര്‍ അരങ്ങുതകര്‍ത്തത്‌. ആ വര്‍ഷത്തെ ഓള്‍ സ്റ്റാര്‍ ടീമിലും ഈ മൂന്നുപേരും ഉള്‍പ്പെട്ടു. 2006-ലെ ലോകകപ്പിലും റൊണാള്‍ഡോ ബ്രസീല്‍ നിരയില്‍ അണിനിരന്നെങ്കിലും ടീമിനെ കിരീടത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞില്ല.

1994-ല്‍ തന്റെ 17-ാ‍ം വയസ്സിലാണ്‌ റൊണാള്‍ഡോ ബ്രസീലിന്റെ ദേശീയ ജേഴ്സി അണിഞ്ഞത്‌. പരമ്പരാഗത എതിരാളികളായ അര്‍ജന്റീനയുമായുള്ള സൗഹൃദമത്സരത്തിലായിരുന്നു അരങ്ങേറ്റം. ആ വര്‍ഷത്തെ ലോകകപ്പ്‌ ടീമില്‍ റൊണാള്‍ഡോ ഇടംപിടിച്ചെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. റൊമാരിയോ-ബബറ്റോ കൂട്ടുകെട്ടായിരുന്നു ഈ ലോകകപ്പില്‍ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. എന്നാല്‍ 1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക്‌ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം റൊണാള്‍ഡോക്കായിരുന്നു. 1994-ലെ ലോകകപ്പിനുശേഷം അന്നത്തെ സൂപ്പര്‍താരമായിരുന്ന റൊമാരിയോയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ റൊണാള്‍ഡോ തന്റെ 17-ാ‍ം വയസ്സില്‍ ഡച്ച്‌ ക്ലബയാ പിഎസ്‌വി ഐന്തോവനില്‍ ചേര്‍ന്നത്‌. ആദ്യ സീസണില്‍ 30 ഗോളുകളാണ്‌ റൊണാള്‍ഡോ പിഎസ്‌വിക്കായി അടിച്ചുകൂട്ടിയത്‌. രണ്ടാം സീസണില്‍ പരിക്കിനെ തുടര്‍ന്ന്‌ ഏറെ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്ന റൊണാഡോ 13 മത്സരങ്ങളില്‍ നിന്ന്‌ 12 ലീഗ്‌ ഗോളുകളും നേടി. 1996-ല്‍ റൊണാള്‍ഡോയുടെ മികവില്‍ പിഎസ്‌വി ഡച്ച്‌ കപ്പും സ്വന്തമാക്കി. രണ്ട്‌ വര്‍ഷത്തെ പിഎസ്‌വി ജീവിതത്തിനിടയില്‍ റൊണാള്‍ഡോ 58 മത്സരങ്ങളില്‍ നിന്നായി 54 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ഈ സ്ട്രൈക്കിങ്ങ്‌ പാടവത്തില്‍ ആകൃഷ്ടരായാണ്‌ സ്പാനിഷ്‌ വമ്പന്മാരായ ബാഴ്സലോണ റൊണാള്‍ഡോയില്‍ നോട്ടമിട്ടത്‌.
ഇന്റര്‍മിലാനും താരത്തെ സ്വന്തമാക്കാന്‍ വേണ്ടി പരിശ്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ ലോകറെക്കോര്‍ഡ്‌ തുകയായ 19.5 മില്ല്യണ്‍ ഡോളറിന്‌ ബാഴ്സലോണയാണ്‌ റൊണാള്‍ഡോയെ സ്വന്തമാക്കിയത്‌. 1996-97 സീസണില്‍ ബാഴ്സലോണക്കായി 49 മത്സരങ്ങളില്‍ നിന്ന്‌ 47 ഗോളുകള്‍ ഈ ബ്രസീലിയന്‍ താരം അടിച്ചുകൂട്ടി. ആ സീസണില്‍ യുവേഫ കപ്പ്‌ വിന്നേഴ്സ്‌ കപ്പ്‌, സ്പാനിഷ്‌ സൂപ്പര്‍ കപ്പ്‌, കോപ്പ ഡെല്‍ റേ എന്നീ കിരീടങ്ങള്‍ കറ്റാലന്‍സ്‌ കരസ്ഥമാക്കി. സ്പാനിഷ്‌ ലീഗില്‍ ആ സീസണിലെ ടോപ്‌ സ്കോററും റൊണാള്‍ഡോയായിരുന്നു. 37 മത്സരങ്ങളില്‍ നിന്ന്‌ 34 ഗോളുകള്‍. ഒരൊറ്റ സീസണ്‍ മാത്രമാണ്‌ റൊണാള്‍ഡോ ബാഴ്സയില്‍ കളിച്ചത്‌. പിന്നീട്‌ ഇന്റര്‍മിലാനിലും റയല്‍ മാഡ്രിഡിലും എസി മിലാനിലും ഏറ്റവും അവസാനം സ്വന്തം നാട്ടില്‍ കൊറിന്ത്യന്‍സിനും വേണ്ടി റൊണാള്‍ഡോ ബൂട്ടുകെട്ടി.

1994 മുതല്‍ 2011 വരെ ബ്രസീലിന്റെ ദേശീയ ജേഴ്സിയണിഞ്ഞ റൊണാള്‍ഡോ 98 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. 2011 ജൂണ്‍ 7ന്‌ റുമാനിയക്കെതിരായ സൗഹൃദ മത്സരത്തോടെ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്ബോളിനോട്‌ വിടപറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.