Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:07 pm IST
inSports

ജോഹന്നസ്ബര്‍ഗ്‌: ദക്ഷിണാഫ്രിക്കന്‍ പേസ്ബൗളിംഗിന്‌ മുന്നില്‍ മുന്‍നിര കളിമറന്നപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളംനിറഞ്ഞ വിരാട്‌ കോഹ്ലിയുടെ കരുത്തില്‍ ഇന്ത്യ വന്‍തകര്‍ച്ച ഒഴിവാക്കി. രണ്ടിന്‌ 24 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഏതാണ്ട്‌ കോഹ്ലി ഒറ്റക്കുതന്നെയാണ്‌ ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 255 റണ്‍സ്‌ എടുത്തിട്ടുണ്ട്‌. 43 റണ്‍സുമായി അജിന്‍ക്യ രഹാനെയും 17 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയുമാണ്‌ ക്രീസില്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന രീതയിലാണ്‌ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്‌. സ്കോര്‍ബോര്‍ഡില്‍ വെറും 24 റണ്‍സ്‌ ആയപ്പോഴേക്കും ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും കൂടാരം കയറി. 13 റണ്‍സെടുത്ത ധവാനെ സ്റ്റെയിന്‍ ഇംമ്രാന്‍ താഹിന്റെ കൈകളിലെത്തിച്ചാണ്‌ ഇന്ത്യക്ക്‌ ആദ്യ പ്രഹരം ഏല്‍പ്പിച്ചത്‌. സ്കോര്‍ 1ന്‌ 17. പിന്നീട്‌ 7 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മുരളി വിജയും മടങ്ങി. 42 പന്തുകള്‍ നേരിട്ട്‌ വെറും 6 റണ്‍സ്‌ നേടിയ വിജയിനെ മോര്‍ക്കല്‍ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം വിരാട്‌ കോഹ്ലി എത്തിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ കരകയറി. ഇരുവരും ചേര്‍ന്ന്‌ 89 റണ്‍സിന്റെ കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സിനും ജീവന്‍ വച്ചു. ഇതിനിടെ ഉജ്ജ്വലമായ ബാറ്റിംഗ്‌ കാഴ്ചവെച്ച കോഹ്ലി അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക്‌ നഷ്ടമായി. 98 പന്തില്‍ നിന്ന്‌ 25 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര റണ്ണൗട്ടായി മടങ്ങിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ രോഹിത്‌ ശര്‍മ്മ ഏകദിനത്തിലെന്നപോലെ ഇന്നലെയും മികച്ച ഇന്നിംഗ്സ്‌ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. സ്കോര്‍ 151-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ ഫിലാന്‍ഡറുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഡിവില്ലിയേഴ്സ്‌ പിടികൂടി. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ കോഹ്ലിക്ക്‌ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ സ്കോര്‍ 183 റണ്‍സിലെത്തിയപ്പോള്‍ വിരാട്‌ കോഹ്ലി ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 140 പന്തുകളില്‍ നിന്ന്‌ 16 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. അധികം വൈകാതെ ഇന്ത്യ 200 കടന്നു. എന്നാല്‍ സ്കോര്‍ 219-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന വിരാട്‌ കോഹ്ലിയും മടങ്ങി. 181 പന്തുകളില്‍ നിന്ന്‌ 18 ബൗണ്ടറികളടക്കം 119 റണ്‍സെടുത്ത കോഹ്ലിയെ കല്ലിസിന്റെ പന്തില്‍ ഡുമ്നി പിടികൂടി. തുടര്‍ന്നെത്തിയ ധോണി രഹാനെക്ക്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.