Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാപ്പില്‍ നിറഞ്ഞ വീഞ്ഞ്‌ അഥവാ മില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:06 pm IST
inSports

പഴകിപ്പഴകി വീര്യം കൂടിയ വീഞ്ഞ്‌-റോജര്‍ മില്ല എന്ന ഇതിഹാസ താരത്തിന്‌ ചേര്‍ന്ന വിശേഷണം അതായിരുന്നു. പ്രതിഭ ഏറെയുണ്ടായിരുന്നിട്ടും കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുക. പിന്നീട്‌ അപ്രതീക്ഷിത തിരിച്ചുവരവിലൂടെ രാജ്യത്തിന്റെ ഹീറോയായി മാറുക. ലോകകപ്പ്‌ ഫുട്ബോള്‍ ചരിത്രത്തിലെ അത്ഭുത താരങ്ങളുടെ നിരയില്‍ ഇടംലഭിക്കാന്‍ അതിലേറെ എന്തുവേണം. 1994-ല്‍ 42-ാ‍ം വയസില്‍ ലോകകപ്പ്‌ കളിക്കാനെത്തിയ മില്ല റഷ്യയുടെ വലയില്‍ പന്തടിച്ചു കയറ്റി ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോറര്‍ എന്ന റെക്കോര്‍ഡും കുറിച്ചു.

സ്വന്തംനാട്ടിലും ഫ്രാന്‍സിലുമൊക്കെ ക്ലബ്ബ്‌ ഫുട്ബോള്‍ കളിച്ചു നടന്ന മില്ലയ്‌ക്ക്‌ 1978ലാണ്‌ കാമറൂണ്‍ ടീമില്‍ ഇടംലഭിച്ചത്‌. 1982-ലെ സ്പാനിഷ്‌ ലോകകപ്പില്‍ അരങ്ങേറ്റം. പെറുവുമായുള്ള ആദ്യ മത്സരത്തില്‍ മില്ല വലകുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പോളണ്ടിനോടും കാമറൂണ്‍ ഗോളടിക്കാതെ സമനില പാലിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ കരുത്തരായ ഇറ്റലിയെ 1-1ന്‌ തളച്ച അവര്‍ അത്ഭുതംകാട്ടി. അങ്ങനെ ഒരു മത്സരംപോലും തോല്‍ക്കാതെ പുറത്താകുന്ന ടീമെന്ന നൊമ്പരപ്പെടുത്തുന്ന പ്രത്യേകതയുമായി കാമറൂണ്‍ സ്പെയിനില്‍ നിന്ന്‌ വിമാനം കയറി. 1984 ലോസ്‌ ആഞ്ചലസ്‌ ഒളിംപിക്സിലും മില്ല രാജ്യത്തിന്റെ കുപ്പായമണിഞ്ഞിരുന്നു. എന്നാല്‍ പ്രതിഭയെ നീതികരിക്കാതെ 1987-ല്‍ മില്ല അന്താരാഷ്‌ട്ര ഫുട്ബോളിനോട്‌ വിടപറഞ്ഞു.

1990-ല്‍ ലോകകപ്പ്‌ അടുത്തവരവെ കാമറൂണ്‍ ടീമില്‍ അന്തഛിദ്രങ്ങള്‍ കലശലായി. മാധ്യമങ്ങളെല്ലാം മില്ലയുടെ തിരിച്ചുവരവിനുവേണ്ടി മുറവിളികൂട്ടിയ സമയം. ഒടുവില്‍ പ്രസിഡന്റ്‌ പോള്‍ ബിയ മില്ലയെ ഫോണില്‍ വിളിച്ച്‌ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അങ്ങനെ ഇറ്റാലിയന്‍ ലോകകപ്പിലൂടെ മില്ല വീണ്ടും രാജ്യത്തിന്റെ കുപ്പായം ഇട്ടു. ഇത്തവണ അദ്ദേഹം ആരാധകരെ നിരാശപ്പെടുത്തിയില്ല. അതിവഗ നീക്കങ്ങളിലൂടെയും ഉന്നതെറ്റാത്ത ഷൂട്ടുകളിലൂടെയും പ്രതിരോധനിരകളില്‍ ഭീതിവിതച്ചു മില്ല. നാല്‌ ഗോളുകളുമായി സൂപ്പര്‍താരം മിന്നിത്തിളങ്ങിയപ്പോള്‍ കാമറൂണ്‍ അനായാസം ക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്‌. 2002-ല്‍ സെനഗലും 2010-ല്‍ ഘാനയും കാമറൂണിന്റെ നേട്ടം ആവര്‍ത്തിച്ചുണ്ട്‌. അര്‍ജന്റീനയെന്ന അതികായരെ എതിരില്ലാത്ത ഒരു ഗോളിന്‌ ഞെട്ടിച്ചായിരുന്നു ഇറ്റലയില്‍ കാമറൂണ്‍ കാംപയിന്‍ ആരംഭിച്ചത്‌. ആ മത്സരത്തില്‍ മില്ല സ്കോര്‍ ചെയ്തില്ല. എന്നാല്‍ റുമാനിയക്കെതിരായ ജയത്തിലെ രണ്ടു ഗോളുകളും മില്ല സംഭാവന നല്‍കി.
കൊളംബിയയോടുള്ള പ്രീ- ക്വാര്‍ട്ടറില്‍ മില്ലയുടെ വിശ്വരൂപം ലോകം ദര്‍ശിച്ചു. ഗോള്‍ പിറക്കാത്ത നിശ്ചിത സമയത്തിനുശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്‌. 106, 108 മിനിറ്റുകളില്‍ മില്ലയുടെ ബൂട്ട്‌ ശബ്ദിച്ചപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങി. 115-ാ‍ംമിനിറ്റില്‍ കൊളംബിയയുടെ റെഡിന്‍ നേടിയ ഗോള്‍ ആഫ്രിക്കന്‍ സിംഹങ്ങളെ തടയാന്‍ പോരായിരുന്നു. പോസ്റ്റിലേക്ക്‌ ഊളിയിടുന്ന പന്തിനെ വായുവില്‍ മുന്നോട്ടു ഉയര്‍ന്നു ചാടി പിന്‍കാലുകൊണ്ടു തട്ടിയകറ്റുന്ന സ്കോര്‍പിയന്‍ കിക്കിലൂടെ അതിസാഹസികതയുടെ പര്യായം തീര്‍ത്ത വിഖ്യാത കൊളംബിയന്‍ ഗോളി റെനെ ഹിഗ്വിറ്റയെ അതിശയിപ്പിച്ച്‌ 35 വരെ അകലെനിന്നു മില്ല തൊടുത്ത ഉശിരന്‍ ഷോട്ട്‌ കളികമ്പക്കാരുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി.

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട്‌ പൊരുതിവീഴുമ്പോഴേക്കും മില്ലയും കാമറൂണും ഇറ്റലിയുടെ ഗ്യാലറികളെ കീഴടക്കിക്കഴിഞ്ഞിരുന്നു. കോര്‍ണര്‍ ഫ്ലാഗിനടുത്ത്‌ ചെന്ന്‌ നൃത്തം ചെയ്ത്‌ ഗോള്‍ ആഘോഷിക്കുന്ന മില്ല സ്റ്റെയില്‍ പേരുകേട്ടതും ആ ലോകകപ്പില്‍ തന്നെ. 1994 അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ കാമറൂണ്‍ പുറത്തായി. എന്നിരുന്നാലും ലോകകപ്പില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ ഗോളടിക്കുന്ന താരമെന്ന റെക്കോര്‍ഡിലൂടെ മില്ല വീണ്ടും പെരുമയുടെ പൊട്ടുചാര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.