Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുകവലി നിയന്ത്രണനിയമം കര്‍ശനമാക്കാനൊരുങ്ങി പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 08:40 pm IST
inErnakulam

കൊച്ചി: പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന എറണാകുളം റൂറല്‍ എസ്പിയുടെ പരിധിയില്‍ പുകവലി നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനം. പുകവലി നിയന്ത്രണനിയമമായ കോട്പ 2003 മായി ബന്ധപ്പെട്ട്‌ ജില്ലയിലെ പോലീസ്‌ ഓഫീസര്‍മാര്‍ക്കായി നടത്തിയ പരിശീലനപരിപാടിയെ തുടര്‍ന്നാണിത്‌. സബ്‌ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള 29 പേര്‍ ഇതില്‍ പങ്കെടുത്തു. റീജണല്‍ കാന്‍സര്‍ സെന്ററും മലബാര്‍ കാന്‍സര്‍ സെന്ററും ഉള്‍പ്പെടെ സമാനമനസ്കരായ സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ടുബാക്കോ ഫ്രീ കേരളയാണ്‌ പുകയില ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക- മാനസ്സിക പ്രശ്നങ്ങളും സാമ്പത്തിക- സാമൂഹ്യപ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റി ശില്‍പശാല സംഘടിപ്പിച്ചത്‌.

ഓരോ വര്‍ഷവും പത്തുലക്ഷം ഇന്ത്യാക്കാര്‍ പുകയില ഉപയോഗത്താല്‍ മരിക്കുന്നുണ്ടെന്നതും കേരളത്തിലിത്‌ 19,000 ജീവനുകളാണ്‌ അപഹരിക്കുന്നതെന്നതുമുള്‍പ്പെടെയുള്ള വിവരങ്ങളാല്‍ സമ്പന്നമായിരുന്നു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കായുള്ള അവതരണം. ഇന്ത്യയില്‍ പ്രതിദിനം 3000 പേരാണ്‌ പുകയില ഉപയോഗത്താല്‍ മരിക്കുന്നതെന്നും ഇത്‌ പത്തു വിമാനാപകടങ്ങളില്‍ സംഭവിക്കുന്ന മരണത്തിനു തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുകയില ഉല്‍പന്നങ്ങളുടെ ഇരകള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ഡോക്യുമെന്ററികളും പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. വായ്‌ക്കുള്ളില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന്‌ നാവ്‌ മുറിച്ചുമാറ്റിയ യുവാവ്‌ വിദഗ്‌ദ്ധ ചികില്‍സ ലഭ്യമായിട്ടും അകാല മരണം വരിച്ചതിനെപ്പറ്റിയും ഒരു വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്‌.

ഫാക്കല്‍റ്റി അംഗമായ റിട്ട. ഡിവൈഎസ്പി അഡ്വ. കെ. മോഹന കുമാര്‍ കോട്പയിലെ വിവിധ വകുപ്പുകളെപ്പറ്റിയും പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമങ്ങളെപ്പറ്റിയും വിശദീകരിച്ചു. കോട്പയിലെ നാലാം വകുപ്പു പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമായി അത്‌ കണക്കാക്കും. പൊതുസ്ഥലങ്ങളെന്ന നിര്‍വ്വചനത്തില്‍ പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിലും അകത്തും നിശ്ചിത വലിപ്പത്തിലും രീതിയിലും ‘പുകവലി നിരോധിത മേഖല’ എന്ന ബോര്‍ഡു വയ്‌ക്കേണ്ടതും ഈ നിയമപ്രകാരം നിര്‍ബന്ധമാണെന്ന്‌ പങ്കെടുത്തവര്‍ പറഞ്ഞു.

അഞ്ചാം വകുപ്പ്‌ പുകയില പരസ്യങ്ങള്‍ നിരോധിക്കുമ്പോള്‍ ആറാം വകുപ്പ്‌ പ്രകാരം പുകയില ഉല്‍പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വില്‍ക്കുന്നതും അവര്‍ വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു വാര (91.4 മീറ്റര്‍) പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. എല്ലാ പുകയില ഉല്‍പന്നങ്ങളുടെ പായ്‌ക്കറ്റുകളിലും നിയമപ്രകാരമുള്ള ആരോഗ്യമുന്നറിയിപ്പ്‌ ഉണ്ടായിരിക്കണമെന്ന്‌ ഏഴാം വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്നു.

യുവതലമുറയെ പുകയിലയുടെ ദൂഷ്യവലയത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപവും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുമുള്ള പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തടയേണ്ടത്‌ അത്യാവശ്യമാണെന്ന്‌ റൂറല്‍ എസ്‌.പി സതീഷ്‌ ബിനോ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത്‌ പുകവലിക്കുന്നതിനെതിരെയുള്ള ജാഗ്രതയും കൂടുതല്‍ കര്‍ശനമാക്കും. പരിശീലന പരിപാടി കോട്പ സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചതായും പൊതുജനാരോഗ്യത്തിനുവേണ്ടി ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുകയില ഉപയോഗത്തിനെതിരേയും അതിന്റെ നിയന്ത്രണത്തിനുവേണ്ടിയുമുള്ള പ്രതിജ്ഞയില്‍ എല്ലാ ഉദ്യോഗസ്ഥരും ഒപ്പുവച്ചു. ഒക്ടോബര്‍ മാസം വരെയുള്ള കണക്കു പ്രകാരം 9356 പേര്‍ക്കെതിരെ പൊതുസ്ഥലത്ത്‌ പുകവലിച്ചതിന്‌ റൂറല്‍ പോലീസ്‌ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. കണ്ണൂരാണ്‌ ഇക്കാര്യത്തില്‍ എറണാകുളം റൂറലിനു തൊട്ടുമുന്നിലുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.