പെര്‍ത്ത്: ആഷസ് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്ക്. പെര്‍ത്തില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആതിഥേയര്‍ ഇംഗ്ലണ്ടിനെ 150 റണ്‍സിന് പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്ന് തുടര്‍ വിജയങ്ങളോടെയാണ് ഓസീസിന്റെ പരമ്പര നേട്ടം. ആറു വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ആഷസ് കിരീടം തിരിച്ചു പിടിക്കുന്നത്.ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കും പിന്നാലെ പെര്‍ത്തിലും ഇംഗ്ലണ്ട് ചാരമായപ്പോള്‍ ആഷസ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം.
ആറു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കംഗാരുക്കള്‍ ആഷസ് തിരിച്ചു പിടിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ 150 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. അവസാന ദിനം തകര്‍പ്പന്‍ സെഞ്ച്വറിയോടെ പൊരുതി നോക്കിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനും അനിവാര്യമായ ഇംഗ്ലിഷ് പതനം ഒഴിവാക്കാനായില്ല. അവസാന ദിനം ജയിക്കാന്‍ 251 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 353 റണ്‍സിന് അവസാനിച്ചു. ഇംഗ്ലണ്ടിന്റെ പത്താം വിക്കറ്റ് നേടിയ മൈക്കല്‍ ജോണ്‍സണ്‍ സന്തോഷാശ്രുക്കളോടെയാണ് പരമ്പര വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ വാട്‌സന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 369 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 505 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് വേണ്ടി സ്‌റ്റോക്‌സ് സെഞ്ച്വറിയും ഇയാന്‍ ബെല്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നുമായി ആറ് വിക്കറ്റ് വീഴ്‌ത്തിയ മിച്ചല്‍ ജോണ്‍സണാണ് ഇംഗ്ലിഷ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ഓസീസിനു വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്താണ് കളിയിലെ താരം. ഡിസംബര്‍ 26ന് മെല്‍ബണിലാണ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ്.
















