Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ്‌ മഹോത്സവത്തിന്‌ നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:43 pm IST
in Ernakulam

കൊച്ചി: ചരിത്രപ്രസിദ്ധമായ ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ നാളെ തുടക്കം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

നടതുറപ്പ്‌ മഹോത്സവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ നാളെ വൈകിട്ട്‌ നാലിന്‌ ശ്രീ പാര്‍വ്വതീദേവിക്ക്‌ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നതിനുതിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ മഹാദേവക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികള്‍ക്ക്‌ കൈമാറും. തുടര്‍ന്ന്‌ പറനിറയ്‌ക്കല്‍ മറ്റ്‌ ആചാരങ്ങള്‍ക്ക്‌ ശേഷം താലം, പെരുമ്പറമേളം, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേയ്‌ക്ക്‌ പുറപ്പെടും. ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ്‌ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന്‌ മൂന്ന്‌ ഊരാണ്‍മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന്‌ തുടക്കമാകും. 29ന്‌ രാത്രി 8 മണി വരെയാണ്‌ ഉത്സവം.

നടതുറപ്പ്‌ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക്‌ ക്യൂ നില്‍ക്കാവുന്ന തരത്തില്‍ 20000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തലിന്റെയും ഫ്ലൈ ഓവറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ മെഡിക്കേറ്റഡ്‌ വാട്ടര്‍ നല്‍കുന്നതിന്‌ 150 ഓളം വാളന്റിയേഴ്സ്‌ എപ്പോഴുമുണ്ടാകും. മുപ്പതോളം സുരക്ഷാ ക്യാമറകളും ക്ഷേത്രത്തില്‍ സ്ഥാപിക്കും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന തരത്തില്‍ 4 പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ക്ഷേത്രമതിലിനകത്ത്‌ 26000 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഒരേ സമയം 1500 പേര്‍ക്ക്‌ അന്നദാനം കഴിക്കാവുന്ന തരത്തില്‍ അന്നദാന മണ്ഡപം ്‌ ഒരുക്കിയിട്ടുണ്ട്‌.

അരവണ പ്രസാദവും അവല്‍നിവേദ്യവും തയ്യാറാക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്‌ നൂറ്‌ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. 12 ദിവസവും മെഡിക്കല്‍ സംഘം ക്ഷേത്രത്തിലുണ്ടാകും. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ഓഫീസ്‌ പ്രവര്‍ത്തനം നടതുറപ്പ്‌ വേളയില്‍ തിരുവൈരാണിക്കുളത്തുണ്ടാകും. എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹായത്തോടെ ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനവും ഒരുക്കിയിട്ടുണ്ട്‌.

വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്‌.ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ്‌ സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്‌.

ആഘോഷങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ആര്‍.ശരത്‌ ചന്ദ്രന്‍ നായര്‍, സെക്രട്ടറി പി.വി.വിനോദ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എ,പ്രവീണ്‍കുമാര്‍,ജോയിന്റ്‌ സെക്രട്ടറി പി.നാരായണന്‍, മാനേജര്‍ പി .കെ. നന്ദകുമാര്‍, എം.കെ.കലാധരന്‍,വെണ്‍മണി നാരായണന്‍ നമ്പൂതിരി, ട്രസ്റ്റ്‌ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.