Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കിരീടവും ചെങ്കോലുമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:19 pm IST
inVicharam

രാജഭരണത്തിന്റെയും ജനായത്ത ഭരണത്തിന്റെയും ഗുണദോഷങ്ങള്‍ നേരിട്ടനുഭവിച്ച തിരുവിതാംകൂറിന്റെ കര്‍മശ്രേഷ്ഠനായ മഹാപ്രതിഭയായിരുന്നു ഇന്നലെ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പത്തൊമ്പതുവയസ് സുള്ളപ്പോഴാണ്‌ ശ്രീചിത്തിരതിരുനാള്‍ തിരുവിതാംകൂറിന്റെ മഹാരാജാവായി കിരീടവും ചെങ്കോലുമേന്തിയത്‌. 1931 നവംബര്‍ ആറിന്‌ ദര്‍ബാര്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന്‌ സാക്ഷിയായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അന്ന്‌ ഇളയരാജാ പദവി ലഭിച്ച ഉത്രാടം തിരുനാളായിരുന്നു അടുത്ത കിരീടാവകാശി. 1991ല്‍ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയപ്പോള്‍ ശ്രീപദ്മനാഭദാസനെന്ന നിലയില്‍ ക്ഷേത്രഭരണവും മഹാരാജാവെന്ന പദവിയും ലഭിച്ചെങ്കിലും കിരീടവും ചെങ്കോലും മാത്രം ഉണ്ടായില്ല. മഹാരാജാവെന്ന പദവിയല്ലാതെ രാജ്യഭരണവും അധികാരവും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ഇല്ലാതാവുകയായിരുന്നല്ലോ. തിരുവിതാംകൂറിന്റെ ഒടുവിലത്തെ മഹാരാജാവായ ജ്യേഷ്ഠന്‍ ശ്രീചിത്തിരതിരുനാളിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടു തന്നെ ജീവിതാവസാനം വരെ ആചാരമര്യാദകള്‍ക്ക്‌ കോട്ടം തട്ടാതെ പരിപാലിക്കാന്‍ കഴിഞ്ഞു എന്ന പൂര്‍ണ സംതൃപ്തിയോടെ തന്നെയാകണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങിയത്‌.

സവിശേഷമായ വ്യക്തിത്വമായിരുന്നു ഉത്രാടം തിരുനാളിന്റെത്‌. വിനയവും സ്നേഹവുമാണദ്ദേഹത്തിന്റെ മുഖമുദ്ര. തിരുവിതാംകൂറിന്റെ സത്യവും ധര്‍മവും കോട്ടം തട്ടാതെ എന്നെന്നും നിലനില്‍ക്കണമെന്ന്‌ ഉത്രാടം തിരുനാള്‍ ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. അധികാരവും സമ്പത്തുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യം മേല്‍ക്കൈ നേടുന്നതാണ്‌ വര്‍ത്തമാനകാല സാഹചര്യം. എന്നാല്‍ ശ്രീപദ്മനാഭ ദാസന്മാരായ മഹാരാജാക്കന്മാരുടെ എളിമയും ലാളിത്യവും ഉത്രാടം തിരുനാളും മുറുകെ പിടിച്ചു. സങ്കടം പറയുന്നവരെയും സഹായം പ്രതീക്ഷിച്ചെത്തുന്നവരെയും നിരാശപ്പെടുത്തിയിരുന്നില്ല. ആധ്യാത്മിക, കലാ-സാഹിത്യ, സാംസ്കാരിക പരിപാടികളിലെല്ലാം സഹകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ ആതുരസേവനത്തിലും അതീവതത്പരനായിരുന്നു. തലസ്ഥാനത്തെ പ്രശസ്തമായ ഉത്രാടം തിരുനാള്‍ ആശുപത്രി പട്ടം കൊട്ടാരത്തില്‍ ആരംഭിച്ചതുതന്നെ ഉത്രാടം തിരുനാളിന്റെ ഉത്സാഹത്തോടെയായിരുന്നു.

മതപരമായ കാര്യങ്ങളിലും ഉത്രാടം തിരുനാള്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കാനും ഉത്രാടം തിരുനാള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന ഉത്രാടം തിരുനാള്‍ സരസമായി സംസാരിക്കാനും വലുപ്പചെറുപ്പമില്ലാതെ പെരുമാറാനും സന്നദ്ധനായി. സ്വാതി തിരുനാളിന്റെ അഞ്ഞൂറിലധികം കീര്‍ത്തനങ്ങളില്‍ മിക്കവാറും ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്താനും അദ്ദേഹം തയ്യാറായി. കര്‍ണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശാസ്ത്രീയവശത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയ ഉത്രാടം തിരുനാള്‍ ഇവയുടെ രാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആചാരമര്യാദകള്‍ക്കപ്പുറം അതിഥിസത്കാരത്തിലും ഒട്ടും കുറവു വരുത്തിയിരുന്നില്ല. രണ്ടുമാസം മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി കൊട്ടാരത്തിലെത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ്‌ ഉത്രാടം തിരുനാള്‍ സ്വീകരിച്ചത്‌. ഗുജറാത്തിന്റെ ഭരണമികവിനെക്കുറിച്ച്‌ മതിപ്പോടെ സംസാരിച്ച ഉത്രാടം തിരുനാള്‍ ആ മികവ്‌ രാജ്യത്താകെ വ്യാപിച്ചിരുന്നെങ്കില്‍ എന്നാശിച്ചു. ചാള്‍സ്‌ രാജകുമാരനെ കൊച്ചിയിലെത്തി കണ്ട്‌ ആദരവ്‌ പ്രകടിപ്പിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തത്‌ അടുത്തിടെയാണ്‌. സദ്ഗുണ സമ്പന്നനും തികഞ്ഞ മതഭക്തനും ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടം തന്നെയാണ്‌. പ്രജാ സ്നേഹിയായ തിരുവിതാംകൂറിന്റെ ഏറ്റവും ഒടുവിലത്തെ ഇളയരാജാവിനായി സ്വര്‍ഗവാതില്‍ തുറക്കപ്പെടുമെന്നതില്‍ സംശയമില്ല. അതിനായി സര്‍വശക്തനോട്‌ പ്രാര്‍ഥിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.