Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട്‌ തോല്‍വിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 08:20 pm IST
inSports

പെര്‍ത്ത്‌: ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട്‌ തോല്‍വിയിലേക്ക്‌ നീങ്ങുന്നു. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 504 റണ്‍സ്‌ വേണ്ട ഇംഗ്ലണ്ട്‌ നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 251 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒരു ദിവസവും അഞ്ച്‌ വിക്കറ്റും കയ്യിലിരിക്കെ വിജയിക്കാന്‍ ഇംഗ്ലണ്ടിന്‌ 253 റണ്‍സ്‌ കൂടി വേണം. 52 റണ്‍സോടെ ബെന്‍ സ്റ്റോക്കും റണ്ണൊന്നുമെടുക്കാതെ മാറ്റ്‌ പ്രയറുമാണ്‌ ക്രീസില്‍.

നേരത്തെ 235ന്‌ മൂന്ന്‌ എന്ന നിലയില്‍ ബാറ്റിംഗ്‌ ആരംഭിച്ച ഓസ്ട്രേലിയ 6ന്‌ 369 എന്ന നിലയില്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. ഷെയ്ന്‍വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്‌ ഇന്നലത്തെ കളിയുടെ സവിശേഷത. 29 റണ്‍സുമായി കളി പുനരാരംഭിച്ച വാട്സണ്‍ ഏകദിന ശൈലിയിലാണ്‌ റണ്‍സ്‌ വാരിക്കൂട്ടിയത്‌. എന്നാല്‍ സ്മിത്തിന്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അഞ്ച്‌ റണ്‍സുമായി ബാറ്റിംഗ്‌ തുടര്‍ന്ന സ്മിത്ത്‌ 10 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത്‌ സ്റ്റോക്കിന്റെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ബെയര്‍സ്റ്റോവിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നീടെത്തിയ ബെയ്‌ലി വാട്സണ്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 331-ല്‍ എത്തിച്ചു.

ഇതിനിടെ വാട്സണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 106 പന്തുകളില്‍ നിന്ന്‌ 11 ബൗണ്ടറികളും അഞ്ച്‌ സിക്സറുമടക്കമാണ്‌ വാട്സണ്‍ 100 കടന്നത്‌. എന്നാല്‍ വ്യക്തിഗത സ്കോര്‍ 103-ല്‍ നില്‍ക്കേ വാട്സണ്‍ റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 340-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. അഞ്ച്‌ റണ്‍സെടുത്ത ഹാഡിനെ ബ്രസ്നന്റെ പന്തില്‍ സ്വാന്‍ പിടികൂടി. സ്കോര്‍ 369-ല്‍ എത്തിയപ്പോള്‍ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 30 പന്തുകളില്‍ നിന്ന്‌ മൂന്നുവീതം സിക്സറും ബൗണ്ടറികളുമടക്കം 39 റണ്‍സുമായി ബെയ്‌ലിയും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ ജോണ്‍സണുമായിരുന്നു ക്രീസില്‍. ഇംഗ്ലണ്ടിന്‌ വേണ്ടി ബ്രസ്നനും സ്റ്റോക്ക്സും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

504 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‌ സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഇന്നിംഗ്സിലെ ആദ്യപന്തില്‍ തന്നെ കുക്കിനെ ഹാരിസ്‌ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ കാര്‍ബെറിയും റൂട്ടും ചേര്‍ന്ന്‌ മുന്നോട്ടുനയിച്ചെങ്കിലും സ്കോര്‍ 19 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 റണ്‍സെടുത്ത കാര്‍ബെറിയെ വാട്സണ്‍ വിക്കറ്റിന്‌ മുന്നില്‍ കുടക്കുകയായിരുന്നു. സ്കോര്‍ 76-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത റൂട്ടിനെ മിച്ചല്‍ ജോണ്‍സണ്‍ ഹാഡിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ പീറ്റേഴ്സണും ഇയാന്‍ ബെല്ലും ചേര്‍ന്ന്‌ സ്കോര്‍ 121-ല്‍ എത്തിച്ചു. 45 റണ്‍സെടുത്ത പീറ്റേഴ്സണെ ലിയോണ്‍ ഹാരിസിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇയാന്‍ ബെല്ലും സ്റ്റോക്കും ചേര്‍ന്ന്‌ നേടിയ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റിയത്‌. എന്നാല്‍ സ്കോര്‍ 220-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത ബെല്ലിനെ സിഡില്‍ ഹാഡിന്റെ കൈകളിലെത്തിച്ചു. അവസാന ദിവസമായ ഇന്ന്‌ സ്റ്റോക്കിന്റെയും പ്രയറിന്റെയും ബാറ്റിംഗ്‌ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇംഗ്ലണ്ടിന്റെ ഭാവി തീരുമാനിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.