Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വൈറ്റ്സൈഡിനെല്ലാം കുട്ടിക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 08:20 pm IST
inSports

ലോകകപ്പ്‌ ഫുട്ബോള്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ നോര്‍മാന്‍ വൈറ്റ്സൈഡ്‌. 1982ല്‍ സ്പെയിനില്‍ നടന്ന ലോകകപ്പില്‍ അരങ്ങേറുമ്പോള്‍ വടക്കന്‍ അയര്‍ലന്റിന്റെ കളിക്കാരനായ വൈറ്റ്സൈഡിന്റെ വയസ്‌, 17 വര്‍ഷവും 41 ദിവസവും. ജൂണ്‍ 17ന്‌ യൂഗോസ്ലാവ്യക്കെതിരെ വൈറ്റ്സൈഡ്‌ പന്തുതട്ടിയ നിമിഷം സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡ്‌ പഴങ്കഥയായി.

വെറും രണ്ട്‌ അന്താരാഷ്‌ട്ര മത്സരങ്ങളുടെ പരിചയ സമ്പത്ത്‌ മാത്രമേ ദേശീയ ടീമിലേക്കുള്ള കോച്ച്‌ ബില്ലി ബിന്‍ഹാമിന്റെ വിളിവരുമ്പോള്‍ വൈറ്റ്സൈഡിന്‌ ഉണ്ടായിരുന്നുള്ളു. സ്ട്രൈക്കറായും മിഡ്ഫീല്‍ഡറായും മാറാനുള്ള വൈറ്റ്ഫീല്‍ഡിന്റെ കഴിവാകും ബിന്‍ഹാമിന്റെ തീരുമാനത്തിന്‌ പിന്നിലെന്ന്‌ വിലയിരുത്തപ്പെട്ടു. കന്നിക്കളിയില്‍ നല്ല പ്രകടനം കാഴ്‌ച്ചവയ്‌ക്കാനൊന്നും കുഞ്ഞ്‌ വൈറ്റ്സൈഡിനായില്ല. നെനാഡ്‌ സ്റ്റോജ്കോവിക്കിനെ ഫൗള്‍ ചെയ്തതിന്‌ രണ്ടാം പകുതിയില്‍ മഞ്ഞക്കാര്‍ഡും വാങ്ങി ‘കുട്ടിക്കളിക്കാരന്‍’. ഇരു ടീമുകളും ഗോളടി മറന്ന മത്സരം സമനിലയില്‍ അവസാനിച്ചു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം ഹോണ്ടുറാസിനോട്‌ വൈറ്റ്സൈഡ്‌ പ്രതിഭ കാട്ടി. മറ്റൊരു സമനിലയായിരുന്നു ഫലമെങ്കിലും വൈറ്റ്സൈഡിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രണ്ടു പോയിന്റിന്റെ മാത്രം സമ്പാദ്യമുണ്ടായിരുന്ന വടക്കന്‍ അയര്‍ലന്റിന്‌ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ നോക്കൗട്ടില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. നിര്‍ണായക മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ആതിഥേയരായ സ്പെയിനും. വലന്‍സിയയിലെ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ ഐറിഷ്‌ സംഘത്തിന്‌ എണ്ണമറ്റ എതിരാളികളെ നേരിടേണ്ടി വന്നു. സ്വന്തം ടീമിനു വേണ്ടി അലറിവിളിക്കുന്ന ഗ്യാലറി. പിന്നെ സ്പാനിഷ്‌ ഭാഷമാത്രം പുലമ്പുന്ന റഫറി ഹെക്ടര്‍ ഓട്ടിസ്‌ അങ്ങനെ നീണ്ടു ശത്രുക്കളുടെ നിര. സ്പാനിഷ്‌ താരങ്ങളുടെ കടുത്ത ഫൗളുകള്‍ പോലും ഓട്ടീസ്‌ കണ്ടില്ലെന്നു നടിച്ചു. പക്ഷേ, ഒരു അദൃശകരം കളിയില്‍ കൈകടത്തി, കാര്യങ്ങള്‍ അയര്‍ലന്റിന്‌ അനുകൂലമായി. രണ്ടാം പകതിയുടെ തുടക്കത്തില്‍ എതിര്‍ ഗോളിയുടെ പിഴവ്‌ മുതലെടുത്ത്‌ ജെറി ആംസ്ട്രോങ്ങ്‌ അയര്‍ലന്റിന്റെ വിജയ ഗോള്‍ കുറിച്ചു. മാള്‍ ഡൊനാഗിയെ ചുവപ്പുകാര്‍ഡ്‌ കാട്ടി ഓട്ടിസ്‌ സ്വന്തം ടീമിനെ സഹായിച്ചെങ്കിലും അയര്‍ലന്റിനെ തടയാനായില്ല. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സും ഓസ്ട്രിയയും ഉള്‍പ്പെട്ട ഗ്രൂപ്പ്‌ ഡിയില്‍ അയര്‍ലന്റ്‌ ഇടംനേടി. ആദ്യ പോരാട്ടത്തില്‍ അവര്‍ ഓസ്ട്രിയയുമായി 2-2ന്‌ സന്ധിചെയ്തു. പിന്നാലെ മിഷേല്‍ പ്ലാറ്റിനിയുടെ ഫ്രാന്‍സിനോട്‌ 4-1ന്‌ തോല്‍വി വഴങ്ങി. അങ്ങനെ വൈറ്റ്സൈഡും അയര്‍ലന്റും ലോകകപ്പിനോട്‌ വിടപറഞ്ഞു. 1986 ലോകകപ്പിലും വൈറ്റ്സൈഡ്‌ രാജ്യത്തിന്റെ കുപ്പായമണിഞ്ഞു. യോഗ്യതാ റൗണ്ടില്‍ മൂന്ന്‌ ഗോളുകള്‍ സ്വന്തം പേരിലെഴുതിയ ശേഷമായിരുന്നു വൈറ്റ്സൈഡ്‌ മെക്സിക്കോയിലേക്ക്‌ വിമാനം കയറിയത്‌. ഫൈനല്‍ റൗണ്ടില്‍ അള്‍ജീരിയക്കെതിരെ ഒരു തവണ വലകുലുക്കാനും വൈറ്റ്ഫീല്‍ഡിനു സാധിച്ചു. എങ്കിലും അയര്‍ലന്റ്‌ പ്രാഥമിക ഘട്ടത്തില്‍ തന്നെ തോറ്റു മടങ്ങി. എട്ടുവര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 38 തവണ രാജ്യത്തെ പ്രതിനിധീകരിച്ച വൈറ്റ്സൈഡ്‌ ഒമ്പത്‌ ഗോളുകള്‍ നേടിയിട്ടുണ്ട്‌. കാല്‍മുട്ടിന്‌ പരുക്കേറ്റതിനെ തുടര്‍ന്ന്‌ കളി നിര്‍ത്തുമ്പോള്‍ വെറും 26 വയസുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.

ഇംഗ്ലീഷ്‌ ക്ലബ്ബ്‌ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായത്തില്‍ തിളങ്ങിയ ചരിത്രവും വൈറ്റ്സൈഡിനുണ്ട്‌. മാന്‍.യുവിനുവേണ്ടി സ്കോര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരവും വൈറ്റ്സൈഡ്‌ തന്നെ. ഏറ്റവും ചെറുപ്രായത്തില്‍ ലീഗ്‌ കപ്പ്‌, എഫ്‌എ കപ്പ്‌ ഫൈനലുകളില്‍ ഗോള്‍ കണ്ടെത്തിയവനെന്ന പെരുമകളും വൈറ്റ്സൈഡിനുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.