Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സയ്‌ക്ക്‌ കുതിപ്പ്‌; റയലിനു കുരുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 10:23 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ സൂപ്പര്‍ ടീം ബാഴ്സലോണയുടെ കുതിപ്പ്‌. എന്നാല്‍ ബാഴ്സയുടെ പരമ്പരാഗത വൈരികളായ റയല്‍ സമനിലയില്‍ കുടുങ്ങി. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്‌ ബാഴ്സ അതിജീവിച്ചപ്പോള്‍ റയലിനെ ഒസാസുന 2-2ന്‌ പിടിച്ചു കെട്ടിക്കളഞ്ഞു. ഇതോടെ 43 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്ത്‌ തുടര്‍ന്നു. റയല്‍ (38) മൂന്നാമത്‌.

ബ്രസീലിയന്‍ സ്റ്റാര്‍ നെയ്‌മറുടെ ഇരട്ടഗോളുകളാണ്‌ സ്വന്തം തട്ടകത്തില്‍ വിയ്യാറയലിനെതിരെ ബാഴ്സലോണയ്‌ക്ക്‌ ജയം ഒരുക്കിയത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ സെല്‍റ്റിക്കിനെതിരായ ഹാട്രിക്ക്‌ പ്രകടനത്തിന്റെ തിളക്കവുമായെത്തിയ നെയ്‌മര്‍ ഇത്തവണയും കസറി. ഒന്നാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട്‌ തുറന്ന നെയ്‌മര്‍ കളിയുടെ രണ്ടാം ഘട്ടത്തില്‍ ക്ലോസ്‌ റേഞ്ചുവഴി ഡബിളും തികച്ചു. ലയണല്‍ മെസിയുടെ അഭാവം നികത്തുന്നതായി നെയ്‌മറുടെ നീക്കങ്ങള്‍.
എന്നെത്തെയും പോലെ ബാഴ്സ നന്നായി തുടങ്ങി. അലക്സ്‌ സോങ്ങിന്റെ ഉശിരന്‍ വോളിക്കു പോസ്റ്റ്‌ പ്രതിബന്ധം തീര്‍ത്തില്ലായിരുന്നെങ്കില്‍ ബാഴ്സ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡെടുത്തേനെ. എന്നാല്‍ 30-ാ‍ം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ ഷോട്ട്‌ മരിയോയുടെ കൈയില്‍ തട്ടി. റഫറി പെനാല്‍റ്റി സ്പോട്ടില്‍ വിരല്‍ ചൂണ്ടി. കിക്കെടുത്ത നെയ്‌മര്‍ക്കു പിഴച്ചില്ല, ബാഴ്സ 1-0 ത്തിനു മുന്നില്‍.

രണ്ടാം പകുതിയില്‍ വിയ്യാറയല്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. 48-ാ‍ം മിനിറ്റില്‍ നായകന്‍ മറ്റ്യോ മുസാച്ചിയോയുടെ ഹെഡ്ഡര്‍ സന്ദര്‍ശകരെ ബാഴ്സയുടെ ഒപ്പമെത്തിച്ചു (1-1). എങ്കിലും മികച്ച നീക്കങ്ങള്‍ നടത്തിയ ബാഴ്സ 68-ാ‍ം മിനിറ്റില്‍ വിജയ ഗോളിനു പിറവികൊടുത്തു. സെസ്ക്‌ ഫാബ്രഗെസ്‌ നല്‍കിയ ഉജ്വലമൊരു പന്ത്‌ നെഞ്ചേറ്റിയ അലെക്സി സാഞ്ചസ്‌ നെയ്‌മറിനു മറിച്ചു നല്‍കി.സ്റ്റാര്‍ ഫോര്‍വേഡിന്റെ സ്ട്രൈക്ക്‌ വിയ്യാറയലിന്റെ വലതുളച്ചു (2-1).

ഒസാസുനയും റയലും തമ്മില്‍ തീപാറുന്ന പോരാട്ടമായിരുന്നു. റയല്‍ കഷ്ടിച്ചു രക്ഷപ്പെട്ടെന്നു പറയാം. രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്നശേഷം മുന്‍ ചാമ്പ്യന്‍മാര്‍ സമനില സമ്പാദിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂര്‍ച്ച കാട്ടാത്തത്‌ റയലിന്റെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു. ഒറിയോല്‍ റിവേറ (16, 39 മിനിറ്റുകള്‍) ഒസാസനുയ്‌ക്ക്‌ ലീഡ്‌ നല്‍കിയെങ്കിലും ഇസ്കോയും (45), പെപ്പെയും (80) ചേര്‍ന്ന്‌ റയലിനെ കാത്തു. ലീഗിലെ ആറാം തുടര്‍ ജയമെന്ന റയലിന്റെ സ്വപ്നമാണ്‌ മത്സരഫലം ഇല്ലാതാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.