Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒവൈറാന്റെ അതിശയ ഗോളും സുകൂറിന്റെ അതിവേഗ സ്ട്രൈക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 10:00 pm IST
inSports

ലോകകപ്പ്‌ ഗോള്‍ ഒരു കളിക്കാരന്റെ ജീവിതാഭിലാഷമാണ്‌. സ്ട്രൈക്കര്‍മാര്‍ മുതല്‍ ഡിഫന്‍ഡര്‍മാര്‍വരെ അതു മോഹിക്കുന്നു. ചിലര്‍ ഒറ്റഗോള്‍ കൊണ്ടു തന്നെ എന്നെന്നും ഓര്‍മയില്‍ നിറയും. സൗദി അറേബ്യയുടെ സയിദ്‌ ഒവൈറാനും തുര്‍ക്കിയുടെ ഹസന്‍ സുകൂറും അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌.

1994 അമേരിക്കന്‍ ലോകകപ്പിലായിരുന്നു ഒവൈറാന്റെ അത്ഭുതഗോള്‍. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോടു തോറ്റെങ്കിലും മൊറോക്കോയെ കീഴടക്കി സൗദി അറേബ്യ പ്രീ- ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. നിര്‍ണായക മത്സരത്തില്‍ സൗദിക്കു നേരിടേണ്ടിയിരുന്നത്‌ യൂറോപ്യന്‍ പ്രതിനിധികളായ ബല്‍ജിയത്തെ. സുപ്രധാന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഒവൈറാന്റെ സൂപ്പര്‍ ഗോള്‍ പിറന്നു.

ഏറെക്കുറെ സ്വന്തം പെനാല്‍റ്റി ബോക്സിനു മുന്നിലെന്നു പറയാവുന്നയിടത്തു നിന്നു കിട്ടിയ പന്തുമായി മൈതാന മധ്യത്തിലൂടെ ഒറ്റയ്‌ക്കു കുതിച്ച ഒവൈറാന്‍ ആറ്‌ എതിരാളികളെ വെട്ടിച്ച്‌ എതിര്‍ വലയില്‍ പന്തു നിക്ഷേപിച്ചപ്പോള്‍ ഗ്യാലറി ഇളകി മറിഞ്ഞു. ഒവൈറാന്റെ ഗോളിന്റെ ബലത്തില്‍ ബല്‍ജിയത്തെ മറികടന്ന്‌ സൗദി നോക്കൗട്ടിലേക്ക്‌ കുതിക്കുകയും ചെയ്തു. അടുത്ത മത്സരത്തില്‍ സ്വീഡനോട്‌ തോറ്റു പുറത്തായെങ്കിലും സൗദിയും ഒവൈറാനും കാണികളുടെ മനസിലെ നിറമുള്ള സ്മരണയായി. ആ ഒരൊറ്റ ഗോള്‍ ഒവൈറാന്‌ അറേബ്യന്‍ മറഡോണ എന്ന വിളിപ്പേരും ചാര്‍ത്തിക്കൊടുത്തു. ഫിഫയുടെ ഗോള്‍ ഓഫ്‌ ദ സെഞ്ചുറി പട്ടികയില്‍ ആറാം സ്ഥാനവും ഒവൈറാന്റെ ഗോളിനായിരുന്നു. ആ ലോകകപ്പിലെ മികച്ച 22 കളിക്കാരില്‍ ഒരാളും ഒവൈറാന്‍ തന്നെ. 1998 ലോകകപ്പിലും ഒവൈറാന്‍ രാജ്യത്തിനുവേണ്ടി ബൂട്ടുകെട്ടി.

താരങ്ങള്‍ രാജ്യത്തിനു പുറത്തു കളിച്ചുകൂടെന്ന സൗദി നിയമമില്ലാതിരുന്നെങ്കില്‍ ഒരു പക്ഷേ ഒവൈറാന്‍ ക്ലബ്‌ ഫുട്ബോളിലെ അറിയപ്പെടുന്ന കളിക്കാരനായിമാറിയേനെ. റിയാദ്‌ ആസ്ഥാനമായുള്ള അല്‍ ഷബാബ്‌ വേണ്ടിയായിരുന്നു ഒവൈറാന്‍ കരിയറിലുടനീളം പന്തു തട്ടിയത്‌.

2002ലെ ഏഷ്യന്‍ ലോകകപ്പിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച സുകൂര്‍ ഗോള്‍ പൊട്ടിവീണു. ആതിഥേയ ടീമുകളിലൊന്നായ ദക്ഷിണകൊറിയക്കെതിരെ 11-ാ‍ം സെക്കന്റില്‍ തുര്‍ക്കി താരം വലചലിപ്പിച്ചു കളഞ്ഞു. ലോകകപ്പിലെ ഏറ്റവും വേഗം കൂടിയ ഗോളെന്ന പെരുമയാണ്‌ സുകൂറിന്റെ സ്ട്രൈക്കിനു വന്നുചേര്‍ന്നത്‌.

ഉജ്വല മുന്നേറ്റം നടത്തിയ തുര്‍ക്കിയും ദക്ഷിണ കൊറിയയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മുഖാമുഖംവന്നു. കിക്കോഫ്‌ ചെയ്ത കൊറിയ രണ്ടു ബാക്‌ പാസുകളിലൂടെ പന്തു സ്വന്തം ഗോള്‍ മുഖത്തേക്കു നീട്ടി. മുന്നോട്ടു കയറിയ സുകൂര്‍ തീര്‍ത്ത സമ്മര്‍ദ്ദത്താല്‍ കൊറിയന്‍ നായകന്‍ ഹോങ്ങ്‌ യുങ്ങ്‌ ബോയുടെ കാലില്‍ നിന്ന്‌ പന്തു വഴുതി. ഞൊടിയിടയില്‍ ബോള്‍ റാഞ്ചിയ സുകൂര്‍ മുന്നോട്ടാഞ്ഞശേഷം തൊടുത്ത കരുത്തുറ്റ ഷോട്ട്‌ തടുക്കാന്‍ കൊറിയന്‍ ഗോളിക്കായില്ല. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ മത്സരം ജയിച്ച തുര്‍ക്കി മൂന്നാം സ്ഥാനവുമായി മടങ്ങി.

തുര്‍ക്കിയുടെ ടോപ്‌ സ്കോറര്‍ എന്ന പട്ടം ഉറപ്പിച്ചാണ്‌ സുകൂര്‍ (112 മത്സരങ്ങളില്‍ നിന്ന്‌ 51 ഗോളുകള്‍) കരിയര്‍ അവസാനിപ്പിച്ചത്‌. സ്വന്തം നാട്ടിലെതന്നെ ഗലാറ്റസരെ ക്ലബ്ബിനുവേണ്ടി കരിയറിന്റെ ഏറിയ പങ്കും ഉഴിഞ്ഞുവച്ച സുകൂര്‍ ഇന്റര്‍മിലാന്‍, പാര്‍മ, ബ്ലാക്ക്ബേണ്‍ എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.