Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്മിത്ത്‌ ഓസീസിന്റെ മുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 09:46 pm IST
inSports

പെര്‍ത്ത്‌: ആഷസ്‌ പരമ്പരയില്‍ തിരിച്ചുവരവിനു കൊതിക്കുന്ന ഇംഗ്ലണ്ടിന്റെ ദിവസമാകേണ്ടതായിരുന്നു ഇന്നലെ. നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ മുന്‍നിര വിക്കറ്റുകള്‍ കടപുഴക്കിയ ഇംഗ്ലീഷ്‌ പട അതിനുള്ള ആദ്യ പാത വെട്ടുകയും ചെയ്തു. എന്നാല്‍ സ്റ്റീവന്‍ സ്മിത്തും ബ്രാഡ്‌ ഹാഡിനും നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന്റെ ആധിപത്യ മോഹത്തെ തച്ചുടച്ചു.

സ്മിത്തിന്റെ സെഞ്ച്വറിയുടെയും (103 നോട്ടൗട്ട്‌, 13 ഫോര്‍, രണ്ട്‌ സിക്സ്‌) ഹാഡിന്റെ (55) അര്‍ധ ശതകത്തിന്റെ പിന്‍ബലത്തില്‍ പെര്‍ത്ത്‌ ടെസ്റ്റിന്റെ ആദ്യ ദിനം കങ്കാരുപ്പട ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 326 എന്ന ഭേദപ്പെട്ട നിലയില്‍ എത്തി. ഡേവിഡ്‌ വാര്‍ണറും (60) തിളങ്ങി. കളിയവസാനിപ്പിക്കുമ്പോള്‍ മിച്ചല്‍ ജോണ്‍സന്‍ (39) സ്മിത്തിനു കൂട്ടായി ക്രീസിലുണ്ട്‌.

?ടോസ്‌ നേടി ബറ്റ്ടുത്ത ഓസീസിന്റെ തുടക്കം ദുരന്തപൂര്‍ണമായിരുന്നു. 143 റണ്‍സിനിടെ ആതിഥേയരുടെ അഞ്ച്‌ ബാറ്റിങ്‌ സ്റ്റാറുകള്‍ കൂടാരം പൂകി. ക്രിസ്‌ റോജേഴ്സ്‌ (11), വാര്‍ണര്‍, ഷെയ്ന്‍ വാട്സന്‍ (18) ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ (24), ജോര്‍ജ്‌ ബെയ്‌ലി (7) അക്കൂട്ടത്തില്‍ ഇടംപിടിച്ചു. ജയിംസ്‌ ആന്‍ഡേഴ്സനും സ്റ്റ്യുവര്‍ട്ട്‌ ബ്രോഡും ഗ്രെയിം സ്വാനുമൊക്കെ കൃത്യതയോടെ പന്തെ റിഞ്ഞതാണ്‌ ഓസീസിനെ കുഴപ്പിച്ചത്‌.

റോജേഴ്സും വാര്‍ണറും അങ്കലാപ്പില്ലാതെ ബാറ്റ്‌ വീശിത്തുടങ്ങിയപ്പോള്‍ എല്ലാം ശുഭകരമാകുമെന്ന്‌ ഓസീസ്‌ വിശ്വസിച്ചു. ബ്രോഡിനെ ഫ്ലിക്ക്‌ ചെയ്ത റോജേഴ്സ്‌ ഫോം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇല്ലാത്ത റണ്‍സിന്‌ ക്രീസ്‌ വിട്ട റോജേഴ്സിനെ ആന്‍ഡേഴ്സന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. മറുവശത്ത്‌ സാങ്കേതികത്തികവ്‌ വരച്ചുകാട്ടിയ വാര്‍ണര്‍ തുടര്‍ ബൗണ്ടറികള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.

ബ്രോഡിന്റെ ഓവര്‍പിച്ചുകളില്‍ ഉശിരന്‍ കവര്‍ ഡ്രൈവുകള്‍ വാര്‍ണര്‍ തൊടുത്തു. എന്നാല്‍ വാട്സനെ സ്വാനിന്റെ കൈകളിലെത്തിച്ച്‌ ബ്രോഡ്‌ താത്കാലിക ആശ്വാസംനേടി. ക്ലാര്‍ക്കും വാര്‍ണറും ചേര്‍ന്നപ്പോഴും അനായാസം റണ്ണൊഴുകി. പക്ഷേ സ്വാനെ വിളിക്കാനുള്ള കുക്കിന്റെ തീരുമാനം കളിയുടെ ഗതിമാറ്റിക്കളഞ്ഞു. സ്വാന്റെ ഫ്ലൈറ്റ്‌ ചെയ്ത പന്തില്‍ ഡ്രൈവിനു ശ്രമിച്ച ക്ലാര്‍ക്ക്‌ അലിസ്റ്റര്‍ കുക്കിന്റെ കൈയില്‍ കുടുങ്ങി. വാര്‍ണറും സ്വാനെനമിച്ചു; ബെയ്‌ലി ബ്രോഡിനെയും.

പിന്നെയായിരുന്നു സ്മിത്ത്‌ ചുക്കാന്‍ പിടിച്ച രക്ഷാപ്രവര്‍ത്തനം. സമചിത്തതയോടെ ബാറ്റു ചെയ്ത സ്മിത്ത്‌ ഇംഗ്ലീഷ്‌ ആക്രമണത്തിന്റെ മുനയൊടിച്ചു. അധികം സാഹസികതകള്‍ക്കൊന്നും മുതിരാത്ത സ്മിത്ത്‌ ഷോട്ട്‌ സെലക്ഷനിലും മികവു പുലര്‍ത്തി. ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ ലെഗ്‌ സ്റ്റംപിനെ ലക്ഷ്യംവച്ചപ്പോഴെല്ലാം കങ്കാരുക്കളുടെ രക്ഷകന്‍ യഥേഷ്ടം ബൗണ്ടറികള്‍ പായിച്ചു. സ്വാനെ ലോങ്ങ്‌ ഓണിനു മുകളിലൂടെ രണ്ടു തവണ ഗ്യാലറിയില്‍ എത്തിക്കാനും സ്മിത്ത്‌ മറന്നില്ല.

സ്റ്റോക്സിന്റെ ഷോര്‍ട്ട്‌ ബോളുകളെ മനോഹരമായ പുള്ളുകളിലൂടെയും സ്മിത്ത്‌ നിര്‍വീര്യമാക്കൊണ്ടിരുന്നു. ഭാഗ്യദേവതയുടെ കടാക്ഷത്തോടെ കളിച്ച ഹാഡിനും എതിര്‍ പന്തേറുകാരുടെ മനസു തകര്‍ക്കുന്നതിനു ഒരു പരിധിവരെ സാധിച്ചു. അഞ്ചു ഫോറുകളും രണ്ടു സിക്സറുകളും അടങ്ങിയ ഹാഡിന്റെ ഇന്നിങ്ങ്സ്‌ ബെന്‍ സ്റ്റോക്സ്‌ അവസാനിപ്പിച്ചെങ്കിലും സ്മിത്തിന്‌ കൂട്ടായി ജോണ്‍സന്‍ ഒരറ്റം കാത്തു. ബ്രോഡും സ്വാനും രണ്ടിരകളെ വീണ്ടും കണ്ടെത്തി. സ്റ്റോക്സിന്‌ ഒരു വിക്കറ്റ്‌ ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.