Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്സണലിന്‌ തോല്‍വി, ബാഴ്സക്ക്‌ ഗംഭീര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2013, 05:04 pm IST
inSports

നൗകാമ്പ്‌: സൂപ്പര്‍ താരം നെയ്‌മറുടെ ബൂട്ടുകള്‍ ഗോളുകള്‍ വര്‍ഷിച്ച പോരാട്ടത്തില്‍ ചാമ്പ്യന്‍സ്‌ ലീഗിന്റെ അവസാന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ ബാഴ്സലോണക്ക്‌ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം. ബാഴ്സക്ക്‌ വേണ്ടി നെയ്‌മര്‍ ആദ്യ ഹാട്രിക്ക്‌ കണ്ടെത്തിയ പോരാട്ടത്തില്‍ ഒന്നിനെതിരെ ആറ്‌ ഗോളുകള്‍ക്കാണ്‌ സെല്‍റ്റിക്കിനെ തകര്‍ത്തുവിട്ടത്‌. അതേസമയം കരുത്തരായ ആഴ്സണല്‍ നപ്പോളിയോട്‌ പരാജയപ്പെട്ടെങ്കിലും നോക്കൗട്ട്‌ റൗണ്ടില്‍ പ്രവേശിച്ചു. മറ്റ്‌ മത്സരങ്ങളില്‍ ചെല്‍സി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്‌, അത്ലറ്റികോ മാഡ്രിഡ്‌, ഷാല്‍ക്കെ എന്നീ ടീമുകളും വിജയത്തോടെ നോക്കൗട്ട്‌ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ്‌ ഇയില്‍ ചെല്‍സി ഗ്രൂപ്പ്‌ ചാമ്പ്യന്മാരായപ്പോള്‍ ഷാല്‍ക്കെ രണ്ടാം സ്ഥാനക്കാരായാണ്‌ അവസാന 16-ല്‍ ഇടംപിടിച്ചത്‌. ഗ്രൂപ്പ്‌ എഫില്‍ ബൊറൂസിയക്ക്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ്‌ ആഴ്സണല്‍ നോക്കൗട്ട്‌ റൗണ്ടില്‍ ഇടം പിടിച്ചത്‌. ഈ ഗ്രൂപ്പില്‍ ബൊറൂസിയ, ആഴ്സണല്‍, നപ്പോളി എന്നീ ടീമുകള്‍ക്ക്‌ 12 പോയിന്റ്‌ ലഭിച്ചെങ്കിലും ഗോള്‍ ആവറേജിന്റെ മികവില്‍ ബൊറൂസിയ ഒന്നാമതും ആഴ്സണല്‍ രണ്ടാമതുമായി. ഗ്രൂപ്പ്‌ ജിയില്‍ നിന്ന്‌ അത്ലറ്റികോ മാഡ്രിഡും സെനിത്‌ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗും ഗ്രൂപ്പ്‌ എച്ചില്‍ നിന്ന്‌ ബാഴ്സലോണയും എസി മിലാനും നോക്കൗട്ട്‌ ഘട്ടത്തില്‍ പ്രവേശിച്ചു.

ഗ്രൂപ്പ്‌ ഇയില്‍ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ സ്റ്റീവ ബുക്കാറസ്റ്റിന്‍ പരാജയപ്പെടുത്തിയത്‌. മത്സരത്തിന്റെ പത്താം മിനിറ്റില്‍ ഡെംബായാണ്‌ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്‌. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ബാസലിനെ എവേ മത്സരത്തില്‍ 2-0ന്‌ പരാജയപ്പെടുത്തിയാണ്‌ ഷാല്‍ക്കേ അവസാന 16ലേക്ക്‌ കുതിച്ചത്‌. 31-ാ‍ം മിനിറ്റില്‍ ബാസലിന്റെ ഇവാന്‍ ഇവാനോവ്‌ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം പത്തുപേരുമായാണ്‌ അവര്‍ കളിച്ചത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാ‍ം മിനിറ്റില്‍ ജൂലയന്‍ ഡാക്സ്ലറും 57-ാ‍ം മിനിറ്റില്‍ ജോ മാട്ടിപും ഷാല്‍ക്കെയുടെ വിജയഗോളുകള്‍ നേടി.

ഗ്രൂപ്പ്‌ എഫില്‍ പത്തുപേരുമായി കളിച്ച ഒളിമ്പിക്‌ മാഴ്സലെയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായ ബൊറൂസിയ കീഴടക്കിയത്‌. 34-ാ‍ം മിനിറ്റിലാണ്‌ മാഴ്സലെയുടെ ദിമിത്രി പെയറ്റ്‌ ചുവപ്പുകാര്‍ഡ്‌ പുറത്തുപോയത്‌. നാലാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഗോളിലൂടെ ബൊറൂസിയ ലീഡ്‌ നേടി. എന്നാല്‍ 10 മിനിറ്റിനുശേഷം ഡിയവരയിലൂടെ മാഴ്സലെ സമനില പിടിച്ചു. പിന്നീട്‌ 87-ാ‍ം മിനിറ്റില്‍ കെവിന്‍ ഗ്രോസ്കൃവെറ്റ്സും ബൊറൂസിയയുടെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ നപ്പോളി കീഴടക്കിയിട്ടും നോക്കൗട്ട്‌ റൗണ്ടിലേക്ക്‌ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 73-ാ‍ം മിനിറ്റല്‍ ഗൊണ്‍സാലോ ഹിഗ്വയിനും ഇഞ്ച്വറി സമയത്ത്‌ കല്ലഗനുമാണ്‌ നപ്പോളിയുടെ ഗോളുകള്‍ നേടിയത്‌. 76-ാ‍ം മിനിറ്റില്‍ അര്‍ട്ടേറ്റ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തായത്‌ ആഴ്സണലിന്‌ തിരിച്ചടിയായി. നപ്പോളിക്ക്‌ ഇനി യൂറോപ്പ ലീഗയില്‍ കളിക്കാം. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ആഴ്സണലിന്റെ രണ്ടാം തോല്‍വിയാണിത്‌.

ഗ്രൂപ്പ്‌ ജിയില്‍ എഫ്സി പോര്‍ട്ടോയെ 2-0ന്‌ തകര്‍ത്ത്‌ അത്ലറ്റികോ മാഡ്രിഡ്‌ അഞ്ചാം വിജയവും ഗ്രൂപ്പ്‌ ചാമ്പ്യന്‍പദവിയും സ്വന്തമാക്കി. 14-ാ‍ം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയും 37-ാ‍ം മിനിറ്റില്‍ ഡീഗോ കോസ്റ്റയുമാണ്‌ അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്‌. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ വിയന്ന സെനിത്‌ സെന്റ്പീറ്റേഴ്സ്ബര്‍ഗിനെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ അട്ടിമറിച്ചെങ്കിലും അവസാന 16-ല്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. കനത്ത പരാജയം നേരിട്ടിട്ടും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെനിത്‌ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്‌ അവസാന 16-ല്‍ ഇടംപിടിച്ചു. 35-ാ‍ം മിനിറ്റില്‍ കെര്‍ഷകോവിലൂടെ ലീഡ്‌ നേടിയശേഷമാണ്‌ സെനിത്ത്‌ ദയനീയമയാ തോല്‍വി വഴങ്ങിയത്‌. ഓസ്ട്രിയ വിയന്നക്കുവേണ്ടി ഹോസിനര്‍ രണ്ടും യുന്‍, കിയനെസ്റ്റ്‌ എന്നിവര്‍ ഓരോ ഗോളും നേടി.

ഗ്രൂപ്പ്‌ എച്ചില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരായ ബാഴ്സലോണ അക്ഷരാര്‍ത്ഥത്തില്‍ സെല്‍റ്റിക്കിനെ വാരിക്കളഞ്ഞു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ജെറാര്‍ഡ്‌ പിക്വെയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ബാഴ്സ ആദ്യപകുതി അവസാനിക്കുന്നതിന്‌ മുമ്പ്‌ രണ്ട്‌ തവണ കൂടി നിറയൊഴിച്ചു. 39-ാ‍ം മിനിറ്റില്‍ പെഡ്രോയും 44-ാ‍ം മിനിറ്റില്‍ യുവ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌റും ലക്ഷ്യം കണ്ടു. പിന്നീട്‌ രണ്ടാം പകുതിയില്‍ പത്തുമിനിറ്റിനിടെ രണ്ടു തവണ കൂടി നെയ്‌മര്‍ സെല്‍റ്റിക്ക്‌ ഗോള്‍വലയം ഭേദിച്ചതോടെ ബാഴ്സക്ക്‌ വേണ്ടിയുള്ള തന്റെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി. 48, 58 മിനിറ്റുകളിലായിരുന്നു നെയ്‌മര്‍ സെല്‍റ്റിക്‌ വലയിലേക്ക്‌ നിറയൊഴിച്ചത്‌. പിന്നീട്‌ 72-ാ‍ം മിനിറ്റില്‍ ടെല്ലോയും വല കലുക്കിയതോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 88-ാ‍ം മിനിറ്റില്‍ സമാരസാണ്‌ സെല്‍റ്റിക്കിന്റെ ആശ്വാസഗോള്‍ നേടിയത്‌.

മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ സ്വന്തം തട്ടകത്തില്‍ അയാക്സിനോട്‌ സമനിലയില്‍ കുടുങ്ങിയെങ്കിലും ബാഴ്സക്ക്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.