ഹൈദരാബാദ്: മലേഷ്യന്‍ ലോക സൂപ്പര്‍ സീരീസില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ് വാളിനു തോല്‍വി. ജപ്പാന്റെ സീഡില്ലാ താരം മിനാസു മിതാനിയാണ് ലോക ആറാം നമ്പര്‍ താരമായ സൈനയെ അട്ടിമറിച്ചത്. ആദ്യ സെറ്റില്‍ വിജയിച്ച സൈന തുടര്‍ന്ന രണ്ട് സെറ്റുകളിലും പരാജയപ്പെടുകയായിരുന്നു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാലേ സൈനക്ക് പ്രതീക്ഷയ്ക്ക് വകയുളളൂ. ഇന്ന് ഒളിമ്പിക്സ് ജേതാവായ ചൈനീസ്താരം ലീ സ്യൂറുവിനെയും നാളെ ജപ്പാന്റെ യോന്‍ ജൂ ബയെയും സൈന നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലേക്ക് യോഗ്യത നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: