കാന്‍ബറ: സ്വവര്‍ഗ വിവാഹത്തിന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയുടെ വിലക്ക്. ഓസീസ് തലസ്ഥാനമായ കാന്‍ബറയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതിനെ ചോദ്യം ചെയ്താണ് കോടതി നടപടി.
രാജ്യത്തെ നിയമത്തിന് വിരുദ്ധമായിട്ടാണ് കാന്‍ബറയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയതെന്ന് കോടതി പറഞ്ഞു. ഒക്ടോബറില്‍ കാന്‍ബറയിലെ ജനപ്രതിനിധി സഭ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കിയിരുന്നു.
എന്നാല്‍ കേന്ദ്ര ഭരണകൂടം തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ബില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതിന് ശേഷം കാന്‍ബറയില്‍ 27 സ്വവര്‍ഗ വിവാഹങ്ങള്‍ നടന്നിരുന്നു. കോടതി വിധിയോടെ ഈ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യമില്ലാതായി.
നേരത്തെ പ്രധാനമന്ത്രി ടോണി അബോട്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ ഓസീസ് പാര്‍ലമെന്റിന്റെ ഇരുസഭകളും വോട്ടിനിട്ട് തള്ളിയിരുന്നു.
















