നാലു ലോക്സഭാതെരഞ്ഞെടുപ്പകളുടെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി തൃപ്തരാണ്. മധ്യപ്രദേശ് സദ്ഭരണത്തിനുള്ള മാതൃകയാണ് ബിജെപിയെ സംബന്ധിച്ച്. ഏറെക്കാലമായി രോഗബാധിതമായിരുന്ന ആ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്കു വഴിതിരിച്ചുവിട്ട നേതാവ് ശിവരാജ് സിംഗ് ചൗഹാന് പ്രതിനിധീകരിക്കുന്ന സംസ്ഥാനമാണത്. അവിടത്തെ റോഡ് ശൃംഖല വന്‍തോതില്‍ വികസിച്ചു, അവതരിപ്പിച്ചു നടപ്പാക്കിയ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ വന്‍ വിജയമായി. ഭരണ വിരുദ്ധ വികാരമുണ്ടാകാമെന്നിരിക്കെയാണ് മൂന്നാം വട്ടവും തുടര്‍ച്ചയായി ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞത്.
ബിജെപി പരമ്പരാഗതമായി അത്രയൊന്നും ശക്തമല്ലാതിരുന്ന പഴയ മദ്ധ്യപ്രദേശില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപീകരിച്ചത്. അവിടെയും പാര്‍ട്ടി ശക്തി പ്രകടിപ്പിച്ചു മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സജ്ജമായി. ഈ രണ്ടു സര്‍ക്കാരുകളും തുടരുന്നതോടെ 2018 ആകുമ്പോള്‍ അവിടെ കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിട്ട് 20 വര്‍ഷമാകും!
രാജസ്ഥാനിലേതാണ് ബിജെപിയുടെ മികച്ചതും സുപ്രധാനവുമായ വിജയം. വസുന്ധര രാജെയുടെ നേതൃത്വത്തിനു വമ്പിച്ച സ്വീകാര്യതയാണു കിട്ടിയത്. അവിടെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയശേഷം ഞാന്‍ പറഞ്ഞിരുന്നു അവിടത്തെ ബിജെപി “വൈദ്യുത ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു”വെന്ന്. ഒരു വലിയ സംസ്ഥാനത്ത് ബിജെപി നേടുന്ന ഇത്രവലിയ വിജയം ഇതാദ്യമാണ്. 82 ശതമാനം സീറ്റുകളും ബിജെപിനേടി.
ദല്‍ഹിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭൂരിപക്ഷ സംഖ്യയുടെ അടുത്തെത്തിയെങ്കിലും തെരഞ്ഞെടുപ്പു ഫലം പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ ആയില്ല. ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ അഞ്ചാറു സീറ്റുകള്‍ കൂടി കൂടുതല്‍ പ്രതീക്ഷിച്ചു. ആദ്യമായി തെരഞ്ഞെടുപ്പു നേരിട്ട് ഇത്രയും മികച്ചവിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ആം ആദ്മിയുടെ പ്രചാരണം ജനങ്ങള്‍ക്ക് ആകര്‍ഷകമായി, അവരുടെ ആശയവിനിമയം ഫലവത്തായി. എന്നാല്‍ എതിര് പ്രചാരണമെന്ന അവരുടെ ഈ രാഷ്ട്രീയരീതി ഏറെക്കാലത്തേക്കു നിലനില്‍ക്കുന്ന വിജയം സമ്മാനിക്കുമോ എന്ന കാര്യം പരീക്ഷിച്ചറിയേണ്ടതാണ്.
ഈ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ഞങ്ങളുടെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗിനും എന്റെ അഭിനന്ദനം. ഈ സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ നരേന്ദ്രമോദിയും അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ തെരഞ്ഞെടുപ്പു ഫലം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു നയിക്കുന്നു. ഈ നിയമസഭാ മണ്ഡലങ്ങളില്‍ 72 പാര്‍ലമെന്റ് മണ്ഡലങ്ങളുണ്ട്. അവയില്‍ വളരെ കുറച്ചേ കോണ്ഗ്രസ്വിജയിച്ചിട്ടുള്ളു. കണക്കുകൂട്ടി നോക്കിയാല്‍ ഇവിടങ്ങളില്‍ ബിജെപിക്ക് 65 സീറ്റു കിട്ടാം. ഈ ഫലം ഭാവിയിലേക്ക് ഒരു സൂചനയാണ്. ആകെ നോക്കിയാല്‍ ഞങ്ങളുടെ പ്രഹര ശേഷി 70 ശതമാനമാണ്. നിശ്ചയമായും അതൊരു നേട്ടമല്ല.
അരുണ്‍ ജെയ്റ്റ്ലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: