Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം കുതിക്കുന്നു; എതിരാളികളില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 08:38 pm IST
inSports

ബംഗളൂരു: ഇരുപത്തിയൊമ്പതാമത്‌ ദേശീയ ജൂനിയര്‍ അത്ലറ്റിക്‌ മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം എതിരാളികളില്ലാതെ കുതിക്കുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 167 പോയിന്റ്‌ സ്വന്തമാക്കിയാണ്‌ കേരളം ഏറെ മുന്നിലെത്തിയത്‌. 87.5 പോയിന്റുള്ള ഉത്തര്‍പ്രദേശാണ്‌ രണ്ടാമത്‌. 73 പോയിന്റുമായി തമിഴ്‌നാട്‌ മൂന്നാമതും 72.5 പോയിന്റുമായി ഹരിയാന നാലാമതും നില്‍ക്കുന്നു. രണ്ടാം ദിവസമായ ഇന്നലെ 6 സ്വര്‍ണ്ണവും 4 വെള്ളിയും 8 വെങ്കലവുമാണ്‌ കേരളത്തിന്റെ കുട്ടികള്‍ ഇന്നലെ സ്വന്തമാക്കിയത്‌.

ഇന്നലെ രണ്ട്‌ പുതിയ റെക്കോര്‍ഡുകളാണ്‌ മീറ്റില്‍ പിറന്നത്‌. രണ്ടും ജമ്പിങ്ങ്‌ പിറ്റില്‍ നിന്ന്‌. അണ്ടര്‍ 18 പെണ്‍കുട്ടികളുടെയും അണ്ടര്‍ 20 ആണ്‍കുട്ടികളുടെയും ഹൈജമ്പിലാണ്‌ രണ്ട്‌ റെക്കോര്‍ഡുകളും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പശ്ചിമബംഗാളിന്റെ സ്വപ്ന ബര്‍മന്‍ 1.71 മീറ്റര്‍ ചാടിയാണ്‌ പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. 2010-ല്‍ കേരളത്തിന്റെ മരിയ മാനുവല്‍ സ്ഥാപിച്ച 1.68 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ സ്വപ്ന പഴങ്കഥയാക്കിയത്‌. അതേസമയം കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന എറണാകുളത്തിന്റെ ശ്രീനിത്‌ മോഹനെ അട്ടിമറിച്ച്‌ കര്‍ണാടകയുടെ ഹര്‍ഷിത്‌. എസ്‌ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 2008-ല്‍ തമിഴ്‌നാടിന്റെ യോഗ്‌രാജ്‌ സ്ഥാപിച്ച 2.12 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ 2.13 മീറ്റര്‍ ചാടി ഹര്‍ഷിത്‌ തിരുത്തിയത്‌. 2.11 മീറ്റര്‍ ചാടിയ കേരളത്തിന്റെ ശ്രീനിത്‌ മോഹന്‍ വെള്ളിമെഡല്‍ നേടി.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ.കെ. വിദ്യ, ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡിബി സെബാസ്റ്റ്യന്‍, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ സി. സിറാജുദ്ദീന്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്‌മോന്‍ പൗലോസ്‌, അണ്ടര്‍ 20 വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.എന്‍. നസിമുദ്ദീന്‍ എന്നിവരാണ്‌ കേരളത്തിന്‌ വേണ്ടി ഇന്നലെ സ്വര്‍ണ്ണം നേടിയത്‌.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എം.ഡി. താര, അണ്ടര്‍ 16 ജാവലിന്‍ ത്രോയില്‍ പി.കെ. വിഷ്ണുപ്രിയ, അണ്ടര്‍ 20 വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മരിയ ജൂലിയറ്റ്‌ എന്നിവരാണ്‌ ശ്രീനിത്ത്‌ മോഹന്‌ പുറമെ വെള്ളിമെഡല്‍ കരസ്ഥമാക്കിയത്‌.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ കെ. മേരി മാര്‍ഗരറ്റ്‌, 5000 മീറ്ററില്‍ പി.ഡി. വിഭിത, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ആല്‍ബിന്‍ സണ്ണി, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വര്‍ഷ. എം.വി, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ. സയന, 18 വയസ്സിന്‌ താഴെയുള്ളവരുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൗമ്യ വര്‍ഗ്ഗീസ്‌, അണ്ടര്‍ 20 സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി.എസ്‌. ആര്യ, അണ്ടര്‍ 16 വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. ഷംനാസ്‌ എന്നിവരാണ്‌ കേരളത്തിന്റെ വെങ്കല മെഡല്‍ ജേതാക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.