ഇന്നത്തെ ഭൗതികയുഗത്തില് പാമരന്മാര് സാധാരണമെന്ന് കണക്കാക്കുന്ന ലോ കം സാമാന്യമായും ജഡാത്മകമായിട്ടുള്ളതാ ണെന്നുപറയാം. ശരീരത്തിന്റെ ‘ആള്മറച്ചുമരു’ കളില്‍ക്കൂടി ഈ ലോകത്തെ വീ ക്ഷിക്കുംതോറും ആക ര്ഷകങ്ങളായ വസ്തുക്കള്‍ നിറഞ്ഞ് കൃത്രിമമായ ആനന്ദം വഴിഞ്ഞൊഴുകുന്ന മായാമയമായ ലോകത്താല്‍ നാം വ്യാമോഹിതരായിത്തീരുന്നു; എന്നാ ല്‍ ഒരു വേദാന്തിയുടെ ദൃഷ്ടിയില് ഇതേലോകം കേവലം അപൂര്‍ണതകള്‍ നിറഞ്ഞതും തിരസ്കാര്യവുമായ ഒന്നായിട്ടും ഇരിക്കുന്നു; കാരണം, അവന് ലോകത്തെ കാണുന്നത് ബുദ്ധിയുടെ ഉപരിവേദിയില്നിന്നാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: