ഇപ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെയും പ്രാണനിലൂടെയും മനസ്സിലൂടെയും പ്രവര്‍ത്തിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങളല്ല. ഊര്ദ്ധ്വാപ്രാണനിലൂടെ സഞ്ചരിക്കുന്ന ജീവന്മാര്ക്ക് തഥാതനെ അറിയാന്‍ കഴിയും. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ല. ജന്മ സംസ്കാരങ്ങളുടെ മറയിലും ഉപരി അതിന് എന്താണ് കാരണം? തമോഗുണശക്തികള്. ഈ ശക്തികളുടെ കാല്‍ക്കീഴിലാണ് ഇന്ന് ലോകം. മനുഷ്യന്റെ മനസ്സിലും അവന്റെ കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രത്തിലും ഭരണം നടത്തുന്നത് ഈ ഹീനശക്തികളാണ്. ബുദ്ധന് അതിനെ മാരാന്മാര് എന്നുവിളിച്ചു. നമ്മുടെ വേദങ്ങള്‍ അവയെ കൃത്യകകളെന്ന് വിളിക്കുന്നു. ഈ ശക്തികളാണ് മനുഷ്യന്റെ ഉള്ളില്‍ കടന്ന് അവനെ വഴി പിഴപ്പിക്കുന്നത്. ഈ ശക്തികളാണ് നമ്മെ പ്രലോഭിപ്പിക്കുന്നതും മറ്റുള്ളവരോട് അസൂയയും പകയും വിദ്വേഷവും ഉണ്ടാക്കുന്നതും. തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കി നാട്ടിലും കുടുംബത്തിലും കലഹങ്ങള്‍ ഉണ്ടാക്കുന്നത് ഈ ശക്തികളുടെ പ്രവര്‍ത്തനങ്ങളാണ്. സര്‍വ്വ ശക്തനായ പ്രഭുവിന്റെ പ്രഭാവമാണ് നമ്മുടെ ജീവിതമെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലല്ലോ?
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: