അച്ചന്‍കോവിലിലും കോന്നിയിലുമായി താമസിച്ചുവരവെയാണ് ആറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കുവാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറകുളം വരെയുള്ള പ്രദേശങ്ങളും കൂടിച്ചേര്‍ന്ന് പന്തളം രാജവംശം സ്ഥാപിച്ചത്.
ശബരിമല കുടികൊള്ളുന്ന പതിനെട്ടുമലകളും, നിലയ്ക്കല്‍, കക്കാട്, പന്തളം തുടങ്ങിയ പ്രദേശങ്ങള്‍ ചേര്‍ന്ന് ആയിരത്തി ഇരുന്നൂറ് ചതുരശ്രമെയില്‍ വിസ്തീര്‍ണമുള്ള രാജ്യമായിരുന്നു പന്തളം. ഇപ്രകാരം ഏകമാന രൂപം വന്ന രാജ്യത്തിന്റെ പ്രധാന ജനപഥമായിരുന്ന പന്തളം ആസ്ഥാനമാക്കി കൊല്ലവര്‍ഷം 177-ല്‍ താമസമുറപ്പിച്ചപ്പോള് മുതല്‍ ഇന്നുനാം അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന പന്തളരാജ്യത്തിന്റെ ചരിത്രം തുടങ്ങുന്നു. ഈ താമസത്തിന് കൃത്യമായ ചരിത്രരേഖകളുടെ പിന്‍ബലവുമുണ്ട്.
അച്ചന് കോവിലാറിന്റെ ഒരുകരയില്‍ കൈപ്പുഴ കൊട്ടാരം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി വെവ്വേറെ കൊട്ടാരങ്ങള്‍ പണികഴിപ്പിച്ചു. പന്തളം, കക്കാട്, കോന്നി, അറക്കുളം എന്നീ നാലു താലൂക്കുകളാണ് പന്തള രാജ്യത്തിനുണ്ടായിരുന്നത്. ഇലത്തൂര്‍മണിയം, റാന്നി-പെരുനാട്. നിലയ്ക്കല്‍, ശബരിമല പ്രദേശങ്ങള്‍ അന്നേ ജനപഥങ്ങള്‍ ആയിരുന്നു. വേണാട് രാജവംശത്തില്‍ നിന്നും കുറെയധികം വസ്തുവകകള്‍ അക്കാലത്ത് പന്തളത്തിന് വീട്ടുനല്കിയിരുന്നു.
ഈ ചരിത്രരേഖകളുടെ പിന്‍ബലത്തോടെ ചിന്തിക്കുമ്പോള്‍ മണികണ്ഠന് ജീവിച്ചിരുന്ന കാലഘട്ടം മുതല്‍ 800 വരെ വര്‍ഷങ്ങള്‍ മാത്രം പിന്നാക്കമാണെന്ന് മനസ്സിലാക്കാം. കേരളത്തിന്റെ പ്രത്യക്ഷ ദൈവമായ സ്വാമി അയ്യപ്പന് ചവിട്ടി നടന്ന മണല്‍ത്തരികളാണ് പന്തളത്തുള്ളതെന്ന് തിരിച്ചറിയുമ്പോള്‍ ഭക്തര്‍ക്കുണ്ടാകുന്ന ആത്മഹര്‍ഷം എത്രവലുതാണെന്ന് മനസ്സിലാക്കുക.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: